എൻ്റെ നായിക [Rahul RK] 376

Views : 16380

നാട്ടിൽ എത്തിയതും വീട്ടുകാർ വിവാഹ കാര്യം പറഞ്ഞ് നിർബന്ധിക്കാൻ തുടങ്ങി.. പക്ഷേ അതിനൊന്നും ഞാൻ അപ്പോഴും തയ്യാറായിരുന്നില്ല… അതിനാൽ ഓരോരോ ന്യായങ്ങൾ പറഞ്ഞ് ഞാൻ അതിൽ നിന്നെല്ലാം ഒഴിഞ്ഞ് മാറിക്കൊണ്ടിരുന്നു…

ആയിടക്കാണ് ഒരു ദിവസം മുൻപ് മദ്രാസിൽ എൻ്റെ കൂടെ അസോസിയേറ്റ് ഡയറക്ടറായി ഏതൊക്കെയോ സിനിമകളിൽ വർക്ക് ചെയ്തിട്ടുള്ള സെന്തിൽ വിനോദ് എന്നെ അവൻ്റെ ആദ്യ സിനിമയുടെ പൂജക്ക് വീണ്ടും മദ്രാസിലേക്ക് ക്ഷണിക്കുന്നത്…

സിനിമയിലേക്ക് ഇനി ഒരു മടങ്ങി പോക്ക് ഇല്ല എന്ന് തീരുമാനിച്ചത് ആയിരുന്നെങ്കിലും എന്തോ ഗൾഫിലേക്ക് മടങ്ങി പോകുന്നതിന് മുൻപ് ഒരിക്കൽ കൂടി ആ പഴയ വഴികളിലൂടെ നടക്കാൻ ഒരു മോഹം തോന്നി…

അങ്ങനെ പൂജയുടെ തലേ ദിവസം ഞാൻ വീണ്ടും മദ്രാസിൽ എത്തി…
പണ്ട് ഞാൻ സിനിമ പിടിച്ചിരുന്ന ഭാഗത്ത് ഒന്നും ആയിരുന്നില്ല ഷൂട്ടിംഗ് അതിനാൽ തന്നെ ആ ഭാഗത്തേക്ക് ഒന്നും പോകാൻ സാധിച്ചില്ല….

പഴയ ചില സുഹൃത്തുക്കളെ കണ്ട് മുട്ടി അവരോടെല്ലാം ഒരുപാട് സംസാരിച്ചു.. എല്ലാവരും ഇപ്പൊൾ നല്ല നിലയിൽ ആണെന്ന് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി…

പക്ഷേ ആർക്കും തന്നെ ലക്ഷ്മിയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു…
അങ്ങനെ ഇരിക്കെ പൂജ ദിവസം രാവിലെ ആണ് എൻ്റെ കാതിലേക്ക് ആ വാർത്ത എത്തിയത്… ഈ പടത്തിൽ അഭിനയിക്കുന്ന സോണിയ എന്ന ഹിന്ദി നടി മുൻപ് ലക്ഷ്മി എന്ന് പേരുള്ള ഒരു തമിഴ് യുവതി ആയിരുന്നു എന്ന കാര്യം…

ഈ സിനിമയുടെ പ്രവർത്തകർക്ക് ലക്ഷ്മിയെ മുൻപ് അറിയാത്തത് കൊണ്ട് ആർക്കും തറപ്പിച്ച് ഒരു ഉത്തരം പറയാൻ സാധിക്കാത്ത അവസ്ഥ ആയിരുന്നു…

അങ്ങനെ ഏതാനും നിമിഷങ്ങൾക്കകം നായിക എയർപോർട്ടിൽ നിന്ന് സെറ്റിൽ എത്തും എന്ന വാർത്ത വന്നു…
അത് എൻ്റെ ലക്ഷ്മി തന്നെ ആകണെ എന്ന് ഞാൻ മനമുരുകി പ്രാർത്ഥിച്ച് കൊണ്ടിരുന്നു…

അൽപ നേരം കഴിഞ്ഞപ്പോൾ നായികയുടെ കാർ കോമ്പൗണ്ട് കടന്ന് അകത്തേക്ക് വന്നു… ഞാൻ ആകാംഷയോടെ ഡോറിലേക്ക് തന്നെ നോക്കി നിന്നു….

