?? അവൾ രാജകുമാരി-2??[ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 634

” സോറി കുട്ടൂസെ …… ദെ നോക്ക് ഈ കോളേജ് ക്യാമ്പസ് മുഴുവൻ വൃത്തിയാക്കി അലങ്കരിച്ചത് ഞാനും എന്റെ ഫ്രണ്ട്സും കൂടെയാ …….. വീട്ടിൽ
പോയി വരുന്ന സമയം ഉണ്ടെങ്കിൽ കുറച്ച് പണി കൂടെ ചെയ്യാൻ സമയം കിട്ടും അതല്ലേ ഒരാഴ്ചത്തേക്ക് അവന്മാരുടെ കൂടെ ഞാൻ ഹോസ്റ്റലിൽ കൂടാം എന്ന് കരുതിയത് പക്ഷെ നിനക്ക് അറിയോ ഹോസ്റ്റലിൽ ഞാൻ ഇന്ന് രാവിലെയാ കേറിയത് തീറ്റിയും കിടപ്പും എല്ലാം ഇവിടെത്തന്നെയായിരുന്നു ….. ഇന്ന് രാവിലെയാ എല്ലാ പണിയും തീർത്ത് ഹോസ്റ്റലിലേക്ക് പോയത് ഒന്ന് ഫ്രഷ് ആവാൻ വേണ്ടി . ചെയർമാൻ ആയി പോയില്ലെ എന്റെ അവസ്ഥ …. പിന്നെ ഫോൺ ചാർജ് ഇല്ലാതെ സ്വിച്ച് ഓഫ് ആയതാ ….. ചാർജാക്കിയ ശേഷം നിന്നെ വിളിച്ചപ്പോൾ നീ കോൾ കട്ട് ചെയ്തു . എനിക്ക് മനസ്സിലായി നീ എന്നോട് പിണങ്ങി എന്നും ഇങ്ങോട്ട് വരാൻ തിരിച്ചു എന്നും ….. ”

 

രാഹുൽ ഗീതുവിനോട് പറഞ്ഞ ശേഷം ഒന്ന് പുഞ്ചിരിച്ചു …..

 

 

” ഒരു ചെയർമാൻ ….. ഇനി ചേട്ടായി ഇതുപോലെ ഞാൻ പറഞ്ഞത് കേൾക്കാതെ ഇരുന്നാൽ ഉറപ്പായും ഞാൻ ചേട്ടായിക്ക് പാര പണിയും , പിന്നെ ലണ്ടൻ പോക്കും ബിരുദ പഠനവും ഇൻവസ്റ്റിഗേഷൻ ജേണലിസവും എല്ലാം വെള്ളത്തിൽ വരച്ച വര പോലെ ഞാൻ ആക്കും നോക്കിക്കോ ….. ”

 

ഗീതു അൽപം ദേഷ്യത്തോടെ പറഞ്ഞു …..

” കുട്ടൂസെ ….. വേണ്ട അത് മാത്രം വേണ്ട ഒന്നുമില്ലേലും ഞാൻ എന്റെ ഭാവി അളിയന്റെ അടുത്തേക്കല്ലേ പോകുന്നത് . ”

 

രാഹുൽ അത് പറഞ്ഞപ്പോഴേക്കും ഗീതുവിന്റെ മുഖം നാണം കൊണ്ട് താണിരുന്നു ഒപ്പം മുഖത്ത് ഒരു ചെറിയ പുഞ്ചിരിയും ….

 

 

” ഓ നാൺ വന്നു എന്റെ പെങ്ങൾക്ക് നാൺ വന്നു …. ”

 

രാഹുൽ ഗീതുവിനെ നോക്കി പതിയെ കളിയാക്കി പറഞ്ഞു ….

 

 

” ഒന്ന് മിണ്ടാതിരി ചേട്ടായി കളിയാക്കാതെ …. ”

 

ഗീതു രാഹുലിന്റെ കയ്യിൽ ഒന്ന് നുള്ളിയ ശേഷം പറഞ്ഞു .

