?? അവൾ രാജകുമാരി-2??[ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 634

രാഹുൽ കളിയാക്കി പറഞ്ഞതും ഗീതു ഉടനെ അവന്റെ കഴുത്തിൽ കയറി പിടിച്ച് ത്തെരിച്ചു . ചില സ്റ്റുഡന്റ്സ് അത് കണ്ട് ചിരിക്കുന്നുണ്ടായിരുന്നു . അവർ ആങ്ങളയും പെങ്ങളും ആണ് എന്നുള്ളത് എല്ലാവരും അറിഞ്ഞല്ലോ കൂടാതെ ഒറ്റ തല്ലോടു കൂടി രണ്ട് പേരും ഫേമസാവുകയും ചെയ്തു .

 

 

” എടീ പിടി വിട് ശ്വാസം മുട്ടുന്നു ഇത് വീടല്ല കോളേജാ …. ഇവിടെ ഇട്ട് നീ എന്നെ തല്ലിയാൽ എനിക്ക് നാണക്കേടാ … ”

 

രാഹുൽ അതും പറഞ്ഞ് ഗീതുവിന്റെ കൈ സ്വതന്ത്രമാക്കി….. ഗീതുവിന്റെ മുഖത്ത് രാഹുലിന്റെ കളിയാക്കൽ കേട്ടുള്ള ചെറിയ ദേഷ്യം ഉണ്ടായിരുന്നു …..

 

 

” രാഹുലേ ……… .എന്താ അവിടെ ……..?. ”

 

ഒരു വിളികേട്ട് അവൻ തിരിഞ്ഞ് നോക്കി ….. ഗീതുവിന്റെ (ഹിസ്റ്ററി ) ഡിപ്പാർട്ട്മെന്റിന്റെ ഹെഡ് ആണ് ശ്രീലത മിസ്സ് ….. രാഹുലിന് കോളേജിലെ എല്ലാ അദ്യാപകരെയും അറിയാം അവനെയും ……

 

ഡിപ്പാർർട്ട്മെന്റ് റൂമിന്റെ ഡോറിന്റെ മുൻപിൽ നിന്നാണ് ഗീതു രാഹുലിന്റെ കഴുത്തിൽ കയറി പിടിച്ചത് അവർ അത് ശ്രദ്ധിച്ചിരുന്നില്ല പക്ഷെ അകത്തുള്ള ചെയറിൽ ഇരുന്ന ശ്രീലത മിസ്സും മറ്റ് അദ്യാപകരും അത് കണ്ടിരുന്നു . രണ്ട് പേരുടെയും മുഖത്ത് ഒരു ചമ്മിയ പുഞ്ചിരി വന്ന് .

 

“രണ്ട് പേരും ഇങ്ങ് വാ . ”

 

ഗ്രീലത മിസ്സ് രാഹുലിനെയും ഗീതുവിനെയും അകത്തേക്ക് വിളിച്ചു . അവർ മിസ്സിന്റെ ടേബിളിന്റെ മുൻപിൽ പോയി നിന്നു . ഡിപ്പാർട്ട്മെന്റിലെ മറ്റ് ചില അദ്ധ്യാപകർ രാഹുലിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവനും മറുപടിയായി ഒന്നു പുഞ്ചിരിച്ചു.

 

 

” പുറത്ത് പെങ്ങൾക്ക് വേണ്ടി തല്ലുണ്ടാക്കിയിട്ട് ഇവടെ അകത്ത് വന്ന് രണ്ട് പേരും തമ്മിലടിക്കുന്നോ …. കൊള്ളാം , നല്ല ആങ്ങളയും പെങ്ങളും . ”

 

ഒരു ചിരിയോടെ ശ്രീലത മിസ്സ് പറഞ്ഞപ്പോൾ രണ്ടു പേരും മുഖത്തോട് മുഖം നോക്കി അമിളി പറ്റിയ പോലെ നിന്നു . .

