?? അവൾ രാജകുമാരി-2??[ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 634

” ഓ…. അത് ചാവില്ല സർ കിടക്കും…. എണീക്കണമെങ്കിൽ കുറച്ച് ദിവസം എടുക്കും ….. അവർ ചിലപ്പോൾ എന്റെ അടുത്ത് തന്നെ വരും സഹായം ചോദിച്ച് ഇല്ലേൽ ഏതെങ്കിലും നല്ല മർമ്മാണി വൈദ്യനെ കണ്ടാലും മതി പക്ഷെ അവിടെയും കുറച്ച് ദിവസം കിടക്കേണ്ടിവരും …………

 

രാഹുൽ പറഞ്ഞ് നിർത്തി .

 

 

” എടാ രാഹുലേ ആ മാത്യു ചെറിയാൻ വെറുതെ ഇരിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ….. ഞാൻ എന്നേ ഫ്രാങ്കോയെ ഡിസ്മസ്സൽ ചെയ്തേനെ , പക്ഷെ മുകളിൽ നിന്ന് നല്ല പ്രഷർ വരും പിന്നെ എടുത്ത് ചാടി എന്തേലും ചെയ്താൽ ഏതേലും ഏറാം കോണിലേക്ക് എനിക്ക് സ്ഥലം മാറ്റവും കിട്ടും ഉറപ്പ് , ഈ വയസ്സാം കാലത്ത് എല്ലാം വാരികൂട്ടി ഇടയ്ക്കിടയ്ക്ക് സ്ഥലം മാറാൻ വയ്യാത്തത് കൊണ്ടാ ഞാൻ പിന്നെ ഒന്നിനും നിൽക്കാത്തത് . പിന്നെ കുറേ ദിവസമായി അവന്റെ ശല്യവും ഇല്ലായിരുന്നല്ലോ….. എന്തായാലും നിങ്ങൾ രണ്ട് പേരും സൂക്ഷിക്കണം. അയാൾ എന്തായാലും കേസിനും പൊല്ലാപ്പിനും ഒന്നും പോകില്ല , അയാൾക്ക് രാഷ്ട്രീയത്തിലും സിറ്റിയിലെ ഗുണ്ടകളുടെ ഗ്യാങ്ങുമായി ഒക്കെ നല്ല കണക്ഷൻ ഉണ്ടെന്നാ ഞാൻ കേട്ടിട്ടുള്ളത് …… ”

 

കുര്യൻ അല്പം ആശങ്കയോടെ പറഞ്ഞു .

” സാർ വിഷമിക്കണ്ട ചെറിയാനെ പൂട്ടാൻ ഉള്ള മരുന്നൊക്കെ എന്റെ കയ്യിൽ ഉണ്ട് . അയാൾ ഞങ്ങളെ ഒന്നും ചെയ്യില്ല …. സാറെ സാറിന് അറിയില്ലോ എന്റെ അച്ഛൻ കൃമിനൽ ലോയറാ അഡ്വക്കേറ്റ് കൃഷ്ണ മൂർത്തി അപ്പൊ അച്ഛന്റെ കുറച്ച് ബുദ്ധിയൊക്കെ എനിക്കും കിട്ടീട്ടുണ്ട് ….. പിന്നെ ഞാൻ ചെയർമാൻ സ്ഥാനത്ത് കേറിയപ്പോൾ സാർ ഒന്നേ പറഞ്ഞൊള്ളൂ …. ‘അദ്യാപകർക്കും പ്രിൻസിപ്പാളിനും ഇവന്മാരെ നിയന്ത്രിക്കാൻ തടസ്സങ്ങൾ ഉണ്ട് എന്നാൽ ചെയർമാന് അതില്ല , തല്ലേണ്ടടത്ത് തല്ലാം കാരണം ഇത് കോളേജ് ആണ് എന്ന് ‘ , ഞാൻ അതിന് ഓക്കെ പറഞ്ഞു എന്റെ പണി ഞാൻ വൃത്തിയായി ചെയ്യുന്നു അത്രേ ഉള്ളൂ ……

 

രാഹുൽ ഒരു പുഞ്ചിരിയോടെ പറഞ്ഞു ….

