ചിങ്കാരി 10 [Shana] [CLIMAX] 526

Views : 32919

 

“അതിനു നീ ജീവനോടെ പുറത്തിറങ്ങിയാലല്ലേ , പിന്നെ പറയാതിരിക്കാൻ വയ്യ നിന്നെപ്പോലെ കാഞ്ഞ വിത്താണ് നിന്റെ കൊച്ചും ” അയാൾ പൊട്ടിച്ചിരിച്ചു

 

“ടാ മണി നീ ആ കൊച്ചിനെ ഇങ്ങു കൊണ്ടുവന്നേ , ഇതാണ് ഞാൻ പറയാറുള്ള ആർച്ച ഉണ്ണിയാർച്ച…. ഇപ്പോ വെറും ഈച്ച ” അയാൾ പരിഹസിച്ചു

 

 

ഇതേസമയം ആ വീടിന്റെ പിറകിൽ കൂടി മുഖം ടവ്വൽ കൊണ്ട് മറച്ച ഒരാൾ പതുങ്ങി അകത്തു കടന്നു. സംസാരത്തിൽ ആയിരുന്നതിനാൽ സ്വാമിയും മണിയും ശ്രദ്ധിച്ചില്ല അയാളെ കണ്ടതും അച്ചുവിന്റെ കണ്ണുകളിൽ ചെറിയൊരു ഭയം നിറഞ്ഞു .ഒരുവേള അയാളും ഇവരുടെ കൂടെ കൂടി അപായപ്പെടുത്താൻ വന്നതാണോ എന്ന ചിന്ത മനസ്സിലേക്ക് കടന്നു വന്നു. അവളുടെ മുഖത്തു ഭാവമാറ്റം കണ്ടതും അയാൾ കണ്ണുകൊണ്ടു എന്തോ കാണിച്ചു.

 

 

അയാൾ വാതിലിനു പിന്നിലായി മറഞ്ഞു നിന്നു. മണി അകത്തുപോയി മോളെ എടുത്തുകൊണ്ടു വന്നു. വാടിക്കുഴഞ്ഞു ഉറങ്ങുന്ന അമ്മുവിനെ കണ്ടതും അച്ചുവിന്റെ ഉള്ളു തേങ്ങി …. അമ്മുവിന്റെ മുഖത്ത് കരഞ്ഞ കണ്ണീർപാടുകൾ ഉണങ്ങി പിടിച്ചിരിക്കുന്നു കെട്ടിയിട്ടതിന്റെ മുറുക്കം കൊണ്ട് കയ്യും കാലും നീലിച്ചു കിടക്കുന്നു . ദൗർബല്യം അല്ല തന്റേടമാണ് വേണ്ടതെന്നു മനസ്സിനെ ശാസിച്ചു. അവൾ കുഞ്ഞിനെ എടുക്കാനായി മുന്നോട്ടാഞ്ഞു.

 

 

” അനങ്ങരുത് , അനങ്ങിയാൽ ഞാൻ വരയും ” കുഞ്ഞിന്റെ കഴുത്തിൽ കത്തിവെച്ചുകൊണ്ട് മണി അലറി…

 

വാതിലിനടുത്തുനിന്നയാൾ അവിടെ കിടന്ന കുപ്പിയെടുത്ത് എതിർ ദിശയിലേക്കെറിഞ്ഞു. നല്ല ശബ്ദത്തോടെ കുപ്പി നിലത്തു വീണു ചിന്നിച്ചിതറി. സ്വാമിയുടെയും മണിയുടെയും ശ്രദ്ധ തിരിഞ്ഞതും അയാൾ മണിയുടെ ചെവിക്കലിനടിച്ചു.. ഒരുനിമിഷം ഒന്നും മനസിലാവാതെ വട്ടം കറങ്ങിയ മണിയുടെ കയ്യിൽനിന്നും കുഞ്ഞിനെ തട്ടിപറിച്ചെടുത്തു . അച്ചു ആ സമയം കൊണ്ട് സ്വാമിയുടെ അടിവയറിൽ ശക്തിയായി തൊഴിച്ചു.

 

“അയ്യോ… ”

 

പെട്ടന്നുള്ള പ്രവർത്തിയിൽ സ്വാമിയും മണിയും പതറി. സ്വാമി നിവരാനാകാതെ വയറിൽ കയ്യമർത്തി നിലത്തേക്കിരുന്നു പോയി.

