?? അവൾ രാജകുമാരി-2??[ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 634

രാഹുലിന്റെ നെഞ്ചിൽ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നത് അവൻ അറിഞ്ഞു …… അതോടൊപ്പം ആ ഭയവും …..കാരണം എന്തെന്ന് അറിയാത്ത ഭയം .

 

 

” ചേട്ടായി ഞങ്ങൾക്ക് ഉച്ചയ്ക്ക് ശേഷം ക്ലാസ്സില്ല ഞാൻ അപ്പൊ എന്താ ചെയ്ക…. ബസ്സിൽ പോയ്ക്കോട്ടെ .”

 

ഗീതു രാഹുലിനോട് ചോദിച്ചു.

 

” വേണ്ട ഞാനും വരുന്നു . വീട്ടിൽ കേറീട്ട് ആഴ്ച ഒന്നായില്ലേ . ഹോസ്റ്റലിൽ കയറി ഡ്രെസ്സും എടുത്തിട്ട് പോകാം …. ”

 

രാഹുൽ പറഞ്ഞു .

 

” രാഹുലേ …. നീ പോണാ ….. ചെയർമാനെ ഇത് നല്ല ശീലം അല്ല … ”

 

ഉടനെ വിഷ്ണു പറഞ്ഞു .

 

 

” ടാ ……. വീട്ടിൽ കേറീട്ട് ആഴ്ച ഒന്നായി …. ഇത്രയും നാൾ ഇവിടെ തന്നെ ആയിരുന്നില്ലെ ….. ഞാൻ ബാഗ് എടുത്തിട്ട് വരാം ….. ”

 

രാഹുൽ അത് പറഞ്ഞ് ക്ലാസ്സിലേക്ക് ഓടി ….

 

അവന് എന്ത് പറ്റി എന്ന് അവന് തന്നെ മനസ്സിലാകാത്ത അവസ്ഥ …. ഒരു തരം ഭ്രാന്ത് പിടിപ്പിക്കുന്ന അവസ്ഥ ….. ആദിഷയെ കാണുമ്പോൾ ഉണ്ടാകുന്ന ഭയം അതാണ് , കാരണം മനസ്സിലാകാതെ അവനെ അലട്ടിയിരുന്ന ഏറ്റുവും വലിയ പ്രശ്നം.

 

 

രാഹുൽ ക്ലാസ്സിൽ പോയി ബാഗും എടുത്ത് വന്നപ്പോൾ ഗീതു ആദിഷയുമായി കാര്യമായി എന്തോ സംസാരിക്കുന്നതാണ് കണ്ടത് . അവൻ നേരെ ബുള്ളറ്റിന്റെ അടുത്തേക്ക് നടന്നു . ബുള്ളറ്റിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു . അവൻ തിരിഞ്ഞ് നോക്കിയപ്പോൾ ഗീതുവും ആദിഷയും സംസാരം നിർത്തിയിട്ടില്ല ….

 

” ഗീതു ….. ”

 

ഗതികെട്ട് രാഹുൽ ഗീതുവിനെ വിളിച്ചു .

 

” ദാ വരുന്നു …… ”

 

ഗീതു അതും പറഞ്ഞ ശേഷം ബുള്ളറ്റിനടുത്തേക്ക് നടന്ന് വന്നു .

 

” അപ്പൊ നാളെ കാണാം …” ‘

രാഹുൽ കൈ വീശി കാണിച്ച് കൊണ്ട് തന്റെ ഫ്രണ്ട്സിനോട് വിളിച്ച് പറഞ്ഞു . അവർ തിരിച്ചും കൈ കാണിച്ച് സിഗ്നൽ നൽകി

 

ഗീതു വന്ന് ബുള്ളറ്റിൽ കയറിയതും അവൻ വണ്ടി മുന്നോട്ട് എടുത്തു ……

 

 

തുടരും …………….

89 Comments

  1. Teaser :

    അവൻ കണ്ണുകൾ അടച്ചപ്പോൾ അവന്റെ കണ്ണുകളിലേക്ക് ഓടി വന്നത് ആദിഷയുടെ രൂപമാണ് പക്ഷെ അത് അവൾ അല്ല എന്ന് ഒരു തോന്നൽ . അവളെ പോലെ തോന്നിപ്പിക്കുന്ന മറ്റൊരു പെൺകുട്ടി .

    ………………………………………..

    ” മിസ്സെ ……………… ”

    ക്ലാസ്സിന്റെ ഡോറിന് മുൻപിൽ എത്തിയതും നൗഫൽ നല്ല ഒരു ഈണത്തിൽ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു. ആ വിളി കേട്ടതും ക്ലാസ്സിലെ സ്റ്റുഡന്റ്സും മിസ്സും പുറത്തേക്ക് നോക്കി. സ്റ്റുഡന്റ്സ് ആ വിളിയുടെ ഈണം കേട്ട് ചിരിക്കാനും തുടങ്ങി ..

    ” എന്താടാ പിച്ചക്കാര് വിളിക്കുന്ന പോലെ …. വിളിക്കുന്നേ … ”

    അനാസ് അതും പറഞ്ഞ് നൗഫലിന്റെ കാലിൽ ഒരൊറ്റ ചവിട്ട് .

    ” ആ……. വൂ ………..
    പോടാ….

    ………………………………………………..

    ആദിഷ അവൾ ഒരു കൊടും കാട്ടിലൂടെ വഴിയറിയാതെ ഓടുകയാണ് . അവൾ ധരിച്ചിരിക്കുന്നത് വില കൂടിയ രാജകീയ വസ്ത്രം , അണിഞ്ഞിരിക്കുന്ന ആഭരണങ്ങൾ അത് വിശേഷപ്പെട്ട രത്നങ്ങളാൽ നിർമ്മിക്കപ്പെട്ടവ . ആ കാട്ടിലൂടെ വഴിയറിയാതെ ഓടിക്കൊണ്ടിരുന്ന അവൾ പെട്ടെന്ന് എന്തോ കണ്ട് പേടിച്ച് നിന്നു. അവളുടെ മുഖത്ത് മുഴുവൻ മരണ ഭയം വന്ന് നിറഞ്ഞു . ആ ഭയം കാരണം ഒരു ശബ്ദവും അവളുടെ നാവിൽ നിന്ന് പുറത്തേക്ക് വന്നില്ല . നാവിൽ ആരോ കടിഞ്ഞാൺ ഇട്ടപോലെ . ആ മരണം അവളുടെ അടുത്തേക്ക് പതിയെ നടന്ന് വന്നു .

    …………

    ?അവൾ രാജകുമാരി – 3?
    VICHU [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on :19/12/2020

  2. ?അവൾ രാജകുമാരി-3?
    [ചെകുത്താനെ സ്നേഹിച്ച മാലാഖ]
    Part 3
    Release-19/12/2020

  3. എന്നാലും എന്തായിരിക്കും ? ? അടുത്ത part ൽ അറിയാലോ ? ഫുൾ സസ്പെൻസ് അടിപൊളി ബ്രോ ???

    1. സസ്പെൻസ് അറിയാൻ രണ്ട് മൂന്ന് പാർട്ടു കൂടെ മുന്നോട്ട് പോകണം സഹോ : വളരെ നന്ദി , സ്നേഹം മാത്രം ???

  4. Super bro
    Bronte Ella kathayum ingane vayach irikane nalla resam anhe time pokunath ariyulla..
    Super??

    1. വളരെ നന്ദി സഹോ ഈ വിലപ്പെട്ട കമന്റിന് . സ്നേഹേത്തോടെ ???

Comments are closed.