എൻ്റെ നായിക [Rahul RK] 376

Views : 16380

അതുകൊണ്ട് തൽക്കാലം ഇപ്പൊ ഉള്ളത് പോലെ തന്നെ പോകട്ടെ എന്ന് ഞാനും വിചാരിച്ചു…

ഒന്ന് രണ്ട് സീൻ കഴിഞ്ഞതിനു ശേഷമാണ് ലക്ഷ്മി വന്നത്…
ബ്രേക്ക് ടൈം ആയിരുന്നു അപ്പോൾ.. ഷൂട്ടിങ് സന്നാഹങ്ങൾ ഒക്കെ ആദ്യമായി കാണുന്നത് കൊണ്ട് തന്നെ അവളുടെ മുഖത്ത് നല്ല പരിഭ്രാന്തിയും ഭയവും ഉണ്ടായിരുന്നു…

ഞാൻ നേരെ അവളുടെ അരികിലേക്ക് ചെന്നു…

“ലക്ഷ്മി ഒറ്റക്കാണോ വന്നത്..??”

“അതേ സാർ…”

വളരെ വിനയത്തോടെ അവൾ മറുപടി പറഞ്ഞു…

ഞങ്ങൾ നിൽക്കുന്നിടത്ത് നിന്ന് കുറച്ച് മാറി ഇരുന്ന് മേക്കപ്പ് ചെയ്യുന്ന നായികയെ കാണിച്ച് ഞാൻ ലക്ഷ്മിയോട് പറഞ്ഞു…

“ദാ.. അതാണ് നമ്മുടെ നായിക.. അവർക്ക് വേണ്ടിയാണ് താൻ ഡ്യൂപ്പ് ആയിട്ട്….”

ഞാൻ അത് പറഞ്ഞപ്പോൾ അവൾ നേരെ നായികയുടെ അടുത്തേക്ക് നോക്കി.. എന്നിട്ട് എന്റെ മുഖത്ത് നോക്കാൻ മടിയുള്ള പോലെ താഴേക്ക് നോക്കി നിൽക്കുകയാണ്…

അടുത്ത സീൻ സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് നല്ലൊരു ഗ്യാപ് ഉണ്ട്.. അതുകൊണ്ട് ലക്ഷ്മിയോട് ഒന്ന് സംസാരിക്കാൻ ഞാൻ അവളെയും കൂട്ടി വീടിന്റെ പുറകിൽ ഒഴിഞ്ഞ ഒരു ഇടത്തേക്ക് നടന്നു..

പുറത്ത് എത്തിയപ്പോഴും അവൾ എന്റെ മുഖത്ത് നോക്കാൻ മടിയുള്ള പോലെ അകലേക്ക് നോക്കി നിൽക്കുകയാണ്..

“ലക്ഷ്മീ….”

എന്താ എന്ന അർത്ഥത്തിൽ അവള് എന്റെ മുഖത്തേക്ക് നോക്കി..

“താൻ ശരിക്കും ഓകെ അല്ലേ.. അല്ല.. തന്റെ കൂടെ ആരും ഇല്ല.. അത് മാത്രം അല്ല താൻ ഇത്ര ചെറുപ്പവും…”

മറുപടി പറയാൻ ബുദ്ധിമുട്ടുള്ള പോലെ അവൾ പരുങ്ങുന്നത് എനിക്ക് കാണാമായിരുന്നു…

“എന്ത് പറ്റി ലക്ഷ്മി…??”

അവള് മറുപടി ഒന്നും പറയുന്നില്ലായിരുന്നു..

“ശരി ഓക്കേ.. അത് വിട്.. നമുക്ക് ബാക്കി കാര്യങ്ങളിലേക്ക് കടക്കാം.. ഞാൻ പേര് പറഞ്ഞില്ലല്ലോ, എന്റെ പേര് ഹരീന്ദ്രൻ.. എന്റെ ആദ്യത്തെ സിനിമയാണ് ഇത്..
സത്യം പറഞ്ഞാൽ ഇത് ഒരു എ പടം ആക്കണം എന്ന് എനിക്ക് ഒരു ആഗ്രഹവും ഇല്ലായിരുന്നു.. പിന്നെ വേറെ ചില കാരണങ്ങൾ കൊണ്ട് അങ്ങനെ ആയിപ്പോയി.. അങ്ങനെ അല്ലായിരുന്നെൽ തീർച്ചയായും ഞാൻ തന്നെ നായികയാക്കുമായിരുന്നു..”