 

അച്ചു അയാളെ ദേഷ്യത്തോടെ നോക്കി.. നീ എൻ്റെ മോളെ.. അവൾക്ക് ദേഷ്യം കൊണ്ട് പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.. അടി കൊണ്ട സ്വാമിജി നിലത്തു നിന്നു എഴുനേൽക്കാൻ ശ്രമിക്കുന്നതു കണ്ടതും അച്ചു കാലുകൊണ്ട് അയാളുടെ എല്ലുന്തിയ നെഞ്ചുംകൂട് നോക്കി ഒന്നുകൂടി തൊഴിച്ചു.. പുറകോട്ടു മലച്ച സ്വാമിയുടെ മുഖത്തായിരുന്നു അടുത്ത പ്രഹരം.. തൊഴിയേറ്റ സാമിജിയുടെ താടിയെല്ലു കോടിപോയി. ഒന്നു ഉറക്കെ അലറാൻ പോലും അയാൾക്കായില്ല.

Recent Stories

The Author

Shana

60 Comments

  1. അടിപൊളി ആയിരുന്നു
    Thanks

  2. 💞Story teller💞

    Thanks ithupole oru nalla story sammanichathinu 💕💕

  3. ഇടയിൽ twist vallom ഇടോ എന്നൊരു ഇത് ഉണ്ടർന്ന്. ക്ലൈമാക്സ് ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല. മനസ്സിൽ വരുന്ന മുറിവ് ഉണങ്ങിയാലും ചെറിയ പാട് അവിടെ കിടക്കും. എന്താ പറയാ. വളരെ നന്നായി തന്നെ ഒരു പോയിൻ്റ് ഉൾ നിർത്താൻ സാധിച്ചു. ഇനിയും പുതിയ കഥകൾ അയി ബരു ഉണ്ണി ❤️❤️❤️

    1. നല്ലൊരു സൗഹൃദ കഥ അതിന്റെ നഷ്ടത്തിലുണ്ടാകുന്ന വേദന അതാണ് ഈ സ്റ്റോറിൽ പറയാൻ കരുതിയത്… ഒത്തിരി ട്വിസ്റ്റ്‌ ഒക്കെ നമുക്ക് വഴങ്ങില്ലപ്പാ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം 💞💞

  4. ഷാന 🙏

    ആദ്യത്തെ ചെറുനോവലാണെന്നു പറയില്ല. 😊😊 ഒരു തുടക്കാരിയുടെ വലിയ പതർച്ചയൊന്നും ഞാങ്കണ്ടില്ല. 😊😊😊

    ഒരു വായനക്കാരൻ എന്ന നിലയിൽ ഞാനേറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് വായനാ സുഖത്തെ ശല്യപ്പെടുത്താത്ത സാമാന്യം നല്ല സീൻ ടു സീൻ ഒഴുക്കാണ്. എല്ലാ ഭാഗത്തിലും ആ ഒരൊഴുക്ക് കാര്യമായിത്തന്നെയുണ്ടായിരുന്നു. 👍👍👍

    തമാശയിൽ തുടങ്ങി പതിയെ ഗതിമാറി കുറച്ചു ഗൗരവവും പിന്നെ പ്രണയവും കൊണ്ടുവന്നു അവസാനം നല്ല രീതിൽ തന്നെ അവസാനിപ്പിച്ചു 🙏😍😍

    ചില വാക്കുകൾ മുറിച്ചെഴുതാതെ കൂട്ടിയെഴുതുന്നതാണ് വായനയുടെ ഒരു സുഖത്തിനും അനുഭവത്തിനും നല്ലത്. എഴുതി വെച്ചത് ഒന്നോ രണ്ടോ വട്ടം വീണ്ടും വായിച്ചു നോക്കിയാൽ അത് ഷാനക്കു തന്നെ മനസിലാകും. അങ്ങനെ ചെയ്‌താൽ വേണ്ടയിടത്ത് കൂട്ടിയും മുറിച്ചും എഴുതാനുമുള്ള ആ സ്കില്ലും തനിയെ വന്നു ചേരും 😊😊😊

    ചില കുറവുകളുണ്ടെങ്കിലും ഷാനയുടെ ഈ ചിങ്കാരി എനിക്കിഷ്ടപ്പെട്ടു 💖💖💖

    💖💖💖
    ഋഷി

    1. എന്റെ അച്ചുവിനെയും കൂട്ടരെയും ഇഷ്ടപെട്ടുവെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ചിങ്കാരി എന്ന സ്റ്റോറി ഭാഗ്യപരീക്ഷണമായിരുന്നു… പരിമിതിക്കുള്ളിൽ നിന്നുനടത്തിയൊരു ശ്രമം.. മേന്മകളേക്കാൾ പോരായ്മകൾ ഉണ്ടെന്നറിയാം.. മേന്മകൾ കൈമുതലാക്കിയും പോരായ്മകൾ തിരുത്തിയും ഇനിയും മുന്നേറാൻ ശ്രമിക്കും… തുറന്ന അപ്ഭിപ്രായത്തിനു പെരുത്തിഷ്ടം കൂട്ടെ ❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com