അമ്മയുടെ ശരികൾ [ജ്വാല] 1325

അങ്ങനെ ഓരോന്ന് ചിന്തിച്ചു തന്റെ ഫ്‌ളാറ്റിൽ എത്തി.ഒരു കാപ്പി ഉണ്ടാക്കാം എന്ന് വിചാരിച്ചു അപ്പോഴേക്കും സൂപ്രണ്ടിന്റെ വിളി വന്നു, തിരുവനന്തപുരം എത്തിയോ എന്ന് ,
മൂപ്പർക്കാണ് എന്നെക്കാളും ടെൻഷൻ.

കളക്ട്രേറ്റ് നിറയെ തിരക്ക്, അദാലത്തിനായി എത്തിയവർ ഒരു ഭാഗത്ത്, നിന്ന് തിരിയാൻ സമയം ഇല്ല.

സാർ,
പുറകിൽ നിന്ന് ആരോ വിളിച്ചു,
ഞാൻ തിരിഞ്ഞു നോക്കി,
അന്ന് അമ്പലത്തിൽ വച്ചു കണ്ട പെൺകുട്ടി,
ഞാൻ പുഞ്ചിരിച്ചു അവളുടെ മുഖത്ത് എന്നെ കണ്ടതിൽ ഒരു ആശ്വാസം പോലെ.
എന്താ?
ഞാൻ കളക്ടർ സാറിനെ കാണാൻ വന്നതാ, വീടിന്റെ കാര്യം പറയാൻ അപ്പോഴാണ് അവിടെ ആദ്യം ഇരിക്കുന്ന സാർ പറഞ്ഞത് സാറിനെ വന്നു കാണാൻ.

കുട്ടി ഇരിക്കൂ , അവൾ മടിച്ചു ,
ഇരിക്കെന്നെ, എന്റെ സംസാരത്തിൽ അവൾ അവിടെ ഇരുന്നു.
ശരിക്കും ഉറച്ചിരിക്കുന്നും ഇല്ല , ആരെയോ ഭയക്കുന്നത് പോലെ.

എന്താണ് തന്റെ പ്രശ്നം?
കൈയിലിരുന്ന പേപ്പറുകൾ എന്റെ നേരെ നീട്ടി,
വീട് ജപ്തി ചെയ്യാൻ ഉത്തരവ് വന്നിട്ടുണ്ട്, ലാൻഡ് റവന്യു വകുപ്പിന്റെ ആണ് ഉത്തരവ്

ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടറെ കാണാൻ വേണ്ടിയുള്ള വരവാണ്.
ഇത് എങ്ങനെയാണ് സംഭവിച്ചത് എന്നറിയില്ല. പലരോടും പറഞ്ഞു അവസാനത്തെ സ്ഥലം ആണ്, ഞങ്ങൾക്ക് ഇറങ്ങാൻ മറ്റൊരു സ്ഥലം കൂടി ഇല്ല സാർ,
അവൾ അത് പറയുമ്പോൾ കണ്ണുകൾ നിറയുകയും, വാക്കുകൾ കിട്ടാതെ പതറുകയും ചെയ്തു.

കുട്ടി വിഷമിക്കാതിരിക്കു നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് നോക്കാം.
കുട്ടി,
സാർ എന്റെ പേര് ആരതി എന്നാ വീട്ടിൽ ആര്യ എന്ന് വിളിക്കും,
ഓ… ഞാൻ ചിരിച്ചു ,
ആര്യ ഒരു കാര്യം ചെയ്യൂ , ഫോൺ നമ്പർ തരൂ, ഞാൻ ഒരു വെള്ള പേപ്പർ കൊടുത്തു.
ഞാൻ സാറിനോട് ഒന്ന് സംസാരിക്കട്ടെ,
വളരെ ഉപകാരം സാർ നമ്പർ തന്നിട്ട് അവൾ പറഞ്ഞു.

ആര്യ ഒന്ന് വെയ്റ്റ് ചെയ്യണേ, ഇന്ന് അദാലത്ത് ഉള്ളത് കൊണ്ട് ധാരാളം ആൾക്കാർ ഉണ്ട്, നല്ല തിരക്ക് ആകും.

