?? അവൾ രാജകുമാരി-2??[ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 634

“ശരി ….. വായിൽ നോക്കി നിൽക്കാതെ നിങ്ങൾ സ്റ്റേജിന്റെ അവിടെ വാ ….. ഞാൻ പ്രിൻസിയെ കണ്ടിട്ട് അവിടെ വരാം …..

 

ഗീതു വാ …….. ”

 

രാഹുൽ അതും പറഞ്ഞ് ഗീതുവിനെയും കൂട്ടി മുൻപോട്ട് നടന്നു . രാഹുൽ തിരിഞ്ഞ് നോക്കിയപ്പോൾ എല്ലാ പേരെയും വാരികൂട്ടി ജീപ്പിൽ ഇട്ട്കൊണ്ട് ഹരീഷ് ജീപ്പ് കോളേജ് ക്യാമ്പസിന് പുറത്തേക്ക് ഓടിച്ച് പോകുന്നതാണ് കണ്ടത് .

 

 

കാണികളായി നിന്നവർ പിരിഞ്ഞ് പോയിരുന്നു . ചില ഫസ്റ്റ് ഇയർ സ്റ്റുഡന്റ്സ് രാഹുലിനെ പേടിയോടെയും ആരാധനയോടെയും നോക്കി നിൽക്കുന്നുണ്ടായിരുന്നു .

 

“ആ ഫോങ്കോയ്ക്ക് കരുതി വച്ചിട്ട് മൂന്ന് വർഷമായി ….. ഇത്രയും കാലം ഉള്ളിൽ ഒതുക്കി നടക്കുവായിരുന്നു …… ഇപ്പൊ അവസരവും കിട്ടി …. കൊടുക്കേണ്ടത് കൊടുക്കുകയും ചെയ്തു . ആഹാ സമാധാനമായി ……. ”

 

രാഹുൽ ഗീതുവിനോട് അത് പറഞ്ഞ് മുൻപേ നടന്നതും മുഷ്ടി ചുരുട്ടി ഒരിടി രാഹുലിന്റെ പുറകിൽ മുതുകിൽ കിട്ടി .

 

” ഹമ്മേ ……”

 

രാഹുൽ വേദനയോടെ വിളിച്ച് വലത്തെ കൈ പുറകിൽ വച്ച ശേഷം തിരിഞ്ഞ് നോക്കി . ചെറിയ ഒരു ദേഷ്യത്തോടെ ഗീതു തന്നെ നോക്കി നിൽക്കുന്നതാണ് രാഹുൽ കണ്ടത് .

 

” എന്താടീ …… മുതുക് പൊളിഞ്ഞു …. എന്തിനാ തല്ലിയത് ….. ”

 

ഒരു ദയനീയ സ്വരത്തോടെ രാഹുൽ ഗീതുവിനോട് ചോദിച്ചു …. ചില സ്റ്റുഡൻസ് അത് കണ്ട് വാ പൊത്തി ചിരിക്കുന്നുണ്ടായിരുന്നു .

” എനിക്ക് മാത്രമേ ഇങ്ങനെ ഒരു ചേട്ടായിയെ കിട്ടൂ …. പഠിക്കുന്ന കോളേജ് ആയിരുന്നിട്ടും കൂടെ അഡ്‌മിഷൻ സമയത്ത് ചേട്ടായി എന്റെ കൂടെ ഇവിടെ വന്നില്ല …. അത് പോട്ടേന്ന് വയ്ക്കാം ഞാനൊരു കാര്യം മാത്രമല്ലേ ചേട്ടായിയോട് പറഞ്ഞൊള്ളൂ ഇന്ന് വീട്ടീൽ എന്നെ പിക്ക് ചെയാൻ വരണമെന്ന് , എന്നിട്ട് അതിന് പോലും വന്നില്ല ഞാൻ എത്ര നേരം കാത്ത് നിന്നൂന്ന് അറിയോ ….. വിളിച്ചിട്ട് ഫോൺ സ്വിച്ച് ഓഫും ….. കഴിഞ്ഞ ഒരാഴ്ചയായി വീട്ടിൽ പോലും വരാതെ കൂട്ടുകാരോടൊപ്പം അടിച്ച് പൊളിച്ച് ഹോസ്റ്റലിൽ അല്ലെ .”