അത് പറഞ്ഞപ്പോൾ അവൾ അൽഭുതത്തോടെ എന്നെ നോക്കി…

“ലക്ഷ്മി നാട്ടിൽ എവിടെയാ…??”

“മുണ്ടൂർ…”

Recent Stories

The Author

kadhakal.com

26 Comments

  1. Bro soul mates bakki ezhuthamo? Pls…..

  2. Bro super ayittund…

  3. നന്നായിട്ടുണ്ട് ബ്രോ ❤️❤️❤️

    1. Super!!!

  4. സൂപ്പർ.ഇങ്ങനെ ഒറിജിനൽ ആയും സംഭവിക്കാറുണ്ട്.

  5. അപ്പൂട്ടൻ❤🇮🇳

    കൊള്ളാം…🙏🙏🙏♥♥♥ഇഷ്ടപ്പെട്ടു രാഹുൽ ഭായ്

  6. Nannayitund bro❤

  7. 😘സിംഹരാജൻ😍

    Rahul❤🖤,
    Nannayttund bro
    🖤❤❤🖤

  8. നൈസ് സ്റ്റോറി… ❤️❤️

  9. സൂപ്പർ ബ്രോ

  10. സൂപ്പർ ബ്രോ…❤❤❤😍😍😍

  11. Bro..

    Nice …

    ♥️♥️♥️

  12. രാഹുൽ bro പൊളിച്ചുട്ടോ ❤️

  13. Katha valare nanayi
    Bro my dear rong no. Contunui chayille

  14. Rahul bro🥰
    Kadha ishtamayi nalla oru kochu kadha
    Waiting for your nxt story🥰
    Snehathoode…..❤️

  15. പ്രണയിനി

    Super…. കഥ ഒരുപാട് ഇഷ്ടമായി… pages കുറവായിരുനെങ്കിലും കഥയ്ക്കു അതൊരു കുറവായിട്ട് തോന്നിയില്ല….loved വെരി much🥰🥰❤️❤️

    1. Uff ഞാൻ ഒരു സംഭവമാണ്

      ഈ പടത്തിലെ പെണ്ണ് asianet serial ലേതല്ലേ.. 😂. എന്തായാലും പൊളിച്ചു

    2. കറുപ്പിനെ പ്രണയിച്ചവൻ

      ഇഷ്ടായി ബ്രോ ❤️

  16. രുദ്ര ശിവ

    സൂപ്പർ പെട്ടന്ന് തീർന്നു പോയി

  17. സൂപ്പർ സഹോ 😘😘😘😘 ….. ഒത്തിരി ഇഷ്ടമായി …..💞💞💞

  18. 💕മേനോൻ കുട്ടി💕

    കുറച്ചു സ്പീഡ് ഉണ്ടെങ്കിലും കഥ അടിപൊളിയാണ് 👌👌👌

  19. കഥ നന്നായിട്ടുണ്ട്… ♥️

    അന്നും ഇന്നും സിനിമ ഒരു ചതിക്കുഴിയാണ്… പ്രത്യേകിച്ച് സ്ത്രീകൾക്ക്… പണത്തിനും പ്രശസ്തിയ്ക്കും പിറകെ പല പ്രശ്‌നങ്ങളും അവിടെ ഉണ്ടാക്കുന്നു 🤗

  20. അടിപൊളി ആയിട്ടുണ്ട്.. പെട്ടെന്ന് തീർന്നു പോയതുപോലെ

  21. അഭിനയിക്കാൻ എത്തിയവൾ ജീവിതത്തിൽ നായികയായി കൂടെ കൂട്ടി. മനോഹരമായി എഴുതി, പെട്ടന്ന് തീർന്നു പോയത് പോലെ.
    അഭിനന്ദനങ്ങൾ…

    1. സലാഹുദ്ധീൻ

      അടിപൊളി ഇനിയും ഇത് പോലെ ഉള്ള നല്ല കഥകൾ ജനിക്കട്ടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com