💝💝കാലം കരുതിവച്ച പ്രണയം 3 💝💝 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 146

Views : 13746

എല്ലാവർക്കും നമസ്കാരം,

കഥയുടെ ഈ ഭാഗം അൽപം താമസിച്ചു പോയി അതിന് ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു. മറ്റ് ചില തിരക്കുകൾ ആണ് അതിന് കാരണം.
കഥയുടെ ആദ്യ ഭാഗങ്ങൾക്ക് നിങ്ങൾ നൽകിയ സപ്പോർട്ടിന് നന്ദി പറയുന്നു. തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് കഥയുടെ ബാക്കി ഭാഗം ഇവിടെ തുടരുകയാണ് .

കാലം കരുതിവച്ച പ്രണയം 3
Kaalam Karuthivacha Pranayam Part 3

Author : Chekuthane Snehicha Malakha | Previous Part

……………..

” എനിക്ക് ഏട്ടനില്ലാതെ ജീവിക്കാനാകില്ല .ഞാൻ ഇറങ്ങി വരാം എന്നെ വന്ന് വിളിക്ക്. എന്റെ അച്ഛനു വേണ്ടി ചേട്ടനെ ഉപേക്ഷിക്കാൻ എന്റെ മനസ്സും മനസാക്ഷിയും സമ്മതിക്കുന്നില്ല. എനിക്ക് ഏട്ടനില്ലാതെ പറ്റില്ല….”

അവളുടെ ആ വാക്കുകൾ എന്റെ ചെവികളിൽ മുഴങ്ങി, ഒപ്പം അവളുടെ ആ കരച്ചിലും …… അതിന്റെ തീവ്രത കൂടി വന്നു..

ഞാൻ ഞെട്ടി കണ്ണുകൾ തുറന്നു . ചുറ്റും നോക്കിയപ്പോൾ ഞാൻ ഒരു ICCU റൂമിനുള്ളിലാണ് എന്ന് മനസ്സിലായി . ആ റൂമിൽ ഞാൻ മാത്രമേ ഉള്ളൂ പക്ഷെ എനിക്ക് വേദനയൊന്നും അനുഭവപ്പെടുന്നില്ല. ഞാൻ കട്ടിലിൽ നിന്ന് എണീറ്റു. പക്ഷെ എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചതു പോലെ ഒരു തോന്നൽ . റൂമിന്റെ ഉള്ളിലേക്ക് ഡോർ തുറന്ന് കയറി വന്ന ഒരു നേഴ്സ് എന്റെ ഉള്ളിലൂടെ കടന്ന് അപ്പുറത്തേക്ക്പോയി. ആ നേഴ്സ് എന്റെ ശരീരത്തിൽ സ്പർശിച്ചില്ല ആ സമയം അവിടെ ഞാൻ ഇല്ലാതിരുന്ന പോലെ , ഞാൻ പേടിച്ച് എന്താണ് നടന്നതെന്ന് മനസ്സിലാവാതെ പെട്ടെന്ന് തിരിഞ്ഞു നോക്കി. അപ്പോഴാണ് ഞാൻ കണ്ടത് കട്ടിലിൽ എന്റെ ശരീരം കിടക്കുകയാണ് ഹോസ്പിറ്റലിലെ ഡ്രസ് ഒക്കെ ധരിപ്പിച്ചിട്ടുണ്ട്, വെന്റിലേറ്ററിന്റെ ഉപകരണങ്ങൾ വായിലൂടെ കടത്തിവിട്ടിരിക്കുന്നു. കയ്യിലൂടെ ട്രിപ്പ് കയറുന്നു , തലയിൽ വലിയ ഒരു കെട്ടും കൈയ്യിലും കാലിലുമൊക്കെ പ്ലാസ്റ്ററിട്ട് ഒരു പ്രതിമ കണക്കെ എന്റെ ശരീരം ബഡ്ഡിൽ തന്നെ കിടക്കുന്നു. ശ്വസിക്കുമ്പോഴുള്ള അനക്കമല്ലാതെ മറ്റൊന്നും എന്റെ ശരീരത്തിൽ ഇല്ല . ഞാൻ പതിയെ മനസ്സിലാക്കി എഴുന്നേറ്റ് നിൽക്കുന്നത് എന്റെ ആത്മാവാണെന്ന് ……. ആ ആക്സിഡന്റ് എന്നിൽ എന്തൊകെയോ മാറ്റം വരുത്തിയിരിക്കുന്നു എന്ന് ….

ഒരു ഞെട്ടലിലായിരുന്നു ഞാൻ , ചില സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഒരു തരം അവസ്ഥ ഇപ്പോൾ ഞാൻ നേരിട്ട് അനുഭവിക്കുന്നു…… വർഷങ്ങളായി കാഴ്ചയില്ലാതിരുന്ന ഒരു വ്യക്തിക്ക് പെട്ടെന്ന് കാഴ്ച ലഭിക്കുമ്പോഴുള്ള ഒരു അമ്പരപ്പ് ഉണ്ടല്ലോ….. അതേ അവസ്ഥയായിരുന്ന എനിക്കും . എനിക്ക് ഒന്നിലും സ്പർശിക്കാൻ കഴിയുന്നില്ല. ഞാൻ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും റൂമിൽ നിൽക്കുന്ന ആ നേഴ്സ് ഒന്നും കേൾക്കുന്നില്ല…. ആ നേഴ്സ് എന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഇ.സി.ജി. മെഷീന്റെ റീഡിങ്ങും പിന്നെ മറ്റെന്തൊക്കെയോ ഒരു ഫയലിൽ എഴുതിയെടുത്ത്ക്കൊണ്ടിരിക്കുകയാണ് …….

