?? അവൾ രാജകുമാരി-2??[ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 634

സുഹൃത്തുക്കളെ ??? …….. ,

 

 

ആദ്യമേ തന്നെ കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന പ്രോത്സാഹനങ്ങൾക്ക് നന്ദി പറയുന്നു? .

 

കഴിഞ്ഞ പാർട്ടിൽ ചില വായനക്കാർ സംശയങ്ങൾ പറഞ്ഞതിന്റെ ഉത്തരം ഞാൻ ഇവിടെ പറയുകയാണ് കാരണം ആ സംശയം മറ്റ് പല വായനക്കാർക്കും ഉണ്ടായതായിരിക്കാം .
ഈ കഥ ഒരു കോളേജ് പ്രണയ കഥ എന്ന് തീർത്തും പറയാൻ പറ്റില്ല കാരണം നായകനും നായികയും ആദ്യമായി കണ്ടുമുട്ടുന്ന സ്ഥലം അതിനുള്ള പ്ലാറ്റ് ഫോം മാത്രമാണ് കോളേജ് . കഴിഞ്ഞ പാർട്ടിൽ വന്ന ഒരു കഥാപാത്രം ഫ്രാങ്കോ അവൻ മെയിൻ വില്ലനും അല്ല ….. കഴിഞ്ഞ പാർട്ട് വെറും ഒരു ആമുഖം മാത്രമായിരുന്നു നായകന്റെ പശ്ചാത്തലം വെളിപ്പെടുത്താൻ വേണ്ടി മാത്രം . രാഹുൽ തന്റെ പാസ്റ്റ് (കോളേജ് ലൈഫ് ) ഓർമ്മിക്കുകയാണ് എങ്കിലും അവന്റെ ഭാഗത്ത് നിന്ന് മാത്രമല്ല മറ്റുള്ളവരുടെ ഭാഗത്ത് നിന്നും കഥ അവതരിപ്പിക്കേണ്ടിവരും എങ്കിലെ കഥ പൂർത്തിയാകു . നിങ്ങളുടെ അഭിപ്രായം അത് എന്ത് തന്നെയായാലും കമെന്റ് ചെയ്യുക ….?

 

എന്നാൽ തുടങ്ങട്ടെ ……..

 

? അവൾ രാജകുമാരി -2?
Aval Raajakumaari Part 2 | Author : ?VICHU[ ചെകുത്താനെ സ്നേഹിച്ച മാലാഖ]? inPrevious Part

 

 

…………..

” ഒരു പാട് മുറിഞ്ഞോ ചേട്ടായി …. ഹോസ്പ്പിറ്റലിൽ പോണോ….. ”

 

ഗീതു രാഹുലിനോട് ചോദിച്ചു .

 

 

” ഹോസ്പിറ്റലിൽ ഒന്നു പോകണ്ട ഇത് താനെ മാറിക്കോളും …. നീ പേടിക്കാതെ . ”

 

രാഹുൽ ഗീതുവിനോട് പറഞ്ഞു .
അപ്പോഴേക്കും പ്യൂൺ പിള്ളച്ചേട്ടൻ രാഹുലിന്റെ അടുത്തേക്ക് വന്നു .

 

 

” രാഹുലേ നിന്നെയും ഈ പെൺകൊച്ചിനെയും പ്രിൻസിപ്പാൾ വിളിക്കുന്നു , വേഗം വാ……. ”

 

അയാൾ വന്ന് അതും പറഞ്ഞ് വന്ന വഴിയേ വിട്ടു .

 

 

” പ്രശ്നമാകുമോ ചേട്ടായി ?? ”

 

ഗീതു അല്പം ടെൻഷനോടെ ചോദിച്ചു .

 

 

” ഏയ് … ? പ്രശ്നമാകുമോ ? ”

 

രാഹുൽ അതും പറഞ്ഞ് ഗീതുവിന്റെ മുഖത്തേക്ക് നോക്കി . അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു .

 

” നീയൊക്കെ ഇത്ര നേരം എവിടെ പോയി കിടന്നെടാ …… നമ്മൾ ഒരുമിച്ചല്ലെ ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയത് എന്നിട്ട് ഇടയക്ക് നിങ്ങൾ എങ്ങോട്ട് പോയി . ”

 

രാഹുൽ തന്റെ മുൻപിൽ നിന്ന ഫ്രണ്ട്സിനോട് ചോദിച്ചു.

