അബ്രഹാമിന്റെ സന്തതി 2 [Sadiq Ali Ibrahim] 79

“എനിക്ക് 34 വയസ്സ് കാണാനും സുന്ദരൻ.. പെണ്ണ് കെട്ടേണ്ട സമയമായി.. അല്ല… കഴിഞ്ഞു.. ഞാൻ നാദിയാനെ കെട്ടിയാലൊന്ന് ആലോചിക്ക്യാ എന്താ നിങ്ങടെ അഭിപ്രായം??”

പെട്ടന്ന് ഞാനത് പറഞ്ഞപ്പൊ നാദിയാടെ ഉമ്മയൊന്ന് ഞെട്ടി..
എന്റെ ഉമ്മാടെ മുഖത്ത് ഭയങ്കര സന്ദോഷം..
നാദിയ നാണംകൊണ്ട് തലതാഴ്ത്തിയിരുന്നു..
ഉടനെ സഫ്ന..

“പൊളിച്ച്…”
“ചക്കിക്കൊത്ത ചങ്കരൻ എന്ന് പറഞ്ഞപോലെ”. ഇവരുതന്നെയാ ചേരേണ്ടവർ..”

“ടീ..” എന്ന് വിളിച്ച് ഞാനവളുടെ ചെവിക്ക് പിടിച്ചു..

സോഫയിലിരിക്കുന്ന ഉമ്മമാരുടെ അടുത്തേക്ക് ഇരുന്നുകൊണ്ട് ഞാനവരുടെ രണ്ടുപേരുടേം കയ്യിൽ പിടിച്ചു.. എന്നിട്ട്..

“ഞാനിത് പെട്ടന്നെടുത്ത തീരുമാനമൊന്നുമല്ല.. കുറച്ച് നാളുകളായി ഇതെന്റെ മനസിലുണ്ട്.. സമയം വന്നപ്പൊ പറഞ്ഞെന്നുമാത്രം”
നാദിയാടെ ഉമ്മാടെ മുഖത്തേക്ക് നോക്കി ഞാൻ
“ഉമ്മ ഒന്നും പറഞ്ഞില്ല..”

“എന്റെ മോളിപ്പൊ ഏറ്റവും സുരക്ഷിതമായ കൈകളിലാണു.. അതെന്നും അങ്ങനെ തന്നെയാവണമെന്ന് തന്നെയാണു എന്റെ ആഗ്രഹം.”
“മോന്റെ നല്ല മനസ്സിനു പടച്ചോൻ മോനെ അനുഗ്രഹിക്കട്ടെ..”

വീട്ടിൽ മൊത്തം സന്ദോഷം അലയടിക്കാൻ തുടങ്ങി..

“നാളെത്തന്നെ അളിയന്മാരേയും മാമമാരേയും അറിയിക്കാം.. അവരു വന്നിട്ട് ഒരു തിയതി തീരുമാനിക്കാം.. ഗംഭീരമായിതന്നെ നമുക്കിത് നടത്താം.. അല്ലെ ഉമ്മാ” ഞാൻ എന്റെ ഉമ്മാട് ചോദിച്ചു..

“ഉം.. അങ്ങനെയാ വേണ്ടത്..”

അങ്ങനെ എല്ലാവരും കിടക്കാനായി ഒരുങ്ങി..
നാദിയയും ഉമ്മയും മുകളിലെ മുറിയിലാണു കിടക്കുന്നത്. ചെറിയ ഒരു സംന്ദർഭം കിട്ടിയപ്പൊ ഞാൻ നാദിയാട്..

“ഉമ്മ ഉറങ്ങീട്ട് താഴെ വരണം ട്ടാ… ഞാൻ ഉറങ്ങില്ല..”

നോക്കട്ടെന്ന് പറഞ്ഞ് അവൾ മുകളിൽ പോയി..
സമയം പത്ത് കഴിഞ്ഞു.. ഞാൻ ഉമ്മറത്ത് ചാരുകസേരയിൽ ചെന്നിരുന്നു.. മരക്കാർ ഹാജിയുടെ ആ ക്രൂരമായ മുഖം മനസിലേക്ക് വന്നു..
‘എന്തായാലും നാളെ തന്നെ ഹാജ്യാരെ ഒന്ന് പോയി കാണണം.. എല്ലാം പറഞ്ഞ് തീർക്കണം..’ ഞാൻ മനസിൽ ആലോചിച്ചുകൊണ്ട് അങ്ങെനെയിരുന്നു.. അപ്പോഴാണു സജ്ന വിളിക്കുന്നത്..
ഞാൻ ഫോണെടുത്തു..

“ആ സജ്നാ പറമോളെ..”

“ആ ഇക്കാക്ക.. എന്താ വിശേഷം..

” നല്ലത് തന്നെ മോളെ..”

“നാദിയത്താത്താ വന്നു അല്ലെ”??

” ആരുപറഞ്ഞു..നിന്നോട്”?..
“സഫ്നതാത്ത..”..

9 Comments

  1. Adipoli, thangal evideyum avideyum ezhuthanam, evide u certificate il , avide A certificate lum

  2. ഈ കഥ മറ്റേ സൈറ്റിൽ പോസ്റ്റിയതായിരുന്നു..

    ചുമ്മാതിരുന്നപ്പൊ ഒരു കൗതുകത്തിനു , എഡിറ്റ് ചെയ്ത് ഇവിടെയിട്ടു..

    ഇനിയുള്ള എഴുത്ത് ഇവിടെക്ക് മാത്രമാക്കിയാലൊ എന്നുണ്ട്.. പക്ഷേ വ്യൂവേർസ് കുറവാണു ഇവിടെ എന്നാണു എനിക്ക് തോന്നുന്നത്..

    1. ഇതിന്റെ ക്ലൈമാക്സ് എപ്പോ തരും? അതോ ഇപ്പോ എഴുതുന്നതിന്റെ കൂടെ വരുമോ?
      അതിലും ഉണ്ടല്ലോ ജോർജും സാദിഖ് അലി ഇബ്രാഹീമും

      1. അബ്രഹാമിന്റെ സന്തതി എന്ന കഥ തീർന്നതാണു. ക്ലൈമാക്സ് ഭാഗവും അടക്കം സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരും.

        പിന്നെ, സൂര്യംവംശം എന്ന കഥയിൽ ക്യാരക്റ്റർ മാത്രമാണു സാദിഖ്.

    2. വേണ്ട ബ്രോ. ഇത് full U Cerificate ആണ്. ഇക്കാനെ കൊണ്ട് A ഇല്ലാതെ എഴുതാൻ പറ്റുമോ? എങ്കിൽ ഇവിടെ ഇട്ടോളൂ… നിങ്ങൾ എഴുതിയതെല്ലാം ഞാൻ വായിച്ചിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞതാ.

      1. ഞാൻ സാധാരണ എ ഇല്ലാതെ തന്നെയാ എഴുതുന്നത്. പിന്നെ, കമ്പികുട്ടൻ സൈറ്റിനു വേണ്ടി , എഴുതപെട്ട കഥയിൽ സാഹചര്യമുണ്ടാക്കി എ കയറ്റും. അത്രേയുള്ളു.

    3. viewers okke varum bro , ippo ithrayum active aayille
      ellam ushara aakum katha munnottu pokatte

  3. ith full U certificate aanallo…..?
    Powli aan ketto bro??

Comments are closed.