?? അവൾ രാജകുമാരി-2??[ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 634

‘ എന്താണ് എനിക്ക് പറ്റിയത്? എന്തിനെയാണ് ഞാൻ പേടിക്കുന്നത് ‘

 

രാഹുൽ അവനോട് തന്നെ ചോദിച്ചു.

 

‘പക്ഷെ ആ മുഖം അതിലുപരി ആ കണ്ണുകൾ ഞാൻ എവിടയോ കണ്ടിട്ടുട്ട് . ആരാണ് അവൾ . ‘

രാഹുലിന്റെ മനസ്സിൽ വന്ന സംശയം അതായിരുന്നു .

 

 

രാഹുൽ മുഖമൊക്കെ ഒന്ന് കഴുകിയശേഷം നേരെ തന്റെ കൂട്ടുകാരുടെ അടുത്തേക്ക് നീങ്ങി .

 

 

” എന്താടാ മുഖത്തിനൊരു വാട്ടം എന്തു പറ്റി .”

 

രാഹുലിന്റെ മുഖത്തെ മാറ്റം ശ്രദ്ധിച്ച വിഷ്ണു രാഹുലിനോട് ചോദിച്ചു .

 

 

” ഏയ് ….. എന്ത് വാട്ടം . ചിലപ്പൊ രാവിലെ തന്നെ ഫ്രാങ്കോയുടെ കയിൽ നിന്ന് രണ്ടണ്ണം കിട്ടി അതിന്റെ ആയിരിക്കും . ”

 

രാഹുൽ മനപൂർവ്വം സത്യം മറച്ചുവച്ചു കാരണം സത്യാവസ്ഥ അവന് പോലും അറിയില്ലല്ലോ……

 

 

” എടാ അവൻ ബോക്സിങാ നിനക്കറിയാല്ലോ പിന്നെ അവനുമായി മുട്ടുമ്പോ സൂക്ഷിക്കണ്ടേ …. ”

 

മനു രാഹുലിനോട് പറഞ്ഞു. അതിന് രാഹുൽ ഒന്ന് പുഞ്ചിരിച്ചു .

 

” എടാ പ്രിൻസിപ്പാൾ ഓ…. അല്ല നിന്റെ ചങ്ക്സാറല്ലേ അങ്ങേർ എന്തു പറഞ്ഞു …..? ”

 

അനാസ് രാഹുലിനോട് ചോദിച്ചു .

 

 

” അതിപ്പം കൂടുതലായി എന്തറിയാൻ . ഒരു ഷേക്കന്റും കൊടുത്ത്
‘ വെൽ ഡെൻ മൈ ഡിയർ ബോയ് ‘ എന്നു പറഞ്ഞു കാണും . ”

 

നൗഫൽ അതു പറഞ്ഞതും രാഹുൽ ഉൾപ്പടെ എല്ലാരും ഒന്ന് ചിരിച്ചു .

 

” അതൊക്കെ പോട്ടെ എന്താ ആ വലിയ ചെറിയ കഥ … ”

 

രാഹുൽ അത് ചോദിച്ചതും അവന്റെ ചങ്കുകൾ ഒന്നും മനസ്സിലാകാതെ പരസ്പരം മുഖത്തോട് മുഖം നോക്കി .

 

 

” ഓ….. എടാ …ഇന്ന് നിങ്ങൾ രാവിലെ എന്തിനാ ലേറ്റായത് എന്ന് . ”

 

രാഹുൽ അത് ചോദിച്ചതും നൗഫൽ ഒന്ന് മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കി . ആ നോട്ടം കണ്ടതും ബാക്കിയുള്ളവർ ഒന്ന് പുഞ്ചിരിച്ചു.

 

” എടാ അത് വരുന്ന വഴി ഒരു കാറുകാരൻ ഞങ്ങളുടെ ബൈക്കിന്റെ ഫ്രെണ്ടിൽ പെട്ടെന്ന് ബ്രേക്ക് ഇട്ടു ഞങ്ങളും അത് കണ്ട് ബൈക്ക് ബ്രേക്കിട്ട് നിർത്തി . മനുവും വിഷ്ണുവും ഒരു ബൈക്കിൽ ആയിരുന്നു അവന്റെ ബൈക്കിന്റെ പുറകിൽ ഒരു സ്കൂട്ടി പെട്ടെന്ന് ഇവൻ ബ്രേക്ക് ഇട്ടത് കാണാതെ വന്നിടിച്ചു . ആ സ്കൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പെൺപിള്ളേരും സ്കൂട്ടിയും ദാ കിടക്കുന്നു റോഡിൽ . പിന്നെ നാട്ട്കാര് വന്നു പോലീസ് വന്നു പിന്നെ പ്രശ്നം ഇല്ലെന്ന് രണ്ട് കൂട്ടരും പറഞ്ഞ ശേഷമാ ഊരി പോന്നത് അതാടാ ലേറ്റായത് . ”

