ചിങ്കാരി 10 [Shana] [CLIMAX] 525

Views : 32844

 

 

അച്ചു സിദ്ധുവിനോട് കണ്ണുകൾ കൊണ്ട് അനുവാദം വാങ്ങി കാറിൽ കയറി. അവളുടെ മനസ്സിൽ അമ്മുവിന്റെ ചിത്രം നൊമ്പരപ്പെടുത്തികൊണ്ട് തെളിഞ്ഞു നിന്നു. ഉള്ളിലെ ആവലാതികളെ അടക്കി നിർത്തി അമ്മയുടെ രൗദ്രഭാവം അവളിൽ തെളിഞ്ഞു വന്നു… അയാളുടെ നിർദ്ദേശങ്ങൾ അനുസരിച്ചു കാർ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു..

 

******************************

 

പോലീസുകാർ അച്ചുവിന്റെ ഫോൺ ട്രേസ് ചെയ്യുന്നുണ്ടായിരുന്നു.. അയാളുടെ ഫോൺ സംഭാഷണം ചോർത്തികൊണ്ടു തന്നെ അച്ചു പോകുന്ന റൂട്ടിൽആർക്കും സംശയം തോന്നാത്ത രീതിയിൽ മഫ്തിയിൽ പോലീസുകാർ ഇറങ്ങി

 

**********************************

 

അച്ചു പുറപ്പെട്ടതിന്റെ പിറകെ സിദ്ധു ബാങ്കിലേക്ക് തിരിച്ചു സിദ്ധുവിന്റെ പിറകിലായി അജുവും അതുലും വെവ്വേറെ ബൈക്കുകളിൽ അവിടുന്നിറങ്ങി….

 

വീട്ടുകാരെല്ലാവരും അമ്മുവിന്റെ വീഡിയോ കണ്ട ഷോക്കിൽ ആയിരുന്നു അമ്മായി ദേഷ്യം കൊണ്ട് ഉറഞ്ഞു തുള്ളുവായിരുന്നു… ആരെയും കൂട്ടാതെ അച്ചു തനിച്ചുപോയതിന്റെ ദേഷ്യം പറഞ്ഞുകൊണ്ടേയിരുന്നു

 

 

സിദ്ധു പോലീസ് ഓഫീസർ ആയതു കൊണ്ട് അത്രയും വലിയ തുക ബാങ്കിൽ പോയി പെട്ടെന്ന് തന്നെ പിൻവലിക്കാൻ സാധിച്ചു… അവിടുന്നു അവനിറങ്ങുമ്പോൾ നിശ്ചിത അകലം പാലിച്ചുകൊണ്ട് ഒന്നുരണ്ടു ബൈക്കുകൾ അവനെ പിന്തുടർന്നു… പോലീസുകാർ മഫ്തിയിലും

 

 

അച്ചുവിന്റെ കാർ സിറ്റിയിലൂടെ പാഞ്ഞു കുറച്ചു ദൂരം കഴിഞ്ഞു ഒരു ഷോപ്പിംഗ് മാളിന് മുന്നിലെത്തിയതും അവളോട് കാർ അവിടെ നിർത്തി അകത്തേക്ക് കയറാൻ പറഞ്ഞു. അവൾ അകത്തുകയറി അയാൾ പറയുന്നതിനനുസരിച്ചു ലിഫ്റ്റിൽ കയറി ഫുഡ്‌ കോർട്ടിലെ ടേബിൾ നമ്പർ ഫൈവിന്റെ അരികിൽ ചെന്നു. അവിടെ ബുർഖ അണിഞ്ഞിരിക്കുന്ന ആൾക്ക് ഫോൺ കൊടുത്തതും അവർ വേറൊരു ഫോണും കവറും അവൾക്ക് നൽകി . അപ്പോഴാണ് താൻ ഒരു കോൺഫറൻസ് കാളിൽ ആയിരുന്നതെന്ന് അവൾക്ക് മനസ്സിലായത്. അവൾ ചുറ്റിലും നിരീക്ഷിക്കുന്നുണ്ടായിരുന്നു.. തനിക്കെന്തെങ്കിലും ഒരു ക്ലൂ എങ്കിലും കിട്ടിയെങ്കിലെന്ന്. പിന്നെ അതിലൂടെ ആയിരുന്നു നിർദേശങ്ങൾ അവിടുന്നു ബാത്റൂമിൽ പോയി കവറിലുള്ള ബുർഖ അണിഞ്ഞു അവൾ ലിഫ്റ്റിൽ കയറി നേരെ പാർക്കിങ്ങിലേക്ക് പോയി ഫോണിലെ നിർദേശം അനുസരിച്ചു അവിടെ ഒരു ചുവന്ന സ്വിഫ്റ്റ് കാറിന്റെ അടുത്ത് ചെന്ന് കവറിലുണ്ടായ കീ ഉപയോഗിച്ച് അതിൽ കയറി പിന്നെ അവിടുന്നു അയാൾ പറയുന്ന പോലെ യാത്ര തുടങ്ങി.

