അബ്രഹാമിന്റെ സന്തതി 2 [Sadiq Ali Ibrahim] 79

Views : 20531

“ദേ എത്തി” പറഞ്ഞ് ഞാൻ പെട്ടന്നൊരു ടാക്സിയെടുത്ത് ഹോസ്പിറ്റലിൽ എത്തി.

അവിടെ ഉമ്മ ഐസിയു വിലാണു. ഐസിയുവിന്റെ മുമ്പിൽ പെങ്ങന്മാരും അളിയന്മാരും എല്ലാം ഉണ്ടായിരുന്നു..

” ആ .. അളിയാ അറ്റാക്ക് ആയിരുന്നു..”
“ഇപ്പൊ കുഴപ്പമൊന്നുമില്ല..”
പേടിക്കേണ്ട കാര്യമൊന്നുമില്ലെന്നാ കുറച്ചുമുമ്പ് ഡോക്ടർ പറഞ്ഞത്..
അത് കേട്ടപ്പോഴാണു കുറച്ച് സമാദാനമായത്..

അന്ന് വൈകീട്ട് ഡിസ്ചാർജ്ജ് ആയി.. വീട്ടിൽ വന്നു..

“അളിയാ.. സഫ്ന ഇവിടെ നിക്കട്ടെ.. ”
ഞാൻ മൂത്ത അളിയനോട് പറഞ്ഞു..

“അത് ശരിയാ അളിയാ.. ഉമ്മാക്ക് ബാത്രൂമിലും മറ്റും പോകാനും ഉമ്മാടെ കാര്യങ്ങളൊക്കെ നോക്കാനും ആളുവേണ്ടെ’!..

” എന്നും ഇങ്ങെനെ പറ്റില്ലാട്ടാ അളിയൊ”!!..
ഹഹഹ..
അവൻ ചിരിച്ചുകൊണ്ട്
. എന്നോട് കല്ല്യാണം കഴിക്കാനാണു അർഥം വെച്ച് പറഞ്ഞതെന്ന് എനിക്ക് മനസിലായി..”

“ആ ഞാൻ ഇനി ഫ്രീയാ അളിയാ ഒരെണ്ണത്തിനെ അങ്ങ് കെട്ടികളയാം.”. ഞാൻ കൗണ്ടറുകൊടുത്തു..

അങ്ങനെ പെട്ടന്ന് നാട്ടിൽ വീണ്ടുമെത്തി..

അജിന അവൾ ടെ വീട്ടിലാണു. സജ്നയും.

വൈകീട്ട് ചോറൂണു കഴിഞ്ഞ് ഇരിക്കുമ്പോൾ.. നാദിയാടെ മെസേജ്.. ഞാൻ നാട്ടിൽ വന്നത് ചുള്ളത്തി അറിഞ്ഞിട്ടില്ല.

ഒന്ന് ഞെട്ടിക്കാമെന്ന് കരുതി ഞാൻ അറിയിച്ചില്ല. മെസേജ് നു റിപ്ലെ കൊടുത്തു.. അങ്ങനെ ചാറ്റിങ്ങ് ആയി.. പോകപോകെ എനിക്ക് അവളോട് എന്തെന്നില്ലാത്ത ഒരിഷ്ട്ടം ഉടലെടുക്കുകയായിരുന്നു.. അത് പക്ഷെ, ഞാൻ മൂലം അവളുടെ കുടുമ്പത്തിനുണ്ടായ നഷ്ട്ടങ്ങൾ ഓർത്തിട്ടൊ അല്ലെങ്കിൽ അവളുടെ മനംമയക്കുന്ന സൗന്ദര്യം കണ്ടിട്ടൊ അല്ല..
അവളുടെ നിഷ്കളങ്കത.. പ്രായത്തിൽ കവിഞ്ഞ് പക്വമായ ഇടപെടൽ.. കേട്ടിരുന്നുപോകുന്ന അവളുടെ പാലക്കാടൻ ടെച്ചുള്ള സംസാര ശൈലി..

ഞാൻ അവളോട് ചാാറ്റ് ചെയ്ത്.. സമയം പോയതറിഞ്ഞില്ല.. കുറെനേരം കഴിഞ്ഞ്..

രാത്രി..

എന്തൊ ഒരു സ്വപ്നം കണ്ട്.. ഞെട്ടിയെഴുന്നേറ്റു… ഞാൻ എഴുന്നേറ്റ് മൊബൈൽ എടുത്ത് സമയം നോക്കി.. പുലർച്ചെ മൂന്ന് മണി..

ചെ.. കോപ്പ്… ഞാൻ മനസിൽ പറഞ്ഞു കൊണ്ട് വന്ന് കിടന്നു..

കുറെ നേരം അങ്ങനെ കിടന്നിട്ടും ഉറങ്ങാൻ പറ്റിയില്ല.. എനിക്ക്..

ഞാൻ കിടന്നുകൊണ്ട് തന്നെ ഞാൻ കണ്ട സ്വപ്നത്തെ കുറിച്ചാലോചിച്ചു..

“എന്ത് മൈരാണു കണ്ടത്..

Recent Stories

The Author

Sadiq Ali Ibrahim

9 Comments

  1. Adipoli, thangal evideyum avideyum ezhuthanam, evide u certificate il , avide A certificate lum

  2. ഈ കഥ മറ്റേ സൈറ്റിൽ പോസ്റ്റിയതായിരുന്നു..

    ചുമ്മാതിരുന്നപ്പൊ ഒരു കൗതുകത്തിനു , എഡിറ്റ് ചെയ്ത് ഇവിടെയിട്ടു..

    ഇനിയുള്ള എഴുത്ത് ഇവിടെക്ക് മാത്രമാക്കിയാലൊ എന്നുണ്ട്.. പക്ഷേ വ്യൂവേർസ് കുറവാണു ഇവിടെ എന്നാണു എനിക്ക് തോന്നുന്നത്..

    1. ഇതിന്റെ ക്ലൈമാക്സ് എപ്പോ തരും? അതോ ഇപ്പോ എഴുതുന്നതിന്റെ കൂടെ വരുമോ?
      അതിലും ഉണ്ടല്ലോ ജോർജും സാദിഖ് അലി ഇബ്രാഹീമും

      1. അബ്രഹാമിന്റെ സന്തതി എന്ന കഥ തീർന്നതാണു. ക്ലൈമാക്സ് ഭാഗവും അടക്കം സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരും.

        പിന്നെ, സൂര്യംവംശം എന്ന കഥയിൽ ക്യാരക്റ്റർ മാത്രമാണു സാദിഖ്.

    2. വേണ്ട ബ്രോ. ഇത് full U Cerificate ആണ്. ഇക്കാനെ കൊണ്ട് A ഇല്ലാതെ എഴുതാൻ പറ്റുമോ? എങ്കിൽ ഇവിടെ ഇട്ടോളൂ… നിങ്ങൾ എഴുതിയതെല്ലാം ഞാൻ വായിച്ചിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞതാ.

      1. ഞാൻ സാധാരണ എ ഇല്ലാതെ തന്നെയാ എഴുതുന്നത്. പിന്നെ, കമ്പികുട്ടൻ സൈറ്റിനു വേണ്ടി , എഴുതപെട്ട കഥയിൽ സാഹചര്യമുണ്ടാക്കി എ കയറ്റും. അത്രേയുള്ളു.

    3. viewers okke varum bro , ippo ithrayum active aayille
      ellam ushara aakum katha munnottu pokatte

  3. ith full U certificate aanallo…..🤔
    Powli aan ketto bro💣💥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com