എൻ്റെ നായിക [Rahul RK] 376

Views : 16380

പിന്നീട് ബോധം വരുമ്പോൾ ഞാൻ ഉണ്ടായിരുന്നത് മദ്രാസിലെ തന്നെ ഒരു ആശുപത്രിയിൽ ആയിരുന്നു…

എൻ്റെ അച്ഛനും അമ്മയും ഏട്ടനും എനിക്ക് ഒപ്പം ഉണ്ടായിരുന്നു… അവരിൽ നിന്നും ഞാൻ ഒന്ന് രണ്ട് ദിവസമായി അബോധാവസ്ഥയിൽ ആണെന്നും എനിക്ക് ഒരു ക്രിട്ടിക്കൽ സർജറി കഴിഞ്ഞു എന്നും ഇപ്പൊൾ പേടിക്കാൻ ഒന്നും ഇല്ല എന്നും ഞാൻ അറിഞ്ഞു….

മാത്രമല്ല ഓടി കൂടിയ നാട്ടുകാർ കൈകാര്യം ചെയ്തപ്പോൾ ചെട്ടിയാരുട നിർദ്ദേശ പ്രകാരം ആണ് ഇത് ചെയ്തത് എന്ന് ഗുണ്ടകൾ സമ്മതിക്കുകയും അവരെ വധ ശ്രമത്തിനു ആസൂത്രണത്തിനും പോലീസ് അറസ്റ്റ് ചെയ്തു എന്നും അറിഞ്ഞു…

പക്ഷേ അവരിൽ നിന്നോ എന്നെ കാണാൻ വന്ന സുഹൃത്തുക്കളിൽ നിന്നോ ലക്ഷ്മിയെ കുറിച്ച് ഒരു വിവരവും എനിക്ക് ലഭിച്ചില്ല…

ചെട്ടിയാർ അറസ്റ്റിൽ ആയതോടെ സിനിമയുടെ കാര്യം ഏകദേശം തീരുമാനമായി.. ചെട്ടിയാർ പ്രൊഡക്ഷൻസ് കോടതി സീസ് ചെയ്തതോടെ ആ ബാനറിൽ ഉള്ള എൻ്റെ സിനിമയും അതിൽ ഉൾപ്പെട്ടു.. ആ റോ പ്രിൻ്റിൽ പിന്നീട് എനിക്ക് ഒരു അവകാശവും ഇല്ലാതെ ആയി… പക്ഷേ മുൻപേ തന്നെ ക്യാമറാ മാനോട് പറഞ്ഞ് ലക്ഷ്മി അഭിനയിച്ച ഭാഗങ്ങളുടെ പ്രിൻ്റ് ഞാൻ വേറെ സൂക്ഷിച്ചിരുന്നു… അവ പിന്നീട് നശിപ്പിച്ച് കളയുകയും ചെയ്തു…

സിനിമ നശിച്ച് ഈ അവസ്ഥയിൽ കിടക്കുന്ന എന്നെ പൂർണ പരാജയം ആയി തന്നെ വീട്ടുകാർ അംഗീകരിച്ചു…
അതുകൊണ്ട് ഇനി മദ്രാസിൽ ഉള്ള വാസം മതി എന്നും എല്ലാം ഉപേക്ഷിച്ച് നാട്ടിൽ വന്ന് ഒരു പുതിയ ജീവിതം ആരംഭിക്കാനും അവർ എന്നെ നിർബന്ധിച്ചു…

അവരെ കുറ്റം പറയാനും സാധിക്കില്ല.. പഠിത്തം ഒക്കെ കഴിഞ്ഞ് ഒരുപാട് വർഷം സംവിധാനം എന്ന് പറഞ്ഞ് നടന്നു.. പക്ഷേ എന്നിട്ടും എവിടെയും എത്താനും സാധിച്ചില്ല…

ആരോഗ്യ നില ബേധമായപ്പോൾ ഞാൻ ലക്ഷ്മിയെ എന്നാല് കഴിയുന്ന വിധം അന്വേഷിച്ചു.. പക്ഷേ ഒരു വിവരവും ലഭിച്ചില്ല…

ചെട്ടിയാരൂടെ ചതിയിൽ നിന്ന് അവള് രക്ഷപ്പെട്ടല്ലോ എന്നതാണ് പിന്നെ ഉള്ള ഒരാശ്വാസം… പക്ഷേ അവളെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തത് എൻ്റെ മനസ്സിനെ വല്ലാതെ മുറിവേൽപ്പിചു…

അങ്ങനെ ജീവിതത്തിലെ വലിയ സ്വപ്നങ്ങളും ലക്ഷ്യങ്ങളും എല്ലാം പിന്നിൽ ഉപേക്ഷിച്ച്, സിനിമയുടെ നഗരം ആയ മദ്രാസ് ഉപേക്ഷിച്ച് ഞാൻ നാട്ടിലേക്ക് വണ്ടി കയറി….

നാട്ടിൽ അപ്പോഴേക്കും എന്നെ പറ്റി പല കഥകളും പരന്നിരുന്നു…
ഞാൻ പ്രൊഡ്യൂസരുടെ മകളെ പ്രണയിച്ചതിന് അയാള് ആളെ വിട്ട് തല്ലിച്ചതാണ് എന്നത് മുതൽ ഞാൻ നായികയെ പീഡിപ്പിക്കാൻ ശ്രമിച്ചത് കൊണ്ട് അവളുടെ ആങ്ങളമാർ ആക്രമിച്ചതാണ് എന്നത് വരെ കഥകൾ പടർന്നു….

