ചിങ്കാരി 10 [Shana] [CLIMAX] 526

Views : 32919

എന്നാല്‍ അച്ചു ഓടിയില്ല. അവള്‍ അവന്റെ പ്രവര്‍ത്തികള്‍ നോക്കി നിന്നു. അവൻ നോക്കി നില്‍ക്കേ.. അവളുടെ പുറത്ത് കട്ടിയുള്ള ടേപ്പ് കൊണ്ട് ഒട്ടിച്ചുവെച്ചിരുന്ന പിസ്റ്റള്‍ കൈയ് എത്തിച്ചു പറിച്ചെടുത്തു. അച്ചു ഇറങ്ങാൻ സമയം സിദ്ധു അവളുടെ സ്വയ രക്ഷക്കായി  ചെയ്തതായിരുന്നു അത് ബുര്‍ഖ അണിഞ്ഞിരുന്നതിനാല്‍ അതു ആരും പെട്ടന്ന് ശ്രദ്ധിക്കില്ലായിരുന്നു. ടേപ്പ് പറിച്ചെടുത്തപ്പോള്‍ അച്ചുവിന് അസഹനീയമായ വേദന തോന്നി. പക്ഷേ, അമ്മുവിനെ കാണാതെ വിഷമിച്ചതിനെ ഏഴയലത്തുപോലും എത്തുന്നതായിരുന്നില്ല ആ വേദന..

 

 

അച്ചുവിന്റെ കൈയ്യില്‍ തോക്ക് കണ്ടു ജോബി ഭയന്നു വിറച്ചു…

 

“ടീ വേണ്ടാ.. ” അവന്റെ പേടിക്കണ്ട് അച്ചു ചിരിച്ചു കൊണ്ടാസ്വദിച്ചു..

 

“നിനക്ക് എന്റെ മോളെ വേദനിപ്പിക്കണം അല്ലേ.. എന്നെ എന്തേലും ചെയ്തിരുന്നേ ഞാന്‍ ക്ഷമിച്ചേനെ.. നീ എന്റെ മോളെ. അത് മറക്കാന്‍ എനിക്ക് പറ്റില്ലെടാ..” ഒരു കൈയ്യില്‍ അമ്മുവിനെ പിടിച്ചുകൊണ്ടു തന്നെ അവള്‍ തോക്ക് ലോഡ് ചെയ്തു.

 

“എന്നെയൊന്നും ചെയ്യല്ലേ.. അയാള്‍ പറഞ്ഞിട്ടാ ഞാന്‍. അതുകൊണ്ടാ. അല്ലാതെ എനിക്ക് നിങ്ങളോട് ഒരു പകയുമില്ല…” അവന്‍ ഒരുവിധം പഞ്ഞൊപ്പിച്ചു.

 

 

“അപ്പോള്‍ അയാള്‍ പറഞ്ഞാന്‍ നീ എന്റെ കൊച്ചിനെ ഉപദ്രവിക്കുമോ.. പറയടാ..” അച്ചു ദേഷംകൊണ്ട് വിറച്ചു… അവള്‍ തോക്ക് അവന്റെ തലയ്ക്കു നേരെ ചൂണ്ടിപ്പിടിച്ചു.

 

“അവനെ വെതി വെക്ക് അമ്മേ .. അമ്മു ചാടിക്കേറി പറഞ്ഞു…” അച്ചുവിന്റെ ചുണ്ടിലും അതുകേട്ടു പുഞ്ചിരിവിടര്‍ന്നു.

 

“അയ്യോ മോളെ മാറ്റി പറ…പ്ലീസ്… എന്നെ വെറുതേ വിട്ടേക്ക്.. ഞാന്‍ ഇനി ഒരിക്കലും നിങ്ങളുടെ പുറകെ വരില്ല. സത്യം.. എന്നെ ഒന്നും ചെയ്യല്ലേ..”അവന്റെ പാന്റിനു മുൻവശം നനഞ്ഞു..

 

“അയ്യേ.. അമ്മേ.. ദേ…നോക്കിയേ ആയാല് ഉദുപി കൂദെ.. ഇച്ചീച്ചി.. മുള്ളി.. ”

 

അത് കണ്ടതും അച്ചുവിന് ചിരിപൊട്ടി..

 

“ഉറപ്പാണോ.. “അവള്‍ ഉറച്ച സ്വരത്തില്‍ ചോദിച്ചു.

