എൻ്റെ നായിക [Rahul RK] 376

Views : 16380

പിന്നീട് ഷൂട്ടിംഗിൻ്റെ കാര്യങ്ങളും മറ്റുമായി തിരക്കുകളിൽ ആയി…എല്ലാ ദിവസവും ഞാൻ ലക്ഷ്മിയെയും ലൊക്കേഷനിലേക്ക് ക്ഷണിച്ചു…
അവളോട് കൂടുതൽ അടുക്കുകയും സംസാരിക്കുകയും ചെയ്തു…

ഏതെങ്കിലും വിധേനെ അവളെ ഈ റോളിൽ നിന്നോ സിനിമയിൽ നിന്നോ ഒഴിവാക്കാൻ ഞാൻ പല തവണ ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ടു…

അങ്ങനെ ഇരിക്കെ ഒരു ദിവസം പുഴയിൽ വച്ചുള്ള ഒരു പാട്ട് സീനിൻ്റെ ചിത്രീകരണത്തിൻ്റെ ഇടയിൽ പുഴയിൽ ഇറങ്ങി നായിക നീന്തുന്ന തരത്തിൽ ഉള്ള ഒരു രംഗം വന്നു..

എന്നാല് നായികയായി അഭിനയിക്കാൻ വന്ന കുട്ടിക്ക് നീന്തൽ അറിയില്ലായിരുന്നു.. അങ്ങനെ അവസാനം ചില ലോങ് ആംഗിൾ ഷോട്ടുകൾ വച്ച് ആ സീനിൽ ലക്ഷ്മിയെ അഭിനയിപ്പിക്കാൻ തീരുമാനിച്ചു…

ഭാഗ്യവശാൽ അവൾക്ക് നീന്തൽ അറിയുന്നത് കൊണ്ട് അങ്ങനെ ആ കാര്യത്തിൽ ഒരു തീരുമാനം ആയി…

ഇതിന് മുന്നേ ഉള്ള ദിവസങ്ങളിൽ ഞാൻ പറഞ്ഞത് പ്രകാരം സെറ്റിൽ വന്ന് അവള് നായികയുടെ മാനറിസങ്ങളും ബോഡി ലാംഗ്വേജും എല്ലാം പഠിച്ചിരുന്നു…

ആദ്യം അൽപം അന്തിച്ച് നിന്നെങ്കിലും പിന്നീട് വളരെ നന്നായി തന്നെ ലക്ഷ്മി ആ ഭാഗം ചെയ്തു…

സീൻ കഴിഞ്ഞ് ഞാൻ അത് അവളോട് പറയുകയും ചെയ്തു…

ദിവസങ്ങൾ പിന്നെയും കടന്നു പോയി.. ബെഡ്റൂം സീൻ ഞാൻ ഏറ്റവും അവസാനത്തേക്കായി മാറ്റി വച്ചതായിരുന്നു…

അങ്ങനെ അതിൻ്റെ ദിവസവും എത്തി… മുൻപ് പറഞ്ഞതിൻ പ്രകാരം ലക്ഷ്മി നേരത്തെ തന്നെ സെറ്റിൽ എത്തിയിരുന്നു…
സാധാരണയിലും വളരെ കുറച്ച് ആളുകൾ മാത്രമേ സെറ്റിൽ ഉണ്ടാകാൻ പാടുള്ളൂ എന്ന് ഞാൻ മുന്നേ പറഞ്ഞിരുന്നു…

തന്നെക്കാൾ പ്രായം കൂടിയ ഒരു മധ്യ വയസ്കൻ കൺമണിയെ ബലമായി പ്രാപിക്കുന്ന തരത്തിൽ ആയിരുന്നു ആ സീൻ… എന്നാല് ആദ്യം കഥയിൽ ഞാൻ ഈ സീൻ വെറുതെ ചെറിയ ചില ബല പ്രയോഗങ്ങളും പിന്നീട് എല്ലാം കഴിഞ്ഞ ശേഷം ഉള്ള കൺമണിയുടെ കരച്ചിലും മാത്രം ആയി ആണ് എഴുതിയിരുന്നത്.. എന്നാല് പിന്നീട് ചെട്ടിയാരുടെ നിർബന്ധ പ്രകാരം മാറ്റി എഴുതിയതാണ് ഈ സീൻ…

രാവിലെ വന്നത് മുതലേ എന്തോ ഒരു അസ്വസ്ഥത എനിക്കുള്ളതായി തോന്നിയിരുന്നു.. ലക്ഷ്മിയെ നോക്കിയപ്പോൾ അവള് വളരെ ധൈര്യത്തോടെ നിൽക്കുന്നതായാണ് കണ്ടത്…

എന്തോ.. മറ്റൊരാളുടെ കൂടെ അഭിനയം ആണെങ്കിൽ കൂടി അവള്….. ഇതെല്ലാം ഓർത്തപ്പോൾ എനിക്ക് എന്തോ വല്ലാത്ത ഒരു അസൂയ മനസ്സിൽ നിറയുന്നതായി തോന്നി….