നാട്ടുകാരുടെയും കൂട്ടുകാരുടെയും കളിയാക്കലുകളും ചോദ്യങ്ങളും ഒക്കെ മടുത്തപ്പോൾ ഏട്ടൻ്റെ ഒരു സുഹൃത്ത് വഴി ഗൾഫിൽ ഒരു സൂപ്പർമാർക്കറ്റിൽ ജോലി ശരിയാക്കി ഞാൻ അങ്ങോട്ട് പോയി…

അവിടെ ജോലികളും മറ്റ് കാര്യങ്ങളും ഒക്കെ ആയി വളരെ തിരക്കിൽ ആയി…
അപ്പോഴും പല തവണ ഞാൻ ലക്ഷ്മിയെ അന്വേഷിക്കാൻ ശ്രമിച്ചെങ്കിലും ഒരു വിവരവും കിട്ടിയത് പോലും ഇല്ല…

പിന്നീട് എല്ലാം മറന്ന് പുതു ജീവിതത്തിൽ മാത്രമായി ശ്രദ്ധ ചുരുക്കി ജീവിക്കാൻ ആരംഭിച്ചു…
പക്ഷേ അപ്പോഴും സിനിമ എന്ന മോഹം ഉള്ളിൽ എവിടെയോ കിടന്നു….

രണ്ട് വർഷക്കാലം പിന്നീട് ഗൾഫിൽ തന്നെ ആയിരുന്നു…
ജീവിതത്തിൽ ഒരു ഇടവേള വേണം എന്ന് തോന്നിയപ്പോൾ ആണ് നാട്ടിലേക്ക് മടങ്ങി വരാൻ തീരുമാനിച്ചത്…

Recent Stories

The Author

kadhakal.com

26 Comments

  1. Bro soul mates bakki ezhuthamo? Pls…..

  2. Bro super ayittund…

  3. നന്നായിട്ടുണ്ട് ബ്രോ ❤️❤️❤️

    1. Super!!!

  4. സൂപ്പർ.ഇങ്ങനെ ഒറിജിനൽ ആയും സംഭവിക്കാറുണ്ട്.

  5. അപ്പൂട്ടൻ❤🇮🇳

    കൊള്ളാം…🙏🙏🙏♥♥♥ഇഷ്ടപ്പെട്ടു രാഹുൽ ഭായ്

  6. Nannayitund bro❤

  7. 😘സിംഹരാജൻ😍

    Rahul❤🖤,
    Nannayttund bro
    🖤❤❤🖤

  8. നൈസ് സ്റ്റോറി… ❤️❤️

  9. സൂപ്പർ ബ്രോ

  10. സൂപ്പർ ബ്രോ…❤❤❤😍😍😍

  11. Bro..

    Nice …

    ♥️♥️♥️

  12. രാഹുൽ bro പൊളിച്ചുട്ടോ ❤️

  13. Katha valare nanayi
    Bro my dear rong no. Contunui chayille

  14. Rahul bro🥰
    Kadha ishtamayi nalla oru kochu kadha
    Waiting for your nxt story🥰
    Snehathoode…..❤️

  15. പ്രണയിനി

    Super…. കഥ ഒരുപാട് ഇഷ്ടമായി… pages കുറവായിരുനെങ്കിലും കഥയ്ക്കു അതൊരു കുറവായിട്ട് തോന്നിയില്ല….loved വെരി much🥰🥰❤️❤️

    1. Uff ഞാൻ ഒരു സംഭവമാണ്

      ഈ പടത്തിലെ പെണ്ണ് asianet serial ലേതല്ലേ.. 😂. എന്തായാലും പൊളിച്ചു

    2. കറുപ്പിനെ പ്രണയിച്ചവൻ

      ഇഷ്ടായി ബ്രോ ❤️

  16. രുദ്ര ശിവ

    സൂപ്പർ പെട്ടന്ന് തീർന്നു പോയി

  17. സൂപ്പർ സഹോ 😘😘😘😘 ….. ഒത്തിരി ഇഷ്ടമായി …..💞💞💞

  18. 💕മേനോൻ കുട്ടി💕

    കുറച്ചു സ്പീഡ് ഉണ്ടെങ്കിലും കഥ അടിപൊളിയാണ് 👌👌👌

  19. കഥ നന്നായിട്ടുണ്ട്… ♥️

    അന്നും ഇന്നും സിനിമ ഒരു ചതിക്കുഴിയാണ്… പ്രത്യേകിച്ച് സ്ത്രീകൾക്ക്… പണത്തിനും പ്രശസ്തിയ്ക്കും പിറകെ പല പ്രശ്‌നങ്ങളും അവിടെ ഉണ്ടാക്കുന്നു 🤗

  20. അടിപൊളി ആയിട്ടുണ്ട്.. പെട്ടെന്ന് തീർന്നു പോയതുപോലെ

  21. അഭിനയിക്കാൻ എത്തിയവൾ ജീവിതത്തിൽ നായികയായി കൂടെ കൂട്ടി. മനോഹരമായി എഴുതി, പെട്ടന്ന് തീർന്നു പോയത് പോലെ.
    അഭിനന്ദനങ്ങൾ…

    1. സലാഹുദ്ധീൻ

      അടിപൊളി ഇനിയും ഇത് പോലെ ഉള്ള നല്ല കഥകൾ ജനിക്കട്ടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com