41 Comments

  1. കൈലാസനാഥൻ

    ആറിയ കഞ്ഞി പഴങ്കഞ്ഞി ആണെന്നറിയാം, ഇത്രയും മനോഹരമായ കഥ വായിക്കാൻ താമസിച്ചു പോകുകയും അഭിപ്രായം കുറിക്കാൻ പറ്റാഞ്ഞതിലും അതീവ ഖേദം രേഖപ്പെടുത്തുന്നു. എന്താ ഫീൽ കരഞ്ഞു പോയി പല വികാരനിർഭരമായ സ്ഥലങ്ങളിലും, എന്റെ ഭാര്യ കണ്ട് ചോദിക്കുകയാ നിങ്ങൾക്ക് ഉങ്ങനത്തെ വികാരം ഒക്കെയുണ്ടോ എന്ന് . വായിച്ച് കേട്ട പ്പോൾ അവിടെയും തഥൈവ. ഇത്രയും നല്ല കഥകൾ ഒന്നും വായിക്കാനാളുകൾ ഇല്ലല്ലോ എന്നതിൽ അതിയായ ദു:ഖം ഉണ്ട്.

  2. സുജീഷ് ശിവരാമൻ

    വായിച്ചു കരഞ്ഞു പോയി… നന്നായി എഴുതി… ഇനിയും തുടരുക… ???♥️♥️

    1. സുജീഷ് ബ്രോ ഞാനും വിചാരിച്ചിരുന്നു എന്താണ് വായിക്കാത്തത് എന്ന് എന്തായാലും വളരെ സന്തോഷം, ആകസ്മികമായി കടന്നു വരുന്ന ദുരന്തങ്ങളെ ഒരു കഥയാക്കാൻ ശ്രമം , വളരെ നന്ദി…

      1. സുജീഷ് ശിവരാമൻ

        ആരെങ്കിലും കഥ വന്നിട്ടുണ്ട് എന്ന് പറയുമ്പോൾ ആണ് ഇങ്ങോട്ട് നോക്കുന്നത്.. ഇല്ലെങ്കിൽ അപരാജിതനിലെ 25ലെ പേജ് മാത്രം ആണ് ഓപ്പൺ ചെയ്തു ഇരിക്കുക…

  3. ഖുറേഷി അബ്രഹാം

    കഥ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. നല്ല ഫ്ളോവിൽ തന്നെ വായിക്കാൻ പറ്റി. ചെറിയ സംശയം ഉണ്ടായിരുന്നു അതവന്റെ പെങ്ങൾ ആകും എന്ന്. ചില സന്തോഷങ്ങൾക് അത്ര ആയുസ് ഉണ്ടാകണം എന്നില്ല. സ്നേഹിച്ച പെണ്ണ് സ്വന്തം അനിയത്തി ആകുന്നത് മനസ് തകരുന്ന ഒരു കാര്യം ആണെങ്കിലും അതവൻ ജീവിതത്തിൽ ഉൾക്കൊള്ളേണ്ടി വരും. നല്ല അവതരണം ആയിരുന്നു. അമ്മയുടെ കറെക്റ്റർ ആണ് കൂടുതൽ ഇഷ്ടമായത്.

    ഖുറേഷി അബ്രഹാം,,,,,,

    1. നന്ദി ഖുറേഷി അബ്രഹാം,
      ആകസ്‌മികമായി ജീവിതത്തിൽ കടന്നു വരുന്നതിനെക്കുറിച്ചു ചിന്തിച്ചപ്പോൾ എഴുതിപ്പോയതാണ്…
      സ്നേഹപൂർവ്വം…

  4. Jwala orupaad ishtayi. Nalla ezhuth. Vallath twistayipoyi. Enthayalum iniyum kathakal pratheekshikunnu snehathode❤️

    1. വളരെ നന്ദി രാഗേന്ദു, വായനയ്ക്കും, പ്രോത്സാഹനത്തിനും,
      സ്നേഹപൂർവ്വം…

  5. ഒരുപാട് ഇഷ്ടപ്പെട്ടു

    ആദ്യ പ്രണയം അത് അങ്ങനെ ഒന്നും മറക്കാനും പറ്റില്ല
    സത്യം പറയാലോ വിട്ടിൽ വന്നു അന്വേഷിക്കാൻ പറഞ്ഞപ്പോൾ ഞാൻ ഗസ്സ് ചെയ്തു ഇത്‌ അവന്റെ അച്ഛന്റെ മകൾ ആയിരിക്കും എന്ന്
    അവന്റെ അവസ്ഥ ശോകം ആണ് സ്നേഹിച്ചപെണ്ണിനെ പെങ്ങൾ ആയി കാണണം ഭാവിയിൽ വേറെ ഒരാളുടെ കയ്യിൽ അവൻ തന്നെ കൈപിടിച്ചു കൊടുക്കണം