 

“സത്യം.. എന്റെ അമ്മച്ചിയാണേ സത്യം.”

 

അവന്‍ ജീവന്‍ തിരിച്ചു കിട്ടയ ആശ്വാസത്തില്‍ പറഞ്ഞു.

Recent Stories

The Author

Shana

60 Comments

  1. അടിപൊളി ആയിരുന്നു
    Thanks

  2. 💞Story teller💞

    Thanks ithupole oru nalla story sammanichathinu 💕💕

  3. ഇടയിൽ twist vallom ഇടോ എന്നൊരു ഇത് ഉണ്ടർന്ന്. ക്ലൈമാക്സ് ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല. മനസ്സിൽ വരുന്ന മുറിവ് ഉണങ്ങിയാലും ചെറിയ പാട് അവിടെ കിടക്കും. എന്താ പറയാ. വളരെ നന്നായി തന്നെ ഒരു പോയിൻ്റ് ഉൾ നിർത്താൻ സാധിച്ചു. ഇനിയും പുതിയ കഥകൾ അയി ബരു ഉണ്ണി ❤️❤️❤️

    1. നല്ലൊരു സൗഹൃദ കഥ അതിന്റെ നഷ്ടത്തിലുണ്ടാകുന്ന വേദന അതാണ് ഈ സ്റ്റോറിൽ പറയാൻ കരുതിയത്… ഒത്തിരി ട്വിസ്റ്റ്‌ ഒക്കെ നമുക്ക് വഴങ്ങില്ലപ്പാ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം 💞💞

  4. ഷാന 🙏

    ആദ്യത്തെ ചെറുനോവലാണെന്നു പറയില്ല. 😊😊 ഒരു തുടക്കാരിയുടെ വലിയ പതർച്ചയൊന്നും ഞാങ്കണ്ടില്ല. 😊😊😊

    ഒരു വായനക്കാരൻ എന്ന നിലയിൽ ഞാനേറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് വായനാ സുഖത്തെ ശല്യപ്പെടുത്താത്ത സാമാന്യം നല്ല സീൻ ടു സീൻ ഒഴുക്കാണ്. എല്ലാ ഭാഗത്തിലും ആ ഒരൊഴുക്ക് കാര്യമായിത്തന്നെയുണ്ടായിരുന്നു. 👍👍👍

    തമാശയിൽ തുടങ്ങി പതിയെ ഗതിമാറി കുറച്ചു ഗൗരവവും പിന്നെ പ്രണയവും കൊണ്ടുവന്നു അവസാനം നല്ല രീതിൽ തന്നെ അവസാനിപ്പിച്ചു 🙏😍😍

    ചില വാക്കുകൾ മുറിച്ചെഴുതാതെ കൂട്ടിയെഴുതുന്നതാണ് വായനയുടെ ഒരു സുഖത്തിനും അനുഭവത്തിനും നല്ലത്. എഴുതി വെച്ചത് ഒന്നോ രണ്ടോ വട്ടം വീണ്ടും വായിച്ചു നോക്കിയാൽ അത് ഷാനക്കു തന്നെ മനസിലാകും. അങ്ങനെ ചെയ്‌താൽ വേണ്ടയിടത്ത് കൂട്ടിയും മുറിച്ചും എഴുതാനുമുള്ള ആ സ്കില്ലും തനിയെ വന്നു ചേരും 😊😊😊

    ചില കുറവുകളുണ്ടെങ്കിലും ഷാനയുടെ ഈ ചിങ്കാരി എനിക്കിഷ്ടപ്പെട്ടു 💖💖💖

    💖💖💖
    ഋഷി

    1. എന്റെ അച്ചുവിനെയും കൂട്ടരെയും ഇഷ്ടപെട്ടുവെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ചിങ്കാരി എന്ന സ്റ്റോറി ഭാഗ്യപരീക്ഷണമായിരുന്നു… പരിമിതിക്കുള്ളിൽ നിന്നുനടത്തിയൊരു ശ്രമം.. മേന്മകളേക്കാൾ പോരായ്മകൾ ഉണ്ടെന്നറിയാം.. മേന്മകൾ കൈമുതലാക്കിയും പോരായ്മകൾ തിരുത്തിയും ഇനിയും മുന്നേറാൻ ശ്രമിക്കും… തുറന്ന അപ്ഭിപ്രായത്തിനു പെരുത്തിഷ്ടം കൂട്ടെ ❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com