 

 

” അതെ …. പ്രൻസിപ്പാൾ നമ്മളെ വിളിച്ചിത് അറിഞ്ഞുവല്ലോ ….. അങ്ങോട്ട് പോണം വാ….. ”

 

രാഹുൽ അതും പറഞ്ഞ് ഗീതുവിനെയും കൂട്ടി ഓഫീസ് റൂം ലക്ഷ്യമാക്കി നടന്നു ….

89 Comments

  1. Teaser :

    അവൻ കണ്ണുകൾ അടച്ചപ്പോൾ അവന്റെ കണ്ണുകളിലേക്ക് ഓടി വന്നത് ആദിഷയുടെ രൂപമാണ് പക്ഷെ അത് അവൾ അല്ല എന്ന് ഒരു തോന്നൽ . അവളെ പോലെ തോന്നിപ്പിക്കുന്ന മറ്റൊരു പെൺകുട്ടി .

    ………………………………………..

    ” മിസ്സെ ……………… ”

    ക്ലാസ്സിന്റെ ഡോറിന് മുൻപിൽ എത്തിയതും നൗഫൽ നല്ല ഒരു ഈണത്തിൽ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു. ആ വിളി കേട്ടതും ക്ലാസ്സിലെ സ്റ്റുഡന്റ്സും മിസ്സും പുറത്തേക്ക് നോക്കി. സ്റ്റുഡന്റ്സ് ആ വിളിയുടെ ഈണം കേട്ട് ചിരിക്കാനും തുടങ്ങി ..

    ” എന്താടാ പിച്ചക്കാര് വിളിക്കുന്ന പോലെ …. വിളിക്കുന്നേ … ”

    അനാസ് അതും പറഞ്ഞ് നൗഫലിന്റെ കാലിൽ ഒരൊറ്റ ചവിട്ട് .

    ” ആ……. വൂ ………..
    പോടാ….

    ………………………………………………..

    ആദിഷ അവൾ ഒരു കൊടും കാട്ടിലൂടെ വഴിയറിയാതെ ഓടുകയാണ് . അവൾ ധരിച്ചിരിക്കുന്നത് വില കൂടിയ രാജകീയ വസ്ത്രം , അണിഞ്ഞിരിക്കുന്ന ആഭരണങ്ങൾ അത് വിശേഷപ്പെട്ട രത്നങ്ങളാൽ നിർമ്മിക്കപ്പെട്ടവ . ആ കാട്ടിലൂടെ വഴിയറിയാതെ ഓടിക്കൊണ്ടിരുന്ന അവൾ പെട്ടെന്ന് എന്തോ കണ്ട് പേടിച്ച് നിന്നു. അവളുടെ മുഖത്ത് മുഴുവൻ മരണ ഭയം വന്ന് നിറഞ്ഞു . ആ ഭയം കാരണം ഒരു ശബ്ദവും അവളുടെ നാവിൽ നിന്ന് പുറത്തേക്ക് വന്നില്ല . നാവിൽ ആരോ കടിഞ്ഞാൺ ഇട്ടപോലെ . ആ മരണം അവളുടെ അടുത്തേക്ക് പതിയെ നടന്ന് വന്നു .

    …………

    ?അവൾ രാജകുമാരി – 3?
    VICHU [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on :19/12/2020

  2. ?അവൾ രാജകുമാരി-3?
    [ചെകുത്താനെ സ്നേഹിച്ച മാലാഖ]
    Part 3
    Release-19/12/2020

  3. എന്നാലും എന്തായിരിക്കും ? ? അടുത്ത part ൽ അറിയാലോ ? ഫുൾ സസ്പെൻസ് അടിപൊളി ബ്രോ ???

    1. സസ്പെൻസ് അറിയാൻ രണ്ട് മൂന്ന് പാർട്ടു കൂടെ മുന്നോട്ട് പോകണം സഹോ : വളരെ നന്ദി , സ്നേഹം മാത്രം ???

  4. Super bro
    Bronte Ella kathayum ingane vayach irikane nalla resam anhe time pokunath ariyulla..
    Super??

    1. വളരെ നന്ദി സഹോ ഈ വിലപ്പെട്ട കമന്റിന് . സ്നേഹേത്തോടെ ???

Comments are closed.