എൻ്റെ നായിക [Rahul RK] 376

Views : 16380

വളരെ പതിഞ്ഞ ശബ്ദത്തിൽ അവൾ മറുപടി നൽകി…

“എങ്ങനെ ഇവിടെ എത്തിയത്..”

വീണ്ടും അവൾ മറുപടി പറയാൻ ബുദ്ധിമുട്ടുള്ള പോലെ താഴേക്ക് നോക്കി നിൽക്കാൻ തുടങ്ങി.. കൂടുതൽ ഒന്നും ചോദിച്ച് ബുദ്ധിമുട്ടിക്കാൻ നിക്കണ്ട എന്ന് കരുതി..

“ശരി.. ലക്ഷ്മി വരൂ.. അകത്തേക്ക് പോകാം..”

ഞാൻ അകത്തേക്ക് പോകാൻ ഒരുങ്ങിയതും അവൾ എന്നെ പുറകിൽ നിന്നും വിളിച്ചു..

“സാർ…??”

അവൾക്ക് എന്നോട് എന്തൊക്കെയോ പറയാൻ ഉണ്ട് എന്ന് എനിക്ക് ഉറപ്പായിരുന്നു.. പക്ഷേ ഒന്നും മനസ്സിലാവാത്ത പോലെ ഞാൻ അവളോട് ചോദിച്ചു…

“എന്താ ലക്ഷ്മി..??”

എന്റെ മുഖത്ത് നോക്കാൻ ബുദ്ധിമുട്ടുള്ള പോലെ അവൾ വിജനതയിലേക്ക്‌ നോക്കി സംസാരിച്ച് തുടങ്ങി..

“….ഞാൻ തീരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ എന്റെ അച്ഛനും അമ്മയും എന്നെ വിട്ട് പോയി… അവരുടെ മുഖം കണ്ട ഓർമ പോലും എനിക്കില്ല… പിന്നീട് എന്നെ നോക്കിയതും വളർത്തിയതും ഒക്കെ വകയിൽ ഉള്ള ഒരു മാമനാണ്… മാമന് എന്നെ വല്ല്യ ഇഷ്ടമായിരുന്നു.. പക്ഷേ മാമിക്ക്… മാമിക്ക് എന്നെ കാണുന്നത് തന്നെ ദേഷ്യം ആയിരുന്നു.. എന്നെ തുടർന്ന് പഠിപ്പിക്കാനും കലാ തിലകം ആക്കാനും ഒക്കെ മാമന് താല്പര്യം ഉണ്ടായിരുന്നെങ്കിലും മാമി ഒന്നിനും സമ്മതിച്ചില്ല… ഒടുവിൽ എന്നെ എന്നെന്നേക്കുമായി വീട്ടിൽ നിന്ന് ഒഴിവാക്കാൻ ഉള്ള ഒരു വഴിയായി മാമി കണ്ടെത്തിയതായിരുന്നു ഈ സിനിമ അഭിനയം ഒക്കെ… ഇവിടെ മാമിടെ ഒരു ബന്ധുവിൻ്റെ വീട്ടിൽ ആണ് ഞാൻ താമസിക്കുന്നത്.. ഒരു വേലക്കാരി എന്ന് വേണമെങ്കിൽ പറയാം.. പക്ഷേ പണം കൊടുക്കാതെ അവിടെ ഇനി നിൽക്കാൻ പറ്റില്ല.. ആരേം പരിചയം ഇല്ലാത്ത ഈ നാട്ടിൽ ശരിക്കും ഭാഷ പോലും അറിയാതെ ഞാൻ എന്ത് ജോലി ചെയ്യാനാ.. ജീവിതം ഒക്കെ അങ്ങനെ ആണ് സാർ.. ഇപ്പൊ എന്തേലും ഒക്കെ ചെയ്ത് ജീവിക്കണം അത്രേ ഒള്ളു….”

ലക്ഷ്മി പറഞ്ഞത് മുഴുവൻ കേട്ടപ്പോൾ സത്യത്തിൽ എന്ത് മറുപടി പറയണം എന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ..
ഇത്തരത്തിൽ പല അവസ്ഥകളിലൂടെ കടന്ന് പോയി അവസാനം സിനിമയിലും മറ്റ് പല തെറ്റുകളിലേക്കും വഴിമാറി പോയ പെൺകുട്ടികളെ ഞാൻ മുൻപും കണ്ടിട്ടുണ്ടായിരുന്നു…

