ചിങ്കാരി 10 [Shana] [CLIMAX] 526

Views : 32919

 

‘അച്ചു മോളെ നിനക്കൊന്നും പറ്റിയില്ലല്ലോ” അവളുടെ കഴുത്തിലെ പാടു കണ്ടു സിദ്ധു ആകുലതയോടെ ചോദിച്ചു

 

‘ഇല്ല സിദ്ധു എനിക്കു കുഴപ്പമില്ല… മോളെ ഒന്ന് ഡോക്ടറെ കാണിക്കണം കയ്യും കാലും നീലിച്ചിട്ടുണ്ട് അവള്‍ വല്ലാതെ ഭയന്നിട്ടുണ്ട്. “അവള്‍ സങ്കടത്തോടെ പറഞ്ഞു

 

“നീ ടെന്‍ഷന്‍ ആവേണ്ട , നമുക്ക് പോകാം ”

 

അപ്പോഴാണ് അജിയെ അവര്‍ ശ്രദ്ധിക്കുന്നത് ഗുരുജിയെയും മാണിയെയും കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടക്ക് അജിക്ക് കുറച്ചു പരിക്കുകള്‍ പറ്റി. അവന്റെ മുഖത്തും കയ്യിലുമൊക്കെ ചെറിയ ചതവും മുറിവും ഉണ്ടായിരുന്നു അച്ചുവിന്റെ ഉള്ളില്‍ നോവ് പടര്‍ന്നു.

 

“അജി നിനക്ക് വേദനിക്കുന്നുണ്ടോ ” അവള്‍ ടെന്ഷനോടെ ചോദിച്ചു

 

“ഇല്ലടി കുഴപ്പമൊന്നുമില്ല.. ”

 

‘എന്തായാലും ഹോസ്പിറ്റലില്‍ പോയി മുറിവ് ഡ്രസ്സ് ചെയ്യാം “അതുല്‍ അവനോടായി പറഞ്ഞു

 

“അതിന്റെ ആവശ്യമില്ല അതുലേട്ടാ ” അവന്‍ നിരസിച്ചു

 

“അതൊന്നും പറയണ്ട എന്തായാലും ഞങ്ങള്‍ ഹോസ്പിറ്റലിലേക്കാണ് നീ ഞങ്ങളുടെ കൂടെ കയറിക്കോ വണ്ടി പിന്നെ എടുക്കാം… “അച്ചു ശാസനയോടെ പറഞ്ഞു  ആ സമയം  അവൾ  പഴയ അച്ചു മാത്രമായിരുന്നു   … സിദ്ധുവും അതുലും അതിനെ അനുകൂലിച്ചു

 

അജി സിദ്ധുവിനും അച്ചുവിനുമൊപ്പം കാറില്‍ കയറി ഹോസ്പിറ്റലിലേക്ക് പോയി. അതുല്‍ വീട്ടില്‍ വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞു. അജിയുടെ ഉള്ളു സന്തോഷം കൊണ്ട് നിറഞ്ഞു… വര്‍ഷങ്ങള്‍ക്കുമുന്നെ താനായി നഷ്ടമാക്കിയ സൗഹൃദം തിരിച്ചുകിട്ടിയതിന്റെ. പുറമെയുള്ള വേദനകള്‍ അവന്‍ അറിയുന്നുണ്ടായിരുന്നില്ല. മനസ്സില്‍ മുഴുവനും അച്ചുവിനോടുത്തുള്ള പഴയകാല ഓര്മകളായിരുന്നു. അവന്റെ മിഴിയില്‍ സന്തോഷത്തിന്റെ അശ്രുകണങ്ങള്‍ പൊടിഞ്ഞു.

 

“എന്തിനാണ് ഇത്ര റിസ്ക് എടുത്ത് എനിക്ക് പിറകെ വന്നത്..”

 

മിഴികൾ അവന് നേരെ തിരിക്കാതെ അച്ചു അജിയോട് ചോദിച്ചു..

