?? അവൾ രാജകുമാരി-2??[ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 634

” മിസ്സ് ഇവൾ ഈ ഡിപ്പാർട്ട് മെന്റ് തന്നെയാ ………. ”

 

രാഹുൽ ഉടനെ പറഞ്ഞു . അത് കേട്ടപ്പോൾ മിസ്സിന്റെ മുഖം ഒന്ന് വിടർന്നു .

 

” ഗുഡ് …… ”

 

മിസ്സ് ഉടനെ പറഞ്ഞു .

 

” മിസ്സ് മെ ഐ ഗെറ്റ് ഇൻ … ”

 

പുറത്തെ ഡോറിന് സമീപത്ത് നിന്ന് ഒരു പെൺകുട്ടിയുടെ സ്വരം കേട്ടപ്പോൾ രാഹുലും ഗീതുവും ശ്രീലത മിസ്സും ശബ്ദം കേട്ട ഭാഗത്തേക്ക് ഒന്ന് നോക്കി .

 

 

ഒരു സുന്ദരിയായ പെൺകുട്ടി . ചുരിദാറാണ് ദരിച്ചിരിക്കുന്നതെങ്കിലും അതിന് ഒരു നോർത്ത് ഇന്ത്യൻ ടച്ച് ഉണ്ട് . നെറ്റിയിൽ ചന്ദനം തൊട്ടിട്ടുട്ട് പിന്നെ ഡ്രെസ്സിന് മാച്ചായ സധാരണ രീതിയിലുള്ള കമ്മലും മാലയും ….. പുഞ്ചിരി തൂകിയ മുഖഭാഗം ….. ആരെയും ആകർഷിക്കുന്ന മിഴികൾ . തന്റെ പെങ്ങളെക്കാൾ സുന്ദരിയാണ് അവൾ എന്ന് രാഹുൽ ഒരു നിമിഷം ചിന്തിച്ചു . പക്ഷെ അവളെ കണ്ടപ്പോൾ അവന്റെ മനസ്സിൽ വന്നത് മറ്റൊരു ചിന്തയാണ്

 

‘ എവിടെയോ കണ്ട് മറന്ന മുഖം ‘ .

 

 

” യെസ് കമിങ് ”

 

മിസ്സ് അതു പറഞ്ഞതും അവൾ അകത്തേക്ക് വന്നു . ഗീതു പോലും അവളുടെ ഭംഗി കണ്ട് ഒരു ചെറിയ അസൂയയോടെ നോക്കി നിന്നു .

 

 

” അപ്പൊ രാഹുലേ ഞാൻ ചോദിക്കാൻ വന്ന കാര്യം മറന്നു . ആ ഫ്രാങ്കോയ്ക്ക് വല്ലതും പറ്റുമോ . നിന്റെ അടികൊണ്ട് ബോധം ഇല്ലാതെ വീണന്നാണല്ലോ ഇവിടെ സ്റ്റുഡന്റ്സ് പറഞ്ഞ് കേട്ടത് ….. ”

 

ശ്രീലത മിസ്സ് രാഹുലിനോട് ചോദിച്ചു .

 

 

” മിസ്സ് അത് മർമ്മ വിദ്യയാ പ്രയോഗിച്ചത് അപകടകരമല്ലാത്തത് ….. അതും ദേ ഈ നിൽക്കുന്ന എന്റെ പെങ്ങൾ പറഞ്ഞതു കൊണ്ട് മാത്രം … ഒന്നും പറ്റില്ല എന്ന് വിശ്വസിക്കാം ….”

 

രാഹുൽ ഒരു പുഞ്ചിരിയോടെ പറഞ്ഞു .

 

 

” ആ തനിക്ക് എന്താ വേണ്ടത് …. ”

 

അവരുടെ സംസാരം എല്ലാം ശ്രദ്ധിച്ച് നിന്ന ആ പെൺകുട്ടിയോട് മിസ്സ് ചോദിച്ചു .

