?? അവൾ രാജകുമാരി-2??[ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 634

” ന്റെ കൃഷ്ണാ ….. ഫസ്റ്റ് ദിവസം തന്നെ സസ്പെൻഷനാണോ ….. അതൊ ഡിസ്മിസലാണോ എന്തോ …..? ”

 

ഗീതു നടക്കുന്നതിനിടയ്ക്ക് നെഞ്ചിൽ കൈവച്ച് പറഞ്ഞു . അത് കേട്ട് രാഹുൽ ഒന്ന് ചിരിച്ചു .

 

 

………………..

 

 

” സർ ”

 

രാഹുൽ പ്രിൻസിപ്പാളിന്റെ റൂമിന്റെ പുറത്ത് നിന്ന് പതിയെ അകത്തേക്ക് നോക്കിയ ശേഷം വിളിച്ചു.

 

 

” ആ വന്നോ ….. കേറിവാ …. രണ്ടും . ”

 

ഒരു ഗാംഭീര്യ ശബ്ദത്തോടെ അയാൾ വിളിച്ച് പറഞ്ഞു .

 

‘ കുര്യൻ ജോൺ ( പ്രിൻസിപ്പിൾ ഓഫ് ദി ഇൻസ്റ്റിറ്റ്യൂഷൻ) ‘

 

എന്ന ബോർഡ് അയാൾ ഇരിക്കുന്ന ടേബിളിന്റെ പുറത്ത് തന്നെ ഉണ്ട് . നല്ല ഉയരവും അതിന്റേതായ ശരീരവും ഉള്ള ഒരു അൻപത് അൻപത്തഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു വ്യക്തി …. തലമുടി നരച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും ആളിനെ കാണാൻ ഇപ്പോഴും നല്ല ലുക്ക് ആണ് …….

 

 

” ഇന്നത്തെ അങ്കം കഴിഞ്ഞോ ….. ചെയർമാൻ സ്ഥാനം കിട്ടാൻ കാത്ത് നിൽക്കുകയായിരുന്നു അല്ലേ എല്ലാവരുടെയും നെഞ്ചത്ത് കയറാൻ . ഇനി എന്നാ എന്റെ നെഞ്ചത്തോട്ട് . ”

 

രാഹുൽ മുൻപിൽ വന്ന നിന്ന ഉടനെ അയാൾ രാഹുലിന് നേരെ ആക്രാശിച്ചു . ഗീതു അൽപം പേടിയോടെ നിൽക്കുയാണ് മറ്റൊന്നുമല്ല
സസ്പെൻഷനോ ഡിസ്മിസലോ കിട്ടിയാൽ വീട്ടിൽ നിന്നും നല്ലത് കിട്ടും അത് തന്നെ ?.

 

 

” സർ അത് …. സാറ് വല്ലതും കണ്ടോ ….. ?”

 

രാഹുൽ പതിഞ്ഞ ശബ്ദത്തിൽ ദയനീയതയോടെ കുര്യനോട് ചോദിച്ചു .

 

 

” വല്ലതും അല്ല എല്ലാം കണ്ടു …..”

 

കുര്യൻ അതും പറഞ്ഞ് മുൻപിലെ ചുവരിൽ ഫിറ്റ് ചെയ്ത് വിച്ചിരിക്കുന്ന LED ടി.വി യിലേക്ക് വിരൽ ചൂണ്ടി കാണിച്ചു ….

 

 

” ആയ് ….. ആയി …… യോ ……..

 

പണി പാളീലോ …..

