ചിങ്കാരി 10 [Shana] [CLIMAX] 514

Views : 25185

ചിങ്കാരി 10

Chingari Part 10 | Author : Shana | Previous Part

“എടാ എന്റെ മോളെവിടെ. നീ അവളെ എവിടെകൊണ്ടുപോയി ഒളിപ്പിച്ചെടാ … പറയടാ എന്റെ മോളെവിടെന്ന്.” അച്ചു അജിയുടെ കുത്തിനു പിടിച്ചുകൊണ്ടു ചോദിച്ചു. അവളുടെ കണ്ണു നിറഞ്ഞഞ്ഞൊഴുകി. ഭാന്ത്രമായ തരത്തിലായിരുന്നു അവളുടെ അവസ്ഥ.

 

 

അപ്രതീക്ഷിതമായ അച്ചുവിന്റെ പ്രതികരണത്തില്‍ ഞെട്ടി നില്‍ക്കാനേ അജിക്ക് കഴിഞ്ഞുള്ളു. അവളുടെ നോട്ടം പോലും നേരിടാന്‍ അജിക്കായില്ല. മകളെ കാണാന്‍ വെമ്പുന്ന അമ്മ മനസിന്റെ രൗദ്രത അനുഭവിച്ചറിയുകയായിരുന്നു ആനിമിഷം..

 

 

“അച്ചു നീ എന്തൊക്കെയാ ഈ പറയുന്നേ മാറിക്കെ സിദ്ധു അവളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. വിട് സിദ്ധു… “അവള്‍ ഒരു കുതറി മാറാന്‍ ശ്രമിച്ചതും സിദ്ധു അവളെ വട്ടം പിടിച്ചു.

 

 

അവളുടെ പ്രതികരണത്തില്‍ നിന്നു മുക്തനാവാതെ ശില പോലെ നിൽക്കുകയായിരുന്നു അജി. മറ്റുള്ളവരുടെ ഞെട്ടല്‍ മാറിയില്ല..
മോളെ എന്താ ഇത്.. നീ അവനെ വിട്.. അമ്മയും അവളെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചു.

 

 

“സിദ്ധു ഇവന്‍ എന്നോടുള്ള ദേഷ്യത്തിന് ചെയ്തതാവും.. നമ്മുടെ മോളെ… ഇവനോട് ചോദിക്കു സിദ്ധു… നമ്മുടെ മോളെ തരാന്‍ പറ സിദ്ധു ” കരഞ്ഞുകൊണ്ട് സിദ്ധുവിനോട് പറഞ്ഞിട്ട് അജിയുടെ നേരെ വീണ്ടും തിരിഞ്ഞു

 

 

“ടാ എന്നോടുള്ള ദേഷ്യം എന്നോട് തന്നെ തീര്‍ത്തോ , എന്റെ മോള്‍ക്ക് വല്ലതും സംഭവിച്ചാലുണ്ടല്ലോ ഞാന്‍ ആരാണെന്നു നീ അറിയും. ഇത്രയും കാലം കണ്ട അച്ചു ആയിരിക്കില്ല. നിന്നോട് ഒരിക്കല്‍ ക്ഷമിച്ചപോലെ ഇനിയും ഇല്ല… “അവള്‍ ദേഷ്യം കൊണ്ട് വിറച്ചു

 

 

“അച്ചു… ടീ.. ഞാന്‍. ഞാനല്ല. നിന്നെ എങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കും. പണ്ട് എന്റെ അറിവുകേടിനു അല്ല സ്വാര്‍ത്ഥതക്ക് എന്തൊക്കയോ ചെയ്‌തെന്ന് വെച്ച് ഇപ്പോളും അങ്ങനെ കരുതരുത്. നീ അകന്നുപോയപ്പോള്‍ നിന്റെ വില അറിഞ്ഞതാ ഞാന്‍. ഒരിക്കലും ഞാന്‍ നിന്നോട് അങ്ങനെ ചെയ്യില്ലച്ചു. നമുക്ക് നോക്കാം അവള്‍ എന്റെയും കൂടി മോളല്ലേ.” അജി അവളെ നോക്കി ദയനീയമായി പറഞ്ഞു. അവന്റെയും കണ്ണു നിറഞ്ഞൊഴുകി തുടങ്ങി.