    ഒരു നൊമ്പരം തോന്നാത്തിരുന്നില്ല ഇതുപോലെ ഒരു വിധി ആർക്കും വരരുതേ

    ഇഷ്ടപ്പെട്ടു

    By
    അജയ്

    1. ജീവിത്തത്തിൽ ആകസ്മികമായി സംഭവിക്കുന്നത് അങ്ങനെ ഒരു കണ്ണിലൂടെ പറയാൻ ശ്രമിച്ചതാണ് നന്ദി വായനയ്ക്കും കമന്റിനും…

      1. ആൽവേസ് സ്നേഹം ബ്രോ ??

    2. Pratheekshichu, aa achanum aaryakkum enthenkilum bandham kaanum ennu
      Paavam AB

  6. കൊല്ലം ഷിഹാബ്

    ജ്വാലാ,
    നല്ല വ്യത്യസ്തമായ കഥ, എഴുത്തിന്റെ ശൈലി അതിലും മനോഹരം.
    പ്രണയത്തിനേ വല്ലാത്ത ട്വിസ്റ്റ് ആക്കി കളഞ്ഞല്ലോ?
    എല്ലാ കാമുക കാമുകി മാരുടെ ശാപം കിട്ടും. സൂപ്പർ…

    1. വളരെ സന്തോഷം നല്ല വാക്കുകൾക്ക്…

  7. ഒരുപാട് ഇഷ്ടമായ എഴുത്ത്… എങ്കിലും എന്തൊക്കയോ ഉൾകൊള്ളാൻ ആകുന്നില്ല… ഒരു ചെറിയ നൊമ്പരം… ❤️

    1. പ്രതീക്ഷകൾ ഇല്ലാതെ വായിക്കുക, ചില ജീവിതങ്ങൾ എഴുതാൻ ശ്രമിച്ചതാണ്,
      നന്ദി, സ്നേഹം ജീവൻ…

  8. ജോനാസ്

    നന്നായിട്ടുണ്ട് ജ്വാല എന്നാലും എവിടെയൊക്കെയോ കുറച്ചു സങ്കടം ഉണ്ട് എന്തായാലും എനിക്ക് ഇഷ്ടം ആയി ??

    1. മുൻവിധികൾ ഇല്ലാതെ വായിക്കുക ആകസ്മികമായി ചിലർക്ക് എങ്കിലും ജീവിതത്തിൽ സംഭവിക്കുന്ന ഒരു ഭാഗം എഴുതാൻ ശ്രമിച്ചതാണ്, നന്ദി, സ്നേഹം…

  9. നന്നായിട്ടുണ്ട് ജ്വാല…

    ജീവിതം എന്ന് പറഞ്ഞാൽ ഇങ്ങനെയാണ്…

    നമ്മൾ കരുതാത്തതു നമ്മളെ തേടി വരും…

    നമ്മൾ കൂടുതൽ ആഗ്രഹിക്കുന്നത് തട്ടി മാറ്റപ്പെടും…

    തന്റെ സഹോദരിയോടാണ് തന്റെ ഇഷ്ട്ടം താൻ പറഞ്ഞതെന്ന കുറ്റബോധം ഒരുപാട് കാലം അവന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കും…

    എന്നാലും കാലം മയിക്കാത്ത മുറിവുകൾ ഇല്ലല്ലോ…

    തനിക്കു ഇപ്പോൾ കിട്ടിയ സഹോദരിയെ അവനു പൊന്നു പോലെ നോക്കാൻ കഴിയട്ടെ എന്ന് മാത്രം ആശംസകൾ അർപ്പിക്കുന്നു..

    കാരണം ഇങ്ങനെയുള്ള പല കഥാപാത്രങ്ങളും നമ്മുടെ ചുറ്റിലും ഉണ്ടായിരിക്കാം..

    ???