 

” മിസ്സ് എന്റെ പേര് ആദിഷ . ഫസ്റ്റ് ഇയർ സ്റ്റുഡന്റാ , ഹിസ്റ്ററി . അപ്പൊ ക്ലാസ്സ് എവിടെ എന്ന് ചോദിക്കാൻ വേണ്ടി വന്നതാ …. ഈ ബ്ലോക്ക് ഫസ്റ്റ് ഇയറിന് മാത്രമായതു കൊണ്ട് പുതിയ സ്റ്റുഡന്റ്സിനോട് ചോദിച്ചപ്പോൾ അറിയില്ല എന്നു പറഞ്ഞു …. ”

 

അവൾ പറഞ്ഞ് നിർത്തി ….

89 Comments

  1. Teaser :

    അവൻ കണ്ണുകൾ അടച്ചപ്പോൾ അവന്റെ കണ്ണുകളിലേക്ക് ഓടി വന്നത് ആദിഷയുടെ രൂപമാണ് പക്ഷെ അത് അവൾ അല്ല എന്ന് ഒരു തോന്നൽ . അവളെ പോലെ തോന്നിപ്പിക്കുന്ന മറ്റൊരു പെൺകുട്ടി .

    ………………………………………..

    ” മിസ്സെ ……………… ”

    ക്ലാസ്സിന്റെ ഡോറിന് മുൻപിൽ എത്തിയതും നൗഫൽ നല്ല ഒരു ഈണത്തിൽ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു. ആ വിളി കേട്ടതും ക്ലാസ്സിലെ സ്റ്റുഡന്റ്സും മിസ്സും പുറത്തേക്ക് നോക്കി. സ്റ്റുഡന്റ്സ് ആ വിളിയുടെ ഈണം കേട്ട് ചിരിക്കാനും തുടങ്ങി ..

    ” എന്താടാ പിച്ചക്കാര് വിളിക്കുന്ന പോലെ …. വിളിക്കുന്നേ … ”

    അനാസ് അതും പറഞ്ഞ് നൗഫലിന്റെ കാലിൽ ഒരൊറ്റ ചവിട്ട് .

    ” ആ……. വൂ ………..
    പോടാ….

    ………………………………………………..

    ആദിഷ അവൾ ഒരു കൊടും കാട്ടിലൂടെ വഴിയറിയാതെ ഓടുകയാണ് . അവൾ ധരിച്ചിരിക്കുന്നത് വില കൂടിയ രാജകീയ വസ്ത്രം , അണിഞ്ഞിരിക്കുന്ന ആഭരണങ്ങൾ അത് വിശേഷപ്പെട്ട രത്നങ്ങളാൽ നിർമ്മിക്കപ്പെട്ടവ . ആ കാട്ടിലൂടെ വഴിയറിയാതെ ഓടിക്കൊണ്ടിരുന്ന അവൾ പെട്ടെന്ന് എന്തോ കണ്ട് പേടിച്ച് നിന്നു. അവളുടെ മുഖത്ത് മുഴുവൻ മരണ ഭയം വന്ന് നിറഞ്ഞു . ആ ഭയം കാരണം ഒരു ശബ്ദവും അവളുടെ നാവിൽ നിന്ന് പുറത്തേക്ക് വന്നില്ല . നാവിൽ ആരോ കടിഞ്ഞാൺ ഇട്ടപോലെ . ആ മരണം അവളുടെ അടുത്തേക്ക് പതിയെ നടന്ന് വന്നു .

    …………

    ?അവൾ രാജകുമാരി – 3?
    VICHU [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on :19/12/2020

  2. ?അവൾ രാജകുമാരി-3?
    [ചെകുത്താനെ സ്നേഹിച്ച മാലാഖ]
    Part 3
    Release-19/12/2020

  3. എന്നാലും എന്തായിരിക്കും ? ? അടുത്ത part ൽ അറിയാലോ ? ഫുൾ സസ്പെൻസ് അടിപൊളി ബ്രോ ???

    1. സസ്പെൻസ് അറിയാൻ രണ്ട് മൂന്ന് പാർട്ടു കൂടെ മുന്നോട്ട് പോകണം സഹോ : വളരെ നന്ദി , സ്നേഹം മാത്രം ???

  4. Super bro
    Bronte Ella kathayum ingane vayach irikane nalla resam anhe time pokunath ariyulla..
    Super??

    1. വളരെ നന്ദി സഹോ ഈ വിലപ്പെട്ട കമന്റിന് . സ്നേഹേത്തോടെ ???

Comments are closed.