 

ഗീതു അതും പറഞ്ഞ് ചെറിയ ദേഷ്യത്തോടെ പിണങ്ങി നിന്നു …..

89 Comments

  1. Teaser :

    അവൻ കണ്ണുകൾ അടച്ചപ്പോൾ അവന്റെ കണ്ണുകളിലേക്ക് ഓടി വന്നത് ആദിഷയുടെ രൂപമാണ് പക്ഷെ അത് അവൾ അല്ല എന്ന് ഒരു തോന്നൽ . അവളെ പോലെ തോന്നിപ്പിക്കുന്ന മറ്റൊരു പെൺകുട്ടി .

    ………………………………………..

    ” മിസ്സെ ……………… ”

    ക്ലാസ്സിന്റെ ഡോറിന് മുൻപിൽ എത്തിയതും നൗഫൽ നല്ല ഒരു ഈണത്തിൽ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു. ആ വിളി കേട്ടതും ക്ലാസ്സിലെ സ്റ്റുഡന്റ്സും മിസ്സും പുറത്തേക്ക് നോക്കി. സ്റ്റുഡന്റ്സ് ആ വിളിയുടെ ഈണം കേട്ട് ചിരിക്കാനും തുടങ്ങി ..

    ” എന്താടാ പിച്ചക്കാര് വിളിക്കുന്ന പോലെ …. വിളിക്കുന്നേ … ”

    അനാസ് അതും പറഞ്ഞ് നൗഫലിന്റെ കാലിൽ ഒരൊറ്റ ചവിട്ട് .

    ” ആ……. വൂ ………..
    പോടാ….

    ………………………………………………..

    ആദിഷ അവൾ ഒരു കൊടും കാട്ടിലൂടെ വഴിയറിയാതെ ഓടുകയാണ് . അവൾ ധരിച്ചിരിക്കുന്നത് വില കൂടിയ രാജകീയ വസ്ത്രം , അണിഞ്ഞിരിക്കുന്ന ആഭരണങ്ങൾ അത് വിശേഷപ്പെട്ട രത്നങ്ങളാൽ നിർമ്മിക്കപ്പെട്ടവ . ആ കാട്ടിലൂടെ വഴിയറിയാതെ ഓടിക്കൊണ്ടിരുന്ന അവൾ പെട്ടെന്ന് എന്തോ കണ്ട് പേടിച്ച് നിന്നു. അവളുടെ മുഖത്ത് മുഴുവൻ മരണ ഭയം വന്ന് നിറഞ്ഞു . ആ ഭയം കാരണം ഒരു ശബ്ദവും അവളുടെ നാവിൽ നിന്ന് പുറത്തേക്ക് വന്നില്ല . നാവിൽ ആരോ കടിഞ്ഞാൺ ഇട്ടപോലെ . ആ മരണം അവളുടെ അടുത്തേക്ക് പതിയെ നടന്ന് വന്നു .

    …………

    ?അവൾ രാജകുമാരി – 3?
    VICHU [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on :19/12/2020

  2. ?അവൾ രാജകുമാരി-3?
    [ചെകുത്താനെ സ്നേഹിച്ച മാലാഖ]
    Part 3
    Release-19/12/2020

  3. എന്നാലും എന്തായിരിക്കും ? ? അടുത്ത part ൽ അറിയാലോ ? ഫുൾ സസ്പെൻസ് അടിപൊളി ബ്രോ ???

    1. സസ്പെൻസ് അറിയാൻ രണ്ട് മൂന്ന് പാർട്ടു കൂടെ മുന്നോട്ട് പോകണം സഹോ : വളരെ നന്ദി , സ്നേഹം മാത്രം ???

  4. Super bro
    Bronte Ella kathayum ingane vayach irikane nalla resam anhe time pokunath ariyulla..
    Super??

    1. വളരെ നന്ദി സഹോ ഈ വിലപ്പെട്ട കമന്റിന് . സ്നേഹേത്തോടെ ???

Comments are closed.