89 Comments

  1. Teaser :

    അവൻ കണ്ണുകൾ അടച്ചപ്പോൾ അവന്റെ കണ്ണുകളിലേക്ക് ഓടി വന്നത് ആദിഷയുടെ രൂപമാണ് പക്ഷെ അത് അവൾ അല്ല എന്ന് ഒരു തോന്നൽ . അവളെ പോലെ തോന്നിപ്പിക്കുന്ന മറ്റൊരു പെൺകുട്ടി .

    ………………………………………..

    ” മിസ്സെ ……………… ”

    ക്ലാസ്സിന്റെ ഡോറിന് മുൻപിൽ എത്തിയതും നൗഫൽ നല്ല ഒരു ഈണത്തിൽ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു. ആ വിളി കേട്ടതും ക്ലാസ്സിലെ സ്റ്റുഡന്റ്സും മിസ്സും പുറത്തേക്ക് നോക്കി. സ്റ്റുഡന്റ്സ് ആ വിളിയുടെ ഈണം കേട്ട് ചിരിക്കാനും തുടങ്ങി ..

    ” എന്താടാ പിച്ചക്കാര് വിളിക്കുന്ന പോലെ …. വിളിക്കുന്നേ … ”

    അനാസ് അതും പറഞ്ഞ് നൗഫലിന്റെ കാലിൽ ഒരൊറ്റ ചവിട്ട് .

    ” ആ……. വൂ ………..
    പോടാ….

    ………………………………………………..

    ആദിഷ അവൾ ഒരു കൊടും കാട്ടിലൂടെ വഴിയറിയാതെ ഓടുകയാണ് . അവൾ ധരിച്ചിരിക്കുന്നത് വില കൂടിയ രാജകീയ വസ്ത്രം , അണിഞ്ഞിരിക്കുന്ന ആഭരണങ്ങൾ അത് വിശേഷപ്പെട്ട രത്നങ്ങളാൽ നിർമ്മിക്കപ്പെട്ടവ . ആ കാട്ടിലൂടെ വഴിയറിയാതെ ഓടിക്കൊണ്ടിരുന്ന അവൾ പെട്ടെന്ന് എന്തോ കണ്ട് പേടിച്ച് നിന്നു. അവളുടെ മുഖത്ത് മുഴുവൻ മരണ ഭയം വന്ന് നിറഞ്ഞു . ആ ഭയം കാരണം ഒരു ശബ്ദവും അവളുടെ നാവിൽ നിന്ന് പുറത്തേക്ക് വന്നില്ല . നാവിൽ ആരോ കടിഞ്ഞാൺ ഇട്ടപോലെ . ആ മരണം അവളുടെ അടുത്തേക്ക് പതിയെ നടന്ന് വന്നു .

    …………

    ?അവൾ രാജകുമാരി – 3?
    VICHU [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on :19/12/2020

  2. ?അവൾ രാജകുമാരി-3?
    [ചെകുത്താനെ സ്നേഹിച്ച മാലാഖ]
    Part 3
    Release-19/12/2020

  3. എന്നാലും എന്തായിരിക്കും ? ? അടുത്ത part ൽ അറിയാലോ ? ഫുൾ സസ്പെൻസ് അടിപൊളി ബ്രോ ???

    1. സസ്പെൻസ് അറിയാൻ രണ്ട് മൂന്ന് പാർട്ടു കൂടെ മുന്നോട്ട് പോകണം സഹോ : വളരെ നന്ദി , സ്നേഹം മാത്രം ???

  4. Super bro
    Bronte Ella kathayum ingane vayach irikane nalla resam anhe time pokunath ariyulla..
    Super??

    1. വളരെ നന്ദി സഹോ ഈ വിലപ്പെട്ട കമന്റിന് . സ്നേഹേത്തോടെ ???

Comments are closed.