ചിങ്കാരി 10 [Shana] [CLIMAX] 526

Views : 32919

കാലില്‍ വള്ളിമുറുകിയതും വേദനയെടുത്തതു അമ്മു നിലവിളിച്ചു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടതും അയാള്‍ക്ക് അവരുള്ള സ്ഥലം മനസിലായി. അയാള്‍ വേഗംഅവിടേക്കോടിയെത്തി. അച്ചുവിനെ മുന്നില്‍ കണ്ടതും അയാളുടെ കണ്ണുകള്‍ തിളങ്ങി..

 

 

“എവിടെക്ക് ഓടുവാടി നീ…ഇവിടുന്ന് ഞങ്ങളുടെ കണ്ണുവെട്ടിച്ചു കൊച്ചിനെയും കൊണ്ട് രക്ഷപെടാമെന്ന് കരുതിയോ.”

 

“അതും ഈ ജോബി ഇവിടെ ഉള്ളപ്പോള്‍..
ഫോണില്‍ നിന്നെ വിളിച്ചപ്പോഴൊക്കെ വല്യ ശൗര്യമായിരുന്നല്ലോ നിനക്ക്. ” അമ്മുവിനെ ചേര്‍ത്തുപിടിച്ചിരിക്കുന്ന അവളെ കണ്ട് അവന്റെ മുഖത്ത് പരിഹാസത്തോടെയുള്ള ഒരു ചിരിതെളിഞ്ഞു..

 

“ഞാന്‍ വരാന്‍ അല്‍പം ലേറ്റ് ആയി.. നീ മുന്നില്‍ വാടാ എന്നൊക്കെ കുറേ വെല്ലുവിളിച്ചതല്ലേ.. എന്ത് ചെയ്യാനാ നിന്നെ വരവേല്‍ക്കാന്‍ ഇവിടെ ആദ്യം എത്തണം എന്നു കരുതിയതാ. മാളില്‍ വെച്ചേ നിന്നെ ഞാന്‍ നോട്ടമിട്ടതാ, നിന്റെ പുറകെ ഞാന്‍ ഉണ്ടായിരുന്നു. പോലീസിന്റെ കണ്ണുവെട്ടിച്ചു എത്താന്‍ ഇച്ചിരി താമസിച്ചെന്നുമാത്രം. എസ്.പിടെ മോളെ തിരക്കി നാടുമൊത്തം പോലീസ് ഇറങ്ങിയേക്കുവല്ലേ..”അവന്‍ രോഷത്തോടെ പറഞ്ഞു.

 

 

അച്ചു അവനെ സൂക്ഷിച്ചു നോക്കി. പിന്നെ ചുറ്റിലും രക്ഷപെടാനുള്ള വല്ല മാര്‍ഗവും ഉണ്ടോന്ന് അവള്‍ പരതി. ജോബി മുന്നോട്ടു വരുന്നത് കണ്ടു അമ്മു കരയാൻ തുടങ്ങി..

 

 

“അമ്മേ.. ഈ യാല് ദുസ്തനാ.. അമ്മൂന് കാല് ബേദന എതുകണ്.. കാലില് കയര് കെത്തിത് ഇയാല…” അമ്മു കരച്ചില് തുടങ്ങി..

 

 

അമ്മു പേടിക്കേണ്ട.. അമ്മയില്ലേ കൂടെ.. അച്ചു അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..

 

അച്ചു അയച്ചുകൊടുത്ത ലൊകേഷന്‍ പോലീസുകാര്‍ക്ക് സെന്റ് ചെയ്തിട്ട് ഒരു നിമിഷം പോലും വൈകിക്കാതെ സിദ്ധുവും തൊട്ടു പിറകിലായി അതുലും ഓടിക്കിതച്ചു അവിടേക്കു വരുന്നുണ്ടായിരുന്നു..

 

 

ഇതേസമയം അജി മണിയെയും ഗുരുജിയെയും ഒറ്റയ്ക്ക് നേരിട്ടുകൊണ്ടിരുന്നു.. ഗുരുജി അച്ചുവിന്റെ തൊഴികൊണ്ട് പാതി ശവം പോലെയായിരുന്നു. മണിയുടെ പൊണ്ണത്തടി അവന്റെ വേഗതയെ കുറച്ചു. അതു അജി മുതലാക്കി.മണിയുടെ കൈകൾ പുറകിലേക്ക് വളച്ചു പിടിച്ചു കുനിച്ചു നിർത്തി മുതുക് നോക്കി ഇടിച്ചു..