Recent Stories

The Author

Shana

60 Comments

  1. അടിപൊളി ആയിരുന്നു
    Thanks

  2. 💞Story teller💞

    Thanks ithupole oru nalla story sammanichathinu 💕💕

  3. ഇടയിൽ twist vallom ഇടോ എന്നൊരു ഇത് ഉണ്ടർന്ന്. ക്ലൈമാക്സ് ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല. മനസ്സിൽ വരുന്ന മുറിവ് ഉണങ്ങിയാലും ചെറിയ പാട് അവിടെ കിടക്കും. എന്താ പറയാ. വളരെ നന്നായി തന്നെ ഒരു പോയിൻ്റ് ഉൾ നിർത്താൻ സാധിച്ചു. ഇനിയും പുതിയ കഥകൾ അയി ബരു ഉണ്ണി ❤️❤️❤️

    1. നല്ലൊരു സൗഹൃദ കഥ അതിന്റെ നഷ്ടത്തിലുണ്ടാകുന്ന വേദന അതാണ് ഈ സ്റ്റോറിൽ പറയാൻ കരുതിയത്… ഒത്തിരി ട്വിസ്റ്റ്‌ ഒക്കെ നമുക്ക് വഴങ്ങില്ലപ്പാ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം 💞💞

  4. ഷാന 🙏

    ആദ്യത്തെ ചെറുനോവലാണെന്നു പറയില്ല. 😊😊 ഒരു തുടക്കാരിയുടെ വലിയ പതർച്ചയൊന്നും ഞാങ്കണ്ടില്ല. 😊😊😊

    ഒരു വായനക്കാരൻ എന്ന നിലയിൽ ഞാനേറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് വായനാ സുഖത്തെ ശല്യപ്പെടുത്താത്ത സാമാന്യം നല്ല സീൻ ടു സീൻ ഒഴുക്കാണ്. എല്ലാ ഭാഗത്തിലും ആ ഒരൊഴുക്ക് കാര്യമായിത്തന്നെയുണ്ടായിരുന്നു. 👍👍👍

    തമാശയിൽ തുടങ്ങി പതിയെ ഗതിമാറി കുറച്ചു ഗൗരവവും പിന്നെ പ്രണയവും കൊണ്ടുവന്നു അവസാനം നല്ല രീതിൽ തന്നെ അവസാനിപ്പിച്ചു 🙏😍😍

    ചില വാക്കുകൾ മുറിച്ചെഴുതാതെ കൂട്ടിയെഴുതുന്നതാണ് വായനയുടെ ഒരു സുഖത്തിനും അനുഭവത്തിനും നല്ലത്. എഴുതി വെച്ചത് ഒന്നോ രണ്ടോ വട്ടം വീണ്ടും വായിച്ചു നോക്കിയാൽ അത് ഷാനക്കു തന്നെ മനസിലാകും. അങ്ങനെ ചെയ്‌താൽ വേണ്ടയിടത്ത് കൂട്ടിയും മുറിച്ചും എഴുതാനുമുള്ള ആ സ്കില്ലും തനിയെ വന്നു ചേരും 😊😊😊

    ചില കുറവുകളുണ്ടെങ്കിലും ഷാനയുടെ ഈ ചിങ്കാരി എനിക്കിഷ്ടപ്പെട്ടു 💖💖💖

    💖💖💖
    ഋഷി

    1. എന്റെ അച്ചുവിനെയും കൂട്ടരെയും ഇഷ്ടപെട്ടുവെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ചിങ്കാരി എന്ന സ്റ്റോറി ഭാഗ്യപരീക്ഷണമായിരുന്നു… പരിമിതിക്കുള്ളിൽ നിന്നുനടത്തിയൊരു ശ്രമം.. മേന്മകളേക്കാൾ പോരായ്മകൾ ഉണ്ടെന്നറിയാം.. മേന്മകൾ കൈമുതലാക്കിയും പോരായ്മകൾ തിരുത്തിയും ഇനിയും മുന്നേറാൻ ശ്രമിക്കും… തുറന്ന അപ്ഭിപ്രായത്തിനു പെരുത്തിഷ്ടം കൂട്ടെ ❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com