Recent Stories

The Author

Shana

58 Comments

Add a Comment
 1. ഇടയിൽ twist vallom ഇടോ എന്നൊരു ഇത് ഉണ്ടർന്ന്. ക്ലൈമാക്സ് ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല. മനസ്സിൽ വരുന്ന മുറിവ് ഉണങ്ങിയാലും ചെറിയ പാട് അവിടെ കിടക്കും. എന്താ പറയാ. വളരെ നന്നായി തന്നെ ഒരു പോയിൻ്റ് ഉൾ നിർത്താൻ സാധിച്ചു. ഇനിയും പുതിയ കഥകൾ അയി ബരു ഉണ്ണി ❤️❤️❤️

  1. നല്ലൊരു സൗഹൃദ കഥ അതിന്റെ നഷ്ടത്തിലുണ്ടാകുന്ന വേദന അതാണ് ഈ സ്റ്റോറിൽ പറയാൻ കരുതിയത്… ഒത്തിരി ട്വിസ്റ്റ്‌ ഒക്കെ നമുക്ക് വഴങ്ങില്ലപ്പാ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം 💞💞

 2. ഷാന 🙏

  ആദ്യത്തെ ചെറുനോവലാണെന്നു പറയില്ല. 😊😊 ഒരു തുടക്കാരിയുടെ വലിയ പതർച്ചയൊന്നും ഞാങ്കണ്ടില്ല. 😊😊😊

  ഒരു വായനക്കാരൻ എന്ന നിലയിൽ ഞാനേറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് വായനാ സുഖത്തെ ശല്യപ്പെടുത്താത്ത സാമാന്യം നല്ല സീൻ ടു സീൻ ഒഴുക്കാണ്. എല്ലാ ഭാഗത്തിലും ആ ഒരൊഴുക്ക് കാര്യമായിത്തന്നെയുണ്ടായിരുന്നു. 👍👍👍

  തമാശയിൽ തുടങ്ങി പതിയെ ഗതിമാറി കുറച്ചു ഗൗരവവും പിന്നെ പ്രണയവും കൊണ്ടുവന്നു അവസാനം നല്ല രീതിൽ തന്നെ അവസാനിപ്പിച്ചു 🙏😍😍

  ചില വാക്കുകൾ മുറിച്ചെഴുതാതെ കൂട്ടിയെഴുതുന്നതാണ് വായനയുടെ ഒരു സുഖത്തിനും അനുഭവത്തിനും നല്ലത്. എഴുതി വെച്ചത് ഒന്നോ രണ്ടോ വട്ടം വീണ്ടും വായിച്ചു നോക്കിയാൽ അത് ഷാനക്കു തന്നെ മനസിലാകും. അങ്ങനെ ചെയ്‌താൽ വേണ്ടയിടത്ത് കൂട്ടിയും മുറിച്ചും എഴുതാനുമുള്ള ആ സ്കില്ലും തനിയെ വന്നു ചേരും 😊😊😊

  ചില കുറവുകളുണ്ടെങ്കിലും ഷാനയുടെ ഈ ചിങ്കാരി എനിക്കിഷ്ടപ്പെട്ടു 💖💖💖

  💖💖💖
  ഋഷി

  1. എന്റെ അച്ചുവിനെയും കൂട്ടരെയും ഇഷ്ടപെട്ടുവെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ചിങ്കാരി എന്ന സ്റ്റോറി ഭാഗ്യപരീക്ഷണമായിരുന്നു… പരിമിതിക്കുള്ളിൽ നിന്നുനടത്തിയൊരു ശ്രമം.. മേന്മകളേക്കാൾ പോരായ്മകൾ ഉണ്ടെന്നറിയാം.. മേന്മകൾ കൈമുതലാക്കിയും പോരായ്മകൾ തിരുത്തിയും ഇനിയും മുന്നേറാൻ ശ്രമിക്കും… തുറന്ന അപ്ഭിപ്രായത്തിനു പെരുത്തിഷ്ടം കൂട്ടെ ❣️❣️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com