 

CCTV എട്ടിന്റെ പണി തന്നൂലോ ……. ”

 

രാഹുൽ അറിയാതെ തന്നെ മനസ്സിൽ പാടി അവന്റെ മുഖത്ത് ഒരു ചമ്മൽ കൊണ്ടുള്ള ചിരി വന്നു …

 

 

” ടാ അവൻ ചാവുമോ …. നീ അമ്മാതിരി അല്ലേ കൊടുത്തത് ……. ”

 

കുര്യൻ ഒരു പുഞ്ചിരിയോടെ രാഹുലിനോട് ചോദിച്ചു …

89 Comments

  1. Teaser :

    അവൻ കണ്ണുകൾ അടച്ചപ്പോൾ അവന്റെ കണ്ണുകളിലേക്ക് ഓടി വന്നത് ആദിഷയുടെ രൂപമാണ് പക്ഷെ അത് അവൾ അല്ല എന്ന് ഒരു തോന്നൽ . അവളെ പോലെ തോന്നിപ്പിക്കുന്ന മറ്റൊരു പെൺകുട്ടി .

    ………………………………………..

    ” മിസ്സെ ……………… ”

    ക്ലാസ്സിന്റെ ഡോറിന് മുൻപിൽ എത്തിയതും നൗഫൽ നല്ല ഒരു ഈണത്തിൽ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു. ആ വിളി കേട്ടതും ക്ലാസ്സിലെ സ്റ്റുഡന്റ്സും മിസ്സും പുറത്തേക്ക് നോക്കി. സ്റ്റുഡന്റ്സ് ആ വിളിയുടെ ഈണം കേട്ട് ചിരിക്കാനും തുടങ്ങി ..

    ” എന്താടാ പിച്ചക്കാര് വിളിക്കുന്ന പോലെ …. വിളിക്കുന്നേ … ”

    അനാസ് അതും പറഞ്ഞ് നൗഫലിന്റെ കാലിൽ ഒരൊറ്റ ചവിട്ട് .

    ” ആ……. വൂ ………..
    പോടാ….

    ………………………………………………..

    ആദിഷ അവൾ ഒരു കൊടും കാട്ടിലൂടെ വഴിയറിയാതെ ഓടുകയാണ് . അവൾ ധരിച്ചിരിക്കുന്നത് വില കൂടിയ രാജകീയ വസ്ത്രം , അണിഞ്ഞിരിക്കുന്ന ആഭരണങ്ങൾ അത് വിശേഷപ്പെട്ട രത്നങ്ങളാൽ നിർമ്മിക്കപ്പെട്ടവ . ആ കാട്ടിലൂടെ വഴിയറിയാതെ ഓടിക്കൊണ്ടിരുന്ന അവൾ പെട്ടെന്ന് എന്തോ കണ്ട് പേടിച്ച് നിന്നു. അവളുടെ മുഖത്ത് മുഴുവൻ മരണ ഭയം വന്ന് നിറഞ്ഞു . ആ ഭയം കാരണം ഒരു ശബ്ദവും അവളുടെ നാവിൽ നിന്ന് പുറത്തേക്ക് വന്നില്ല . നാവിൽ ആരോ കടിഞ്ഞാൺ ഇട്ടപോലെ . ആ മരണം അവളുടെ അടുത്തേക്ക് പതിയെ നടന്ന് വന്നു .

    …………

    ?അവൾ രാജകുമാരി – 3?
    VICHU [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on :19/12/2020

  2. ?അവൾ രാജകുമാരി-3?
    [ചെകുത്താനെ സ്നേഹിച്ച മാലാഖ]
    Part 3
    Release-19/12/2020

  3. എന്നാലും എന്തായിരിക്കും ? ? അടുത്ത part ൽ അറിയാലോ ? ഫുൾ സസ്പെൻസ് അടിപൊളി ബ്രോ ???

    1. സസ്പെൻസ് അറിയാൻ രണ്ട് മൂന്ന് പാർട്ടു കൂടെ മുന്നോട്ട് പോകണം സഹോ : വളരെ നന്ദി , സ്നേഹം മാത്രം ???

  4. Super bro
    Bronte Ella kathayum ingane vayach irikane nalla resam anhe time pokunath ariyulla..
    Super??

    1. വളരെ നന്ദി സഹോ ഈ വിലപ്പെട്ട കമന്റിന് . സ്നേഹേത്തോടെ ???

Comments are closed.