Recent Stories

The Author

Shana

60 Comments

  1. അടിപൊളി ആയിരുന്നു
    Thanks

  2. 💞Story teller💞

    Thanks ithupole oru nalla story sammanichathinu 💕💕

  3. ഇടയിൽ twist vallom ഇടോ എന്നൊരു ഇത് ഉണ്ടർന്ന്. ക്ലൈമാക്സ് ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല. മനസ്സിൽ വരുന്ന മുറിവ് ഉണങ്ങിയാലും ചെറിയ പാട് അവിടെ കിടക്കും. എന്താ പറയാ. വളരെ നന്നായി തന്നെ ഒരു പോയിൻ്റ് ഉൾ നിർത്താൻ സാധിച്ചു. ഇനിയും പുതിയ കഥകൾ അയി ബരു ഉണ്ണി ❤️❤️❤️

    1. നല്ലൊരു സൗഹൃദ കഥ അതിന്റെ നഷ്ടത്തിലുണ്ടാകുന്ന വേദന അതാണ് ഈ സ്റ്റോറിൽ പറയാൻ കരുതിയത്… ഒത്തിരി ട്വിസ്റ്റ്‌ ഒക്കെ നമുക്ക് വഴങ്ങില്ലപ്പാ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം 💞💞

  4. ഷാന 🙏

    ആദ്യത്തെ ചെറുനോവലാണെന്നു പറയില്ല. 😊😊 ഒരു തുടക്കാരിയുടെ വലിയ പതർച്ചയൊന്നും ഞാങ്കണ്ടില്ല. 😊😊😊

    ഒരു വായനക്കാരൻ എന്ന നിലയിൽ ഞാനേറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് വായനാ സുഖത്തെ ശല്യപ്പെടുത്താത്ത സാമാന്യം നല്ല സീൻ ടു സീൻ ഒഴുക്കാണ്. എല്ലാ ഭാഗത്തിലും ആ ഒരൊഴുക്ക് കാര്യമായിത്തന്നെയുണ്ടായിരുന്നു. 👍👍👍

    തമാശയിൽ തുടങ്ങി പതിയെ ഗതിമാറി കുറച്ചു ഗൗരവവും പിന്നെ പ്രണയവും കൊണ്ടുവന്നു അവസാനം നല്ല രീതിൽ തന്നെ അവസാനിപ്പിച്ചു 🙏😍😍

    ചില വാക്കുകൾ മുറിച്ചെഴുതാതെ കൂട്ടിയെഴുതുന്നതാണ് വായനയുടെ ഒരു സുഖത്തിനും അനുഭവത്തിനും നല്ലത്. എഴുതി വെച്ചത് ഒന്നോ രണ്ടോ വട്ടം വീണ്ടും വായിച്ചു നോക്കിയാൽ അത് ഷാനക്കു തന്നെ മനസിലാകും. അങ്ങനെ ചെയ്‌താൽ വേണ്ടയിടത്ത് കൂട്ടിയും മുറിച്ചും എഴുതാനുമുള്ള ആ സ്കില്ലും തനിയെ വന്നു ചേരും 😊😊😊

    ചില കുറവുകളുണ്ടെങ്കിലും ഷാനയുടെ ഈ ചിങ്കാരി എനിക്കിഷ്ടപ്പെട്ടു 💖💖💖

    💖💖💖
    ഋഷി

    1. എന്റെ അച്ചുവിനെയും കൂട്ടരെയും ഇഷ്ടപെട്ടുവെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ചിങ്കാരി എന്ന സ്റ്റോറി ഭാഗ്യപരീക്ഷണമായിരുന്നു… പരിമിതിക്കുള്ളിൽ നിന്നുനടത്തിയൊരു ശ്രമം.. മേന്മകളേക്കാൾ പോരായ്മകൾ ഉണ്ടെന്നറിയാം.. മേന്മകൾ കൈമുതലാക്കിയും പോരായ്മകൾ തിരുത്തിയും ഇനിയും മുന്നേറാൻ ശ്രമിക്കും… തുറന്ന അപ്ഭിപ്രായത്തിനു പെരുത്തിഷ്ടം കൂട്ടെ ❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com