 

” എന്താ രാഹുലെ അനുജത്തിയുടെ പേര് ”

 

” മിസ്സ് എന്റെ പേര് ഗീതു കൃഷ്ണ … ”

 

ഗീതു ഉടനെ മിസ്സിന്റെ ചോദ്യത്തിന് ഉത്തരം നൽകി .

 

“ഏതാ ഡിപ്പാർട്ടമെന്റ് ” .

89 Comments

  1. Teaser :

    അവൻ കണ്ണുകൾ അടച്ചപ്പോൾ അവന്റെ കണ്ണുകളിലേക്ക് ഓടി വന്നത് ആദിഷയുടെ രൂപമാണ് പക്ഷെ അത് അവൾ അല്ല എന്ന് ഒരു തോന്നൽ . അവളെ പോലെ തോന്നിപ്പിക്കുന്ന മറ്റൊരു പെൺകുട്ടി .

    ………………………………………..

    ” മിസ്സെ ……………… ”

    ക്ലാസ്സിന്റെ ഡോറിന് മുൻപിൽ എത്തിയതും നൗഫൽ നല്ല ഒരു ഈണത്തിൽ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു. ആ വിളി കേട്ടതും ക്ലാസ്സിലെ സ്റ്റുഡന്റ്സും മിസ്സും പുറത്തേക്ക് നോക്കി. സ്റ്റുഡന്റ്സ് ആ വിളിയുടെ ഈണം കേട്ട് ചിരിക്കാനും തുടങ്ങി ..

    ” എന്താടാ പിച്ചക്കാര് വിളിക്കുന്ന പോലെ …. വിളിക്കുന്നേ … ”

    അനാസ് അതും പറഞ്ഞ് നൗഫലിന്റെ കാലിൽ ഒരൊറ്റ ചവിട്ട് .

    ” ആ……. വൂ ………..
    പോടാ….

    ………………………………………………..

    ആദിഷ അവൾ ഒരു കൊടും കാട്ടിലൂടെ വഴിയറിയാതെ ഓടുകയാണ് . അവൾ ധരിച്ചിരിക്കുന്നത് വില കൂടിയ രാജകീയ വസ്ത്രം , അണിഞ്ഞിരിക്കുന്ന ആഭരണങ്ങൾ അത് വിശേഷപ്പെട്ട രത്നങ്ങളാൽ നിർമ്മിക്കപ്പെട്ടവ . ആ കാട്ടിലൂടെ വഴിയറിയാതെ ഓടിക്കൊണ്ടിരുന്ന അവൾ പെട്ടെന്ന് എന്തോ കണ്ട് പേടിച്ച് നിന്നു. അവളുടെ മുഖത്ത് മുഴുവൻ മരണ ഭയം വന്ന് നിറഞ്ഞു . ആ ഭയം കാരണം ഒരു ശബ്ദവും അവളുടെ നാവിൽ നിന്ന് പുറത്തേക്ക് വന്നില്ല . നാവിൽ ആരോ കടിഞ്ഞാൺ ഇട്ടപോലെ . ആ മരണം അവളുടെ അടുത്തേക്ക് പതിയെ നടന്ന് വന്നു .

    …………

    ?അവൾ രാജകുമാരി – 3?
    VICHU [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on :19/12/2020

  2. ?അവൾ രാജകുമാരി-3?
    [ചെകുത്താനെ സ്നേഹിച്ച മാലാഖ]
    Part 3
    Release-19/12/2020

  3. എന്നാലും എന്തായിരിക്കും ? ? അടുത്ത part ൽ അറിയാലോ ? ഫുൾ സസ്പെൻസ് അടിപൊളി ബ്രോ ???

    1. സസ്പെൻസ് അറിയാൻ രണ്ട് മൂന്ന് പാർട്ടു കൂടെ മുന്നോട്ട് പോകണം സഹോ : വളരെ നന്ദി , സ്നേഹം മാത്രം ???

  4. Super bro
    Bronte Ella kathayum ingane vayach irikane nalla resam anhe time pokunath ariyulla..
    Super??

    1. വളരെ നന്ദി സഹോ ഈ വിലപ്പെട്ട കമന്റിന് . സ്നേഹേത്തോടെ ???

Comments are closed.