 

 

” എടാ അതൊക്കെ പിന്നെ പറഞ്ഞ് തരാം . അതൊരു വലിയ ചെറിയ കഥയാ ….. നീ പോയി അങ്ങേരെ കണ്ടിട്ട് വാ …. ”

 

നൗഫൽ രാഹുലിനോട് പറഞ്ഞു .

89 Comments

  1. Teaser :

    അവൻ കണ്ണുകൾ അടച്ചപ്പോൾ അവന്റെ കണ്ണുകളിലേക്ക് ഓടി വന്നത് ആദിഷയുടെ രൂപമാണ് പക്ഷെ അത് അവൾ അല്ല എന്ന് ഒരു തോന്നൽ . അവളെ പോലെ തോന്നിപ്പിക്കുന്ന മറ്റൊരു പെൺകുട്ടി .

    ………………………………………..

    ” മിസ്സെ ……………… ”

    ക്ലാസ്സിന്റെ ഡോറിന് മുൻപിൽ എത്തിയതും നൗഫൽ നല്ല ഒരു ഈണത്തിൽ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു. ആ വിളി കേട്ടതും ക്ലാസ്സിലെ സ്റ്റുഡന്റ്സും മിസ്സും പുറത്തേക്ക് നോക്കി. സ്റ്റുഡന്റ്സ് ആ വിളിയുടെ ഈണം കേട്ട് ചിരിക്കാനും തുടങ്ങി ..

    ” എന്താടാ പിച്ചക്കാര് വിളിക്കുന്ന പോലെ …. വിളിക്കുന്നേ … ”

    അനാസ് അതും പറഞ്ഞ് നൗഫലിന്റെ കാലിൽ ഒരൊറ്റ ചവിട്ട് .

    ” ആ……. വൂ ………..
    പോടാ….

    ………………………………………………..

    ആദിഷ അവൾ ഒരു കൊടും കാട്ടിലൂടെ വഴിയറിയാതെ ഓടുകയാണ് . അവൾ ധരിച്ചിരിക്കുന്നത് വില കൂടിയ രാജകീയ വസ്ത്രം , അണിഞ്ഞിരിക്കുന്ന ആഭരണങ്ങൾ അത് വിശേഷപ്പെട്ട രത്നങ്ങളാൽ നിർമ്മിക്കപ്പെട്ടവ . ആ കാട്ടിലൂടെ വഴിയറിയാതെ ഓടിക്കൊണ്ടിരുന്ന അവൾ പെട്ടെന്ന് എന്തോ കണ്ട് പേടിച്ച് നിന്നു. അവളുടെ മുഖത്ത് മുഴുവൻ മരണ ഭയം വന്ന് നിറഞ്ഞു . ആ ഭയം കാരണം ഒരു ശബ്ദവും അവളുടെ നാവിൽ നിന്ന് പുറത്തേക്ക് വന്നില്ല . നാവിൽ ആരോ കടിഞ്ഞാൺ ഇട്ടപോലെ . ആ മരണം അവളുടെ അടുത്തേക്ക് പതിയെ നടന്ന് വന്നു .

    …………

    ?അവൾ രാജകുമാരി – 3?
    VICHU [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on :19/12/2020

  2. ?അവൾ രാജകുമാരി-3?
    [ചെകുത്താനെ സ്നേഹിച്ച മാലാഖ]
    Part 3
    Release-19/12/2020

  3. എന്നാലും എന്തായിരിക്കും ? ? അടുത്ത part ൽ അറിയാലോ ? ഫുൾ സസ്പെൻസ് അടിപൊളി ബ്രോ ???

    1. സസ്പെൻസ് അറിയാൻ രണ്ട് മൂന്ന് പാർട്ടു കൂടെ മുന്നോട്ട് പോകണം സഹോ : വളരെ നന്ദി , സ്നേഹം മാത്രം ???

  4. Super bro
    Bronte Ella kathayum ingane vayach irikane nalla resam anhe time pokunath ariyulla..
    Super??

    1. വളരെ നന്ദി സഹോ ഈ വിലപ്പെട്ട കമന്റിന് . സ്നേഹേത്തോടെ ???

Comments are closed.