 

 

” ശരി ശരി നടക്കട്ടെ …. എന്തായാലും ആ മാത്യുവിന്റെ ഒരു വരവ് ഇങ്ങോട്ട് ഉണ്ടാകും ആ അത് ഞാൻ നോക്കി കൊള്ളാം …. പിന്നെ നിന്റെ പെങ്ങൾ എങ്ങനാ ഇതും കളരി ആണോ ….. ”

 

രാഹുലിന്റെയും കുര്യന്റെയും അദ്യാപക വിദ്യാർത്ഥി ബന്ധത്തിന് അപ്പുറം ഒരു സൗഹ്യദ ബന്ധത്തിലുള്ള സംസാരം എല്ലാം കേട്ട് കിളി പോയി നിന്ന ഗീതുവിനെ ഒന്ന് നോക്കിയശേഷം കുര്യൻ രാഹുലിനോട് ചോദിച്ചു .

89 Comments

  1. Teaser :

    അവൻ കണ്ണുകൾ അടച്ചപ്പോൾ അവന്റെ കണ്ണുകളിലേക്ക് ഓടി വന്നത് ആദിഷയുടെ രൂപമാണ് പക്ഷെ അത് അവൾ അല്ല എന്ന് ഒരു തോന്നൽ . അവളെ പോലെ തോന്നിപ്പിക്കുന്ന മറ്റൊരു പെൺകുട്ടി .

    ………………………………………..

    ” മിസ്സെ ……………… ”

    ക്ലാസ്സിന്റെ ഡോറിന് മുൻപിൽ എത്തിയതും നൗഫൽ നല്ല ഒരു ഈണത്തിൽ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു. ആ വിളി കേട്ടതും ക്ലാസ്സിലെ സ്റ്റുഡന്റ്സും മിസ്സും പുറത്തേക്ക് നോക്കി. സ്റ്റുഡന്റ്സ് ആ വിളിയുടെ ഈണം കേട്ട് ചിരിക്കാനും തുടങ്ങി ..

    ” എന്താടാ പിച്ചക്കാര് വിളിക്കുന്ന പോലെ …. വിളിക്കുന്നേ … ”

    അനാസ് അതും പറഞ്ഞ് നൗഫലിന്റെ കാലിൽ ഒരൊറ്റ ചവിട്ട് .

    ” ആ……. വൂ ………..
    പോടാ….

    ………………………………………………..

    ആദിഷ അവൾ ഒരു കൊടും കാട്ടിലൂടെ വഴിയറിയാതെ ഓടുകയാണ് . അവൾ ധരിച്ചിരിക്കുന്നത് വില കൂടിയ രാജകീയ വസ്ത്രം , അണിഞ്ഞിരിക്കുന്ന ആഭരണങ്ങൾ അത് വിശേഷപ്പെട്ട രത്നങ്ങളാൽ നിർമ്മിക്കപ്പെട്ടവ . ആ കാട്ടിലൂടെ വഴിയറിയാതെ ഓടിക്കൊണ്ടിരുന്ന അവൾ പെട്ടെന്ന് എന്തോ കണ്ട് പേടിച്ച് നിന്നു. അവളുടെ മുഖത്ത് മുഴുവൻ മരണ ഭയം വന്ന് നിറഞ്ഞു . ആ ഭയം കാരണം ഒരു ശബ്ദവും അവളുടെ നാവിൽ നിന്ന് പുറത്തേക്ക് വന്നില്ല . നാവിൽ ആരോ കടിഞ്ഞാൺ ഇട്ടപോലെ . ആ മരണം അവളുടെ അടുത്തേക്ക് പതിയെ നടന്ന് വന്നു .

    …………

    ?അവൾ രാജകുമാരി – 3?
    VICHU [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on :19/12/2020

  2. ?അവൾ രാജകുമാരി-3?
    [ചെകുത്താനെ സ്നേഹിച്ച മാലാഖ]
    Part 3
    Release-19/12/2020

  3. എന്നാലും എന്തായിരിക്കും ? ? അടുത്ത part ൽ അറിയാലോ ? ഫുൾ സസ്പെൻസ് അടിപൊളി ബ്രോ ???

    1. സസ്പെൻസ് അറിയാൻ രണ്ട് മൂന്ന് പാർട്ടു കൂടെ മുന്നോട്ട് പോകണം സഹോ : വളരെ നന്ദി , സ്നേഹം മാത്രം ???

  4. Super bro
    Bronte Ella kathayum ingane vayach irikane nalla resam anhe time pokunath ariyulla..
    Super??

    1. വളരെ നന്ദി സഹോ ഈ വിലപ്പെട്ട കമന്റിന് . സ്നേഹേത്തോടെ ???

Comments are closed.