    1. തീർച്ചയായും നൗഫു, ജീവിതം ഇങ്ങനെ ഒക്കെ ആണ്,
      വളരെ നന്ദി,
      സ്നേഹപൂർവ്വം…

  10. സന്തോഷം, സ്നേഹം, നന്ദി…

  11. v̸a̸m̸p̸i̸r̸e̸

    ജ്വാല, എഴുത്ത് വളരെ നന്നായിട്ടുണ്ട്….
    പക്ഷേ ചിലയിടങ്ങളിൽ എന്തോ ഉൾകൊള്ളാൻ കഴിഞ്ഞില്ല….
    തുടർന്നും എഴുതുക…

    1. ഒരു പ്രണയ കഥ എഴുതാൻ ആഗ്രഹിച്ചില്ല, ആകസ്മികമായി കടന്നു വരുന്ന തന്റെ ജീവിതത്തിന്റെ മറ്റൊരു ഭാഗം ചിന്തിച്ചു എഴുതിയതാണ്…
      നന്ദി വാമ്പയർ…

  12. ജ്വാല
    എനിക് അവള്‍ സഹോദരി ആയതും ആക്കിയതും ഇഷ്ടപ്പെട്ടില്ല
    ബാക്കി എല്ലാം ഇഷ്ടപ്പെട്ടു ,,,,,

    1. ഒരു ശുഭപര്യയായ പ്രണയകഥ പ്രതീക്ഷിച്ചതു കൊണ്ടാണ് സഹോദരി ആയി കാണാൻ കഴിയാത്തത്,
      ആകസ്മികമായി ജീവിതത്തിലേക്ക് കടന്നു വരുന്ന നിസ്സഹായത എഴുതാൻ ശ്രമിച്ചതാണ്, അത് എത്രത്തോളം വിജയിച്ചു എന്ന് നിങ്ങളാണ് പറയേണ്ടത്,
      സന്തോഷം…

  13. ചില ജീവിതങ്ങൾ ഇങ്ങനെയും ഉണ്ടാകുമല്ലേ… നന്നായിട്ടുണ്ട്…

    1. സന്തോഷം, സ്നേഹം, നന്ദി…

  14. ഹോ വല്ലാത്ത അവസ്‌ഥ തന്നെ.. ആർക്കും അങ്ങനെ ഉണ്ടാകാതെ ഇരിക്കട്ടെ.. കഥ വളരെ മനോഹരമായി പറഞ്ഞു..ഇനിയും എഴുതുക.
    ആശംസകൾ കൂട്ടേ??

    1. നന്ദി മനൂസ്…
      ജീവിതകാഴ്ച്ചകൾ എഴുതാൻ ഒരു ശ്രമം…

  15. എന്നാലും എന്റെ അച്ഛാ…

    പോകുന്ന പോക്കിലും ആപ്പോ

    നല്ല എഴുതു ജ്വാല ???

    1. തൊരപ്പനെലി

      സത്യം ???

      1. ഹ ഹ ഹ, ???

    2. ഒരു പ്രണയകഥ പ്രതീക്ഷിച്ചത് കൊണ്ടാണ്, ചില ജീവിതങ്ങളുടെ മറ്റൊരു മുഖം…
      സന്തോഷം, സ്നേഹം, നന്ദി…

  16. തൊരപ്പനെലി

    ഇങ്ങനെയൊക്കെ ? സംഭവിക്കുമോ…? ?

    എന്തായാലും നല്ല എഴുത്ത് , വളരെയധികം ഇഷ്ടപ്പെട്ടു … ജ്വാല ജീ ?❣️

    1. തൊരപ്പനെലി

      വല്ലാത്തൊരു ട്വിസ്റ്റ് ആയിപ്പോയി …

      1. ആകസ്മികമായ ജീവിതം എഴുതാൻ ഒരു ശ്രമം, ഒരു പ്രണയകഥ അല്ല എഴുതാൻ ഉദ്ദേശിച്ചത്,
        നന്ദി, സ്നേഹം…

        1. ജീനാ_പ്പു

          ഗുഡ് മോർണിംഗ് ജ്വാല ജീ ☕ എന്തായാലും വീണ്ടും എഴുതിയതിൽ സന്തോഷം ?❣️

    1. സന്തോഷം, സ്നേഹം, നന്ദി…

    1. സന്തോഷം, സ്നേഹം, നന്ദി…

Comments are closed.