അബ്രഹാമിന്റെ സന്തതി 2 [Sadiq Ali Ibrahim] 79

Views : 20528

മുറിയിൽ കട്ടിൽ ഉള്ളതുകൊണ്ട് വാതിൽ മുഴുവനായി തുറക്കാൻ സാധിക്കുമായിരുന്നില്ല.. വാതിൽ തുറന്ന് വെച്ചാൽ നാദിയക്ക് കിടക്കാനും സ്ഥലമുണ്ടാവില്ല.. അതിനാൽ വാതിൽ അടച്ചായിരുന്നു കിടന്നിരുന്നത്.കുറെ നേരം അങ്ങനെ കിടന്നു.. ഉറക്കം വരുന്നേയില്ല..
ഞാൻ കട്ടിലിന്റെ അറ്റത്തേക്ക് കുറച്ച് നീങ്ങി ചെരിഞ്ഞ് കിടന്നു.. താഴെ
എന്റെ സൈഡിലേക്ക് തിരിഞ്ഞു കിടന്നുറങ്ങുന്ന നാദിയയുടെ മുഖത്തേക്ക് ഞാൻ നോക്കി..

ഒരു ചെറു പുഞ്ചിരി ഉള്ള പോലെ.. പ്രസന്നമായ മുഖം. മുറിയിലെ വെള്ള സീറൊ ബൾബിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു.
മുഖം നീളൻ അല്ല എന്നാൽ വട്ടമുഖവും അല്ല.. കണ്ണിൽ ചെറുതായി മഷിയെഴുതിയിട്ടുണ്ട് എന്നതൊഴിച്ചാൽ മറ്റൊന്നും ചെയ്തിട്ടില്ല. മേൽ ചുണ്ടിന്റെ കുറച്ച് മുകളിൽ ചെറിയ കക്കപുള്ളി. ഞാനങ്ങനെ.. കുറച്ച് നേരം അവളുടെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു..

പെട്ടന്ന്.. അവൾ അതറിഞ്ഞതുപോലെ.. കണ്ണുതുറന്ന് എന്റെ മുഖത്തേക്ക് നോക്കി.. അവൾ നോക്കിയതും ഞാൻ കണ്ണടച്ചു….

കുറച്ച് കഴിഞ്ഞ് ഞാൻ പതിയെ ഇടം കണ്ണിട്ട് അവളെ നോക്കി.. അവൾ കണ്ണുകളടച്ച് കിടക്കുന്നു..
ഒരു രണ്ട് മിനിറ്റ് കഴിഞ്ഞതും അവൾ കണ്ണ് തുറന്ന് എന്റെ മുഖത്ത് നോക്കി.. ചോദിച്ചു..

“എന്താ ഇക്കാ.. ഒരു ഒളിച്ചുകളി…”?

” ങേ.. ഒ.. ഒളിച്ചുകളിയൊ..”

“ആ.. ഞാൻ നോക്കുമ്പൊ ഇക്ക കണ്ണടക്കും.. പിന്നെം തുറക്കും.. ഞാൻ പിന്നേം നോക്കും അപ്പൊ ഇക്ക മാറ്റും.. എന്താ ഇങ്ങനെ!?..

” അത്… ഒന്നൂല്ല്യാാ”

“എന്നാ കിടന്നൊ!!..”

“ഉം.”
ഞാനൊന്ന് മൂളികൊണ്ട്.. തിരിഞ്ഞ് കിടന്നു..

“ചെ.. മൈരു.. നാണക്കേടായി.. നോക്കണ്ടായിരുന്നു..
” ഞാൻ മനസ്സിൽ പിറുപിറുത്തു..

അങ്ങനെ കുറച്ച് നേരം കിടന്നപ്പോൾ…

“എന്ത് മൈരാാ നോക്കിയാൽ.. ഞാൻ നോക്കും..” മനസ്സിൽ വിചാരിച്ച് തിരിഞ്ഞു കിടന്നു.. അപ്പൊ അവൾ കണ്ണു തുറന്ന് എന്നെ തന്നെ നോക്കിയിരിക്കുന്നു..

അവൾ:”ഉം.. ” എന്തെ”!..

ഞാൻ: എന്ത്;!..

“നാദിയാ”!!..
ഞാൻ വിളിച്ചു..

Recent Stories

The Author

Sadiq Ali Ibrahim

9 Comments

  1. Adipoli, thangal evideyum avideyum ezhuthanam, evide u certificate il , avide A certificate lum

  2. ഈ കഥ മറ്റേ സൈറ്റിൽ പോസ്റ്റിയതായിരുന്നു..

    ചുമ്മാതിരുന്നപ്പൊ ഒരു കൗതുകത്തിനു , എഡിറ്റ് ചെയ്ത് ഇവിടെയിട്ടു..

    ഇനിയുള്ള എഴുത്ത് ഇവിടെക്ക് മാത്രമാക്കിയാലൊ എന്നുണ്ട്.. പക്ഷേ വ്യൂവേർസ് കുറവാണു ഇവിടെ എന്നാണു എനിക്ക് തോന്നുന്നത്..

    1. ഇതിന്റെ ക്ലൈമാക്സ് എപ്പോ തരും? അതോ ഇപ്പോ എഴുതുന്നതിന്റെ കൂടെ വരുമോ?
      അതിലും ഉണ്ടല്ലോ ജോർജും സാദിഖ് അലി ഇബ്രാഹീമും

      1. അബ്രഹാമിന്റെ സന്തതി എന്ന കഥ തീർന്നതാണു. ക്ലൈമാക്സ് ഭാഗവും അടക്കം സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരും.

        പിന്നെ, സൂര്യംവംശം എന്ന കഥയിൽ ക്യാരക്റ്റർ മാത്രമാണു സാദിഖ്.

    2. വേണ്ട ബ്രോ. ഇത് full U Cerificate ആണ്. ഇക്കാനെ കൊണ്ട് A ഇല്ലാതെ എഴുതാൻ പറ്റുമോ? എങ്കിൽ ഇവിടെ ഇട്ടോളൂ… നിങ്ങൾ എഴുതിയതെല്ലാം ഞാൻ വായിച്ചിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞതാ.

      1. ഞാൻ സാധാരണ എ ഇല്ലാതെ തന്നെയാ എഴുതുന്നത്. പിന്നെ, കമ്പികുട്ടൻ സൈറ്റിനു വേണ്ടി , എഴുതപെട്ട കഥയിൽ സാഹചര്യമുണ്ടാക്കി എ കയറ്റും. അത്രേയുള്ളു.

    3. viewers okke varum bro , ippo ithrayum active aayille
      ellam ushara aakum katha munnottu pokatte

  3. ith full U certificate aanallo…..🤔
    Powli aan ketto bro💣💥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com