“ലക്ഷ്മി.. അതൊക്കെ പോട്ടെ.. തന്നെ സഹായിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹം ഉണ്ടെങ്കിലും അതിന് പറ്റാത്ത ഒരു അവസ്ഥയിൽ ആണിപ്പൊ ഞാൻ.. ഈ സിനിമ ഒന്ന് കഴിഞ്ഞോട്ടെ നമുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം…”

ഞാൻ അത് പറഞ്ഞപ്പോൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവള് പറഞ്ഞു…

“വേണ്ട സാർ.. സാറിൻ്റെ ഈ വാക്കും നല്ല മനസ്സും തന്നെ ധാരാളം…”

അവള് പറഞ്ഞു നിർത്തിയപ്പോഴേക്കും അകത്ത് നിന്ന് അസിസ്റ്റൻ്റ് ഡയറക്റ്റർ വിളിച്ച് പറഞ്ഞു…

“ഹരി സാർ… ഷോട്ട് റെഡി…”

ഞാൻ ലക്ഷ്മിയെയും കൂട്ടി അകത്തേക്ക് പോയി…

Recent Stories

The Author

kadhakal.com

26 Comments

  1. Bro soul mates bakki ezhuthamo? Pls…..

  2. Bro super ayittund…

  3. നന്നായിട്ടുണ്ട് ബ്രോ ❤️❤️❤️

    1. Super!!!

  4. സൂപ്പർ.ഇങ്ങനെ ഒറിജിനൽ ആയും സംഭവിക്കാറുണ്ട്.

  5. അപ്പൂട്ടൻ❤🇮🇳

    കൊള്ളാം…🙏🙏🙏♥♥♥ഇഷ്ടപ്പെട്ടു രാഹുൽ ഭായ്

  6. Nannayitund bro❤

  7. 😘സിംഹരാജൻ😍

    Rahul❤🖤,
    Nannayttund bro
    🖤❤❤🖤

  8. നൈസ് സ്റ്റോറി… ❤️❤️

  9. സൂപ്പർ ബ്രോ

  10. സൂപ്പർ ബ്രോ…❤❤❤😍😍😍

  11. Bro..

    Nice …

    ♥️♥️♥️

  12. രാഹുൽ bro പൊളിച്ചുട്ടോ ❤️

  13. Katha valare nanayi
    Bro my dear rong no. Contunui chayille

  14. Rahul bro🥰
    Kadha ishtamayi nalla oru kochu kadha
    Waiting for your nxt story🥰
    Snehathoode…..❤️

  15. പ്രണയിനി

    Super…. കഥ ഒരുപാട് ഇഷ്ടമായി… pages കുറവായിരുനെങ്കിലും കഥയ്ക്കു അതൊരു കുറവായിട്ട് തോന്നിയില്ല….loved വെരി much🥰🥰❤️❤️

    1. Uff ഞാൻ ഒരു സംഭവമാണ്

      ഈ പടത്തിലെ പെണ്ണ് asianet serial ലേതല്ലേ.. 😂. എന്തായാലും പൊളിച്ചു

    2. കറുപ്പിനെ പ്രണയിച്ചവൻ

      ഇഷ്ടായി ബ്രോ ❤️

  16. രുദ്ര ശിവ

    സൂപ്പർ പെട്ടന്ന് തീർന്നു പോയി

  17. സൂപ്പർ സഹോ 😘😘😘😘 ….. ഒത്തിരി ഇഷ്ടമായി …..💞💞💞

  18. 💕മേനോൻ കുട്ടി💕

    കുറച്ചു സ്പീഡ് ഉണ്ടെങ്കിലും കഥ അടിപൊളിയാണ് 👌👌👌

  19. കഥ നന്നായിട്ടുണ്ട്… ♥️

    അന്നും ഇന്നും സിനിമ ഒരു ചതിക്കുഴിയാണ്… പ്രത്യേകിച്ച് സ്ത്രീകൾക്ക്… പണത്തിനും പ്രശസ്തിയ്ക്കും പിറകെ പല പ്രശ്‌നങ്ങളും അവിടെ ഉണ്ടാക്കുന്നു 🤗

  20. അടിപൊളി ആയിട്ടുണ്ട്.. പെട്ടെന്ന് തീർന്നു പോയതുപോലെ

  21. അഭിനയിക്കാൻ എത്തിയവൾ ജീവിതത്തിൽ നായികയായി കൂടെ കൂട്ടി. മനോഹരമായി എഴുതി, പെട്ടന്ന് തീർന്നു പോയത് പോലെ.
    അഭിനന്ദനങ്ങൾ…

    1. സലാഹുദ്ധീൻ

      അടിപൊളി ഇനിയും ഇത് പോലെ ഉള്ള നല്ല കഥകൾ ജനിക്കട്ടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com