 

Recent Stories

The Author

Shana

60 Comments

  1. അടിപൊളി ആയിരുന്നു
    Thanks

  2. 💞Story teller💞

    Thanks ithupole oru nalla story sammanichathinu 💕💕

  3. ഇടയിൽ twist vallom ഇടോ എന്നൊരു ഇത് ഉണ്ടർന്ന്. ക്ലൈമാക്സ് ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല. മനസ്സിൽ വരുന്ന മുറിവ് ഉണങ്ങിയാലും ചെറിയ പാട് അവിടെ കിടക്കും. എന്താ പറയാ. വളരെ നന്നായി തന്നെ ഒരു പോയിൻ്റ് ഉൾ നിർത്താൻ സാധിച്ചു. ഇനിയും പുതിയ കഥകൾ അയി ബരു ഉണ്ണി ❤️❤️❤️

    1. നല്ലൊരു സൗഹൃദ കഥ അതിന്റെ നഷ്ടത്തിലുണ്ടാകുന്ന വേദന അതാണ് ഈ സ്റ്റോറിൽ പറയാൻ കരുതിയത്… ഒത്തിരി ട്വിസ്റ്റ്‌ ഒക്കെ നമുക്ക് വഴങ്ങില്ലപ്പാ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം 💞💞

  4. ഷാന 🙏

    ആദ്യത്തെ ചെറുനോവലാണെന്നു പറയില്ല. 😊😊 ഒരു തുടക്കാരിയുടെ വലിയ പതർച്ചയൊന്നും ഞാങ്കണ്ടില്ല. 😊😊😊

    ഒരു വായനക്കാരൻ എന്ന നിലയിൽ ഞാനേറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് വായനാ സുഖത്തെ ശല്യപ്പെടുത്താത്ത സാമാന്യം നല്ല സീൻ ടു സീൻ ഒഴുക്കാണ്. എല്ലാ ഭാഗത്തിലും ആ ഒരൊഴുക്ക് കാര്യമായിത്തന്നെയുണ്ടായിരുന്നു. 👍👍👍

    തമാശയിൽ തുടങ്ങി പതിയെ ഗതിമാറി കുറച്ചു ഗൗരവവും പിന്നെ പ്രണയവും കൊണ്ടുവന്നു അവസാനം നല്ല രീതിൽ തന്നെ അവസാനിപ്പിച്ചു 🙏😍😍

    ചില വാക്കുകൾ മുറിച്ചെഴുതാതെ കൂട്ടിയെഴുതുന്നതാണ് വായനയുടെ ഒരു സുഖത്തിനും അനുഭവത്തിനും നല്ലത്. എഴുതി വെച്ചത് ഒന്നോ രണ്ടോ വട്ടം വീണ്ടും വായിച്ചു നോക്കിയാൽ അത് ഷാനക്കു തന്നെ മനസിലാകും. അങ്ങനെ ചെയ്‌താൽ വേണ്ടയിടത്ത് കൂട്ടിയും മുറിച്ചും എഴുതാനുമുള്ള ആ സ്കില്ലും തനിയെ വന്നു ചേരും 😊😊😊

    ചില കുറവുകളുണ്ടെങ്കിലും ഷാനയുടെ ഈ ചിങ്കാരി എനിക്കിഷ്ടപ്പെട്ടു 💖💖💖

    💖💖💖
    ഋഷി

    1. എന്റെ അച്ചുവിനെയും കൂട്ടരെയും ഇഷ്ടപെട്ടുവെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ചിങ്കാരി എന്ന സ്റ്റോറി ഭാഗ്യപരീക്ഷണമായിരുന്നു… പരിമിതിക്കുള്ളിൽ നിന്നുനടത്തിയൊരു ശ്രമം.. മേന്മകളേക്കാൾ പോരായ്മകൾ ഉണ്ടെന്നറിയാം.. മേന്മകൾ കൈമുതലാക്കിയും പോരായ്മകൾ തിരുത്തിയും ഇനിയും മുന്നേറാൻ ശ്രമിക്കും… തുറന്ന അപ്ഭിപ്രായത്തിനു പെരുത്തിഷ്ടം കൂട്ടെ ❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com