എനിക്ക് എന്ത് ചെയ്യണമെന്നറിയില്ല മനസ്സിൽ വെറും ശൂന്യത മാത്രം. ഒരു പേടിയും അമ്പരപ്പും എന്റെ ഉള്ളിൽ വന്ന് നിറഞ്ഞു അതോടൊപ്പം ഒരു കൂട്ടം ചോദ്യങ്ങളും ……

” ആ ആക്സിഡന്റ് എന്റെ സ്വപ്നങ്ങളെ നശിപ്പിച്ചോ…? എന്റെ ജീവിതം അവസാനിപ്പിച്ചോ ….? ”

” ഞാൻ മരിച്ചോ …….? ”

അതൊരു വലിയ ചോദ്യമായി എന്റെ മുൻപിൽ നിന്നു. പക്ഷെ അതിന്റെ ഉത്തരം കണ്ടുപിടിക്കാൻ എനിക്ക് സാധിച്ചില്ല ……

Recent Stories

The Author

Vichu

24 Comments

Add a Comment
 1. 😆 ❤️❤️❤️

 2. Mr. Malakha… nammayittumd.. vaikkan vaiki… sorry machane🙏😍

 3. ടാ kk യിൽ അവന്മാർ ഉദശിച്ചത് കല്യാണം കഴിഞ്ഞുള്ള മറ്റത് ഒക്കെ എരിവും പുളിയും ചേർത്തു ഇടുന്നത് ആയിരിക്കും

  1. സഹോ സത്യത്തിൽ ഞാൻ ഈ കഥ കാരണം വട്ടായി നിൽക്കുകയാണ് . അടുത്ത പാർട്ട് എഴുതാൻ ഒരു ഐഡിയയും മനസ്സിൽ തെളിഞ്ഞിട്ടില്ല … എന്താവുമോ എന്തോ … ഇപ്പോ ഹർഷൻ സഹോയുടെ അപരാജിതൻ വായിക്കുന്ന തിരക്കിൽ ആണ് … ഇതുവരെ വായിക്കാത്ത കഥ ആദ്യ പാർട്ടുമുതൽ വായിക്കുകയാണ് … അത് വായിച്ച് തീർന്നിട്ടേ ഞാൻ ഇനി കഥ എഴുതു . കിളി പോയ അവസ്ഥയിൽ നടക്കുകയാണ് ഞാൻ എന്താവുമോ എന്തോ :😜😜😜

 4. ടാ വായിച്ചു.സംഗതി കിടു ആയിട്ടുണ്ട്.ജെയിംസ് ആൻഡ് ആലീസ് സിനിമ കണ്ട ഫീൽ😁

 5. പിന്നെ വായിക്കാം.2 ഡേയ്സ് സ്ഥലത്ത് ഇല്ലായിരുന്നു

 6. തടിയൻ(മെലിഞ്ഞ)

  എടാ കള്ള പന്നി.. ഞാൻ ഇത് ഇപ്പൊ വായിച്ചില്ലായിരുന്നു എങ്കിൽ അടുത്ത പാർട്ട് വരുന്ന വിവരം അറിയുക പോലുമില്ലായിരുന്നു..
  കർത്താവ് കാത്തു😁😆

  Ur സ്റ്റോറികൾ is ബടിയാ ഹേ…🔥

  1. 😆😆😆😆 അതെ സഹോ കർത്താവ് കാത്തു ….

 7. ❤️❤️❤️❤️❤️

 8. പരിശുദ്ധ പ്രണയം ഒന്നിച്ചു ചേരുമെന്ന് പറയുന്നത് സത്യമാണ് അല്ലേ?
  വിച്ചു ഈ ഭാഗവും സൂപ്പർ, ശുഭപര്യയായി അവസാനിപ്പിച്ച കഥ ഒന്നും കൂടി എഴുതുമ്പോൾ ഇതിനു മുകളിൽ നിൽക്കുന്ന ഒരു ക്ളൈമാക്സ് കൂടി വേണം…

  1. വെടക്ക്

   nayakan oru paalkuppi aaypoy

   1. bro നമുക്ക് മാറ്റി എടുക്കാം ഒരു പാർട്ട് കൂടെ ഉണ്ടല്ലോ 😆😆😆

  2. അടുത്ത ക്ളൈമാക്സ് അതാ ഞാനും ആലോചിക്കുന്നേ🤔🤔🤔 എന്താവുമോ എന്തോ😜😜😜

 9. 💓💓💓💓💓😍😍😍😍

 10. കറുപ്പിനെ പ്രണയിച്ചവൻ.

  ❤️❤️❤️🖤

 11. വിച്ചു കുട്ടാ 💕💕💕

  1. സ്നേഹതീരം ക്ലൈമാക്സ്‌ എന്ന് തരും 🤔🤔

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com