ഞാൻ എഴുന്നേറ്റ് ലക്ഷ്മിയുടെ അടുത്തേക്ക് നടന്നു…

“ലക്ഷ്മി… താൻ ഓകെ അല്ലേ.. എന്തെങ്കിലും ബുദ്ധിമുട്ട്….??”

“ഇല്ല സാർ… ഞാൻ… ഞാൻ ഓകെ ആണ്…”

“ഹും… ശരി…”

അങ്ങനെ ലക്ഷ്മിയും കോ ആക്ടർ ആയി അഭിനയിക്കുന്ന ആളും കോസ്റ്റ്യൂം എല്ലാം ധരിച്ച് മേക്കപ്പ് എല്ലാം കഴിഞ്ഞ് എത്തി…

അപ്പോഴേക്കും ഫുൾ റൂം ഉൾപ്പടെ എല്ലാം ലൈറ്റ് അപ്പ് ചെയ്ത് ആർട്ട് വർക്കും കഴിഞ്ഞ് റെഡി ആയിരുന്നു…

ക്ലോസ് അപ്പ് ഷോട്ടുകളോ ലക്ഷ്മിയുടെ മുഖം കാണുന്ന ഷോട്ടുകളോ ഉണ്ടാകരുത് എന്ന് ഞാൻ കാമറ മാനോട് പ്രത്യേകം പറഞ്ഞിരുന്നു…

Recent Stories

The Author

kadhakal.com

26 Comments

  1. Bro soul mates bakki ezhuthamo? Pls…..

  2. Bro super ayittund…

  3. നന്നായിട്ടുണ്ട് ബ്രോ ❤️❤️❤️

    1. Super!!!

  4. സൂപ്പർ.ഇങ്ങനെ ഒറിജിനൽ ആയും സംഭവിക്കാറുണ്ട്.

  5. അപ്പൂട്ടൻ❤🇮🇳

    കൊള്ളാം…🙏🙏🙏♥♥♥ഇഷ്ടപ്പെട്ടു രാഹുൽ ഭായ്

  6. Nannayitund bro❤

  7. 😘സിംഹരാജൻ😍

    Rahul❤🖤,
    Nannayttund bro
    🖤❤❤🖤

  8. നൈസ് സ്റ്റോറി… ❤️❤️

  9. സൂപ്പർ ബ്രോ

  10. സൂപ്പർ ബ്രോ…❤❤❤😍😍😍

  11. Bro..

    Nice …

    ♥️♥️♥️

  12. രാഹുൽ bro പൊളിച്ചുട്ടോ ❤️

  13. Katha valare nanayi
    Bro my dear rong no. Contunui chayille

  14. Rahul bro🥰
    Kadha ishtamayi nalla oru kochu kadha
    Waiting for your nxt story🥰
    Snehathoode…..❤️

  15. പ്രണയിനി

    Super…. കഥ ഒരുപാട് ഇഷ്ടമായി… pages കുറവായിരുനെങ്കിലും കഥയ്ക്കു അതൊരു കുറവായിട്ട് തോന്നിയില്ല….loved വെരി much🥰🥰❤️❤️

    1. Uff ഞാൻ ഒരു സംഭവമാണ്

      ഈ പടത്തിലെ പെണ്ണ് asianet serial ലേതല്ലേ.. 😂. എന്തായാലും പൊളിച്ചു

    2. കറുപ്പിനെ പ്രണയിച്ചവൻ

      ഇഷ്ടായി ബ്രോ ❤️

  16. രുദ്ര ശിവ

    സൂപ്പർ പെട്ടന്ന് തീർന്നു പോയി

  17. സൂപ്പർ സഹോ 😘😘😘😘 ….. ഒത്തിരി ഇഷ്ടമായി …..💞💞💞

  18. 💕മേനോൻ കുട്ടി💕

    കുറച്ചു സ്പീഡ് ഉണ്ടെങ്കിലും കഥ അടിപൊളിയാണ് 👌👌👌

  19. കഥ നന്നായിട്ടുണ്ട്… ♥️

    അന്നും ഇന്നും സിനിമ ഒരു ചതിക്കുഴിയാണ്… പ്രത്യേകിച്ച് സ്ത്രീകൾക്ക്… പണത്തിനും പ്രശസ്തിയ്ക്കും പിറകെ പല പ്രശ്‌നങ്ങളും അവിടെ ഉണ്ടാക്കുന്നു 🤗

  20. അടിപൊളി ആയിട്ടുണ്ട്.. പെട്ടെന്ന് തീർന്നു പോയതുപോലെ

  21. അഭിനയിക്കാൻ എത്തിയവൾ ജീവിതത്തിൽ നായികയായി കൂടെ കൂട്ടി. മനോഹരമായി എഴുതി, പെട്ടന്ന് തീർന്നു പോയത് പോലെ.
    അഭിനന്ദനങ്ങൾ…

    1. സലാഹുദ്ധീൻ

      അടിപൊളി ഇനിയും ഇത് പോലെ ഉള്ള നല്ല കഥകൾ ജനിക്കട്ടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com