? ഭഗവതിയുടെ മുഹബ്ബത്ത് 2 ? [നെപ്പോളിയൻ] 72

ഭഗവതിയുടെ മുഹബ്ബത്ത് 2

Bhagavathiyude Muhabathu Part 2 | Author : Napoleon 

Previous Part

 

ഫോണിൽ വന്ന മെസ്സേജ് നോക്കിയപ്പോൾ ശാഹിരെന്ന  പേര് കണ്ടതും ആരതിയുടെ ഹൃദമിടിപ്പ് ഒന്ന് കൂടി.. “നാളെ രാവിലെ പുറത്തേക്ക് എവിടെ എങ്കിലും പോകുന്നുണ്ടോ ” എന്ന മെസ്സേജ് കണ്ട് അവളൊന്ന്ആലോചിച്ചു…പോകണമെന്നും അവനെ  ഒന്നുകൂടി കാണണമെന്നും മനസ്സ് ആയിരം തവണകൊതിക്കുന്നുണ്ടായിരുന്നു…പക്ഷേ തന്റെ ഇതുവരെയുള്ള ജീവിതം ഓർത്തപ്പോൾ തുടികൊട്ടിയ മനസ്സ് വീണ്ടുംപഴയ അവസ്ഥയിൽ വന്ന് നിന്നു…താൻ  ഒരു കൗമാരക്കാരി അല്ലെന്നും പ്രായത്തിന്റെ പക്വത കാണിക്കണമെന്നുംഅവൾ ഓർത്തു…”എനിക്ക് നാളെ വരാൻ കഴിയില്ലെന്ന്.. അലസമായി മറുപടി കൊടുത്തു..പിന്നെ മെസ്സേജൊന്നുംവന്നില്ല…അവൻ പിണങ്ങിയോ എന്നോർത്ത് അവൾ വിഷമിച്ചു…എത്രമാത്രം താൻ മാറി നിൽക്കാൻ ശ്രമിച്ചാലുംവീണ്ടും അവനിലേക്ക്  തന്റെ മനസ്സ് അനുസരണയില്ലാത്ത അപ്പൂപ്പൻ താടി പോലെ പോകുന്നതോർത്ത് അവൾക്ക്പേടി തോന്നി..????????????????????????

സിറ്റൗട്ടിൽ ഇരുന്ന് പേപ്പർ വായിച്ചു കഴിഞ്ഞ് റൂമിലേക്ക് പോകുമ്പോഴാണ് അരുൺ അച്ചുവിന്റെ ശബ്ദംഅടുക്കളയിൽ നിന്നും കേട്ടത്..അവൻ അടുക്കളയിലേക്ക് എത്തിവലിഞ്ഞ് നോക്കി..ഭാനു ദോശചുടുന്നുണ്ട്..അച്ചു ക്യാരറ്റോ എന്തോ കടിച്ചു കൊണ്ട് അടുക്കളയിൽ ഇട്ടിരിക്കുന്ന മേശമേൽ കയറിഇരിപ്പാണ്…കഴിക്കുന്നതിനിടയിൽ എന്തൊക്കെയോ ഭാനുവിനോട് സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്..ഒരുത്രീഫോർത്തും ബനിയനുമാണ് വേഷം..അരുൺ ഭാനു കേൾക്കാതെ അവളെ വിളിക്കാൻശ്രമിച്ചു..ശൂ..ശൂ..അച്ചുവിനും മുൻപേ കേട്ടത് ഭാനുവാണെന്ന് മാത്രം…ഭാനു നോക്കിയതും അവൻ ചുമരിനോട്ചേർന്ന് നിന്നു..ഒരു പേപ്പർ കഷ്ണം ചുരുട്ടി  അങ്ങോട്ടെറിഞ്ഞതും അച്ചു നോക്കി…

ഇങ്ങോട്ട് വാടി എന്നർത്ഥത്തിൽ അവൻ കൈകൊണ്ട് വിളിച്ചു..എന്നിട്ട് മുകളിലേക്ക്  വരാൻ കണ്ണുകൊണ്ട്ആക്ഷൻ കാണിച്ചു..അവൾ ശരിയെന്ന് തലയാട്ടി..

പിന്നെ ഭാനുവിനോടെന്തോ പറഞ്ഞ് അച്ചു  മുകളിലേക്ക് കയറിപ്പോയി..അരുണിന്റെ റൂമിന് മുൻപിൽ എത്തിയതുംഅവൻ അവളെ വലിച്ച് റൂമിലേക്ക് കയറ്റി..ഉം.. എന്താ..അവൾ പുരികനുയർത്തി കൊണ്ട് ചോദിച്ചു..

എന്താടി ഈ വേഷം..ഇവിടെ വല്ല സർക്കസും നടക്കുന്നുണ്ടോ..

ഓ അതാണോ കാര്യം ഇതിനെന്താ കുഴപ്പം..അവൾ ബനിയൻമേൽ പിടിച്ചുകൊണ്ട് ചോദിച്ചു..

ഇതാണോടി ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി..

ഓ പിന്നെ..ഇങ്ങനൊരു പഴഞ്ചനെയാണല്ലോ ദേവി എനിക്ക് കിട്ടിയത് അവൾ തലയിൽ കൈവച്ചു..

നീയൊക്കെ എന്റെ ചേച്ചിയെ കണ്ടുപടിക്ക്…

ആ ബെസ്റ്റ്..ഇപ്പൊ തന്നെ കണ്ടുപഠിക്കണം..അവൾ അടക്കം പറഞ്ഞു…

എന്താടി ഒരു പിറു പിറുക്കൽ..ഇനി മേലാൽ ഇങ്ങനെയുള്ള വേഷം കെട്ടി നടക്കരുത്..കേട്ടോ..അവൻ അച്ചുവിന്റെചെവിയിൽ പിടിച്ചു തിരിച്ചു..ഹോ ദുഷ്‌ടാ.

എന്തൊരു വേദനയാ..അവൾ ചെവി പൊത്തി പിടിച്ചു..

12 Comments

  1. @നെപ്പോളിയൻ., ഇതിൻ്റെ 3rd part kaanunnillalo!!!! ഒപ്പം ബാക്കി എപ്പോ വരും? ,❣️

  2. Shyamambaram evide chettaa

  3. Kadha veendum post cheyyan preripicha chedhovikaram entha

  4. ഈ കഥ ഞാൻ വേറെ ഒരു സൈറ്റിൽ ഫുൾ വായിച്ചിരുന്നു പക്ഷേ വീണ്ടും വായിക്കാൻ നോക്കിയപ്പോൾ കണ്ടില്ല ??? ഇപ്പൊൾ വീണ്ടും ആദ്യം മുതൽ വായിക്കാൻ പറ്റുന്നുണ്ട്…?????????

  5. ❤️ സ്നേഹം

    1. നെപ്പോളിയൻ

      ❤️❤️❤️

  6. ❤️❤️❤️

    1. നെപ്പോളിയൻ

      ???

  7. Ithu entha veendum post cheytha th

      1. Enthina kadha veendum ittathu

  8. Varucaanillarumee vijanammaameevazhi

Comments are closed.