പക്ഷേ എൻ്റെ പ്രതീക്ഷകൾ തെറ്റിപോയി… അത് എൻ്റെ ലക്ഷ്മി ആയിരുന്നില്ല… മറ്റേതോ ഒരു പെൺകുട്ടി ആയിരുന്നു…

ഒരു നിമിഷം വീണ്ടും നിരാശ മനസ്സിനെ കീഴ്പ്പെടുത്തി എങ്കിലും ഞാൻ എല്ലാം മറന്ന് വീണ്ടും പൂജയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു…

അങ്ങനെ പരിപാടികൾ എല്ലാം മംഗളമായി പൂർത്തിയായി…
എല്ലാവർക്കും ആശംസകൾ അർപ്പിച്ച് ട്രെയിനിനു സമയമായപ്പോൾ ഞാൻ അവിടെ നിന്നും പോരാൻ തീരുമാനിച്ചു…

മടങ്ങി പോരാൻ ഒരുങ്ങുമ്പോൾ ആണ് ഏതോ പാട്ട് സീനിൽ അഭിനയിക്കാൻ ഉള്ള ജൂനിയർ ആർട്ടിസ്റ്റുകളെയും കൊണ്ട് ഒരു വാൻ അങ്ങോട്ട് വന്നത്…

വാനിൽ നിന്ന് ഓരോരുത്തരായി ഇറങ്ങാൻ തുടങ്ങി… ഞാൻ വെറുതെ അത് നോക്കി നിന്നു… പെട്ടന്നാണ് എന്നെ ഞെട്ടിച്ച് കൊണ്ട് ഒരു പെൺകുട്ടി വാനിൽ നിന്ന് ഇറങ്ങിയത്…

അതേ.. അത് എൻ്റെ ലക്ഷ്മി ആയിരുന്നു…

Recent Stories

The Author

kadhakal.com

26 Comments

  1. Bro soul mates bakki ezhuthamo? Pls…..

  2. Bro super ayittund…

  3. നന്നായിട്ടുണ്ട് ബ്രോ ❤️❤️❤️

    1. Super!!!

  4. സൂപ്പർ.ഇങ്ങനെ ഒറിജിനൽ ആയും സംഭവിക്കാറുണ്ട്.

  5. അപ്പൂട്ടൻ❤🇮🇳

    കൊള്ളാം…🙏🙏🙏♥♥♥ഇഷ്ടപ്പെട്ടു രാഹുൽ ഭായ്

  6. Nannayitund bro❤

  7. 😘സിംഹരാജൻ😍

    Rahul❤🖤,
    Nannayttund bro
    🖤❤❤🖤

  8. നൈസ് സ്റ്റോറി… ❤️❤️

  9. സൂപ്പർ ബ്രോ

  10. സൂപ്പർ ബ്രോ…❤❤❤😍😍😍

  11. Bro..

    Nice …

    ♥️♥️♥️

  12. രാഹുൽ bro പൊളിച്ചുട്ടോ ❤️

  13. Katha valare nanayi
    Bro my dear rong no. Contunui chayille

  14. Rahul bro🥰
    Kadha ishtamayi nalla oru kochu kadha
    Waiting for your nxt story🥰
    Snehathoode…..❤️

  15. പ്രണയിനി

    Super…. കഥ ഒരുപാട് ഇഷ്ടമായി… pages കുറവായിരുനെങ്കിലും കഥയ്ക്കു അതൊരു കുറവായിട്ട് തോന്നിയില്ല….loved വെരി much🥰🥰❤️❤️

    1. Uff ഞാൻ ഒരു സംഭവമാണ്

      ഈ പടത്തിലെ പെണ്ണ് asianet serial ലേതല്ലേ.. 😂. എന്തായാലും പൊളിച്ചു

    2. കറുപ്പിനെ പ്രണയിച്ചവൻ

      ഇഷ്ടായി ബ്രോ ❤️

  16. രുദ്ര ശിവ

    സൂപ്പർ പെട്ടന്ന് തീർന്നു പോയി

  17. സൂപ്പർ സഹോ 😘😘😘😘 ….. ഒത്തിരി ഇഷ്ടമായി …..💞💞💞

  18. 💕മേനോൻ കുട്ടി💕

    കുറച്ചു സ്പീഡ് ഉണ്ടെങ്കിലും കഥ അടിപൊളിയാണ് 👌👌👌

  19. കഥ നന്നായിട്ടുണ്ട്… ♥️

    അന്നും ഇന്നും സിനിമ ഒരു ചതിക്കുഴിയാണ്… പ്രത്യേകിച്ച് സ്ത്രീകൾക്ക്… പണത്തിനും പ്രശസ്തിയ്ക്കും പിറകെ പല പ്രശ്‌നങ്ങളും അവിടെ ഉണ്ടാക്കുന്നു 🤗

  20. അടിപൊളി ആയിട്ടുണ്ട്.. പെട്ടെന്ന് തീർന്നു പോയതുപോലെ

  21. അഭിനയിക്കാൻ എത്തിയവൾ ജീവിതത്തിൽ നായികയായി കൂടെ കൂട്ടി. മനോഹരമായി എഴുതി, പെട്ടന്ന് തീർന്നു പോയത് പോലെ.
    അഭിനന്ദനങ്ങൾ…

    1. സലാഹുദ്ധീൻ

      അടിപൊളി ഇനിയും ഇത് പോലെ ഉള്ള നല്ല കഥകൾ ജനിക്കട്ടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com