അബ്രഹാമിന്റെ സന്തതി 2 [Sadiq Ali Ibrahim] 79

Views : 20531

എല്ലാം കഴിഞ്ഞ് ഞാൻ ഫ്രെഷായി ഹാളിലേക്കിറങ്ങി.. അവിടെ നാദിയ ടീവി കാണുന്നു.. ഞാൻ നേരെ ഉമ്മാടെ റൂമിലേക്ക് പോയി.. ഉമ്മ അവിടെ കിടന്നുകൊണ്ട് എന്തൊ വായിക്കുന്നു.. ഞാൻ നാദിയാടെ അടുത്തെത്തി അവളുടെ അടുത്ത് ഇരുന്നു..
തോളിൽ കൂടി കൈയ്യിട്ട് ഞാനാ ചെവിയിൽ…

” ഇന്നലത്തേതിന്റെ ബാക്കി നോക്കിയാലൊ…”
അതും പറഞ്ഞ് ഞാനാ കാതിലൊന്ന് കടിച്ചു..

“ഈ ഇക്കാക്ക് ഒരു നാണൊല്ലീലൊ.. പടച്ചോനെ..”.. എന്ന് പറഞ്ഞ് അവൾ ഉമ്മ കിടക്കുന്ന റൂമിലേക്കൊന്ന് നോക്കി.. എന്നിട്ട് വീണ്ടും എന്നോട്..

“ഉമ്മ കാണും ട്ടൊ..”

” ഞാനൊരു കാര്യം ചോദിക്കട്ടെ.. സത്യം പറയൊ”?.. അവളെന്നോട്…

“നീ ചോദിക്ക്..'”. ..

” മറ്റൊരുത്തന്റെ ഭാര്യയാണെന്നറിഞ്ഞിട്ടും.. ഇക്ക എന്തിനാ എന്നെ സ്നേഹിച്ചത്!??..

ഞാനവളുടെ മടിയിലേക്ക് തലവെച്ച് കിടന്നു..
കൊണ്ട്…

“കഴിഞ്ഞ ജന്മത്തിലെ എന്റെ പ്രിയതമയെ ഞാൻ കണ്ടെത്തികഴിഞ്ഞാൽ… പിന്നെ അവൾ ആരുടെ ഭാര്യയാണെങ്കിലും.. ഞാൻ സ്വന്തമാക്കണം.. അങ്ങനെയല്ലെ.. വേണ്ടത്!?..”…
” ഇവിടെ പക്ഷെ, ദൈവം കൊണ്ട് തരികയായിരുന്നു..”.. അല്ലെ!?

“ഈ മീശയെന്തിനാാ ഇങ്ങനെ പിരിച്ചുവെക്കണെ…??

” ചുമ്മാ പേടിപ്പിക്ക്യാൻ..”?

“ആരെ പേടിപ്പിക്ക്യാൻ..”

“എല്ലാരേയും..”

” ഉം.” അവളൊന്ന് മൂളി..

“എന്തെ? ഇഷ്ട്ടല്ല്യേ..” ഞാൻ ചോദിച്ചു..

“ഉം” ഇഷ്റ്റാണു..”
അവൾ ഒന്ന് കൊഞ്ചി..

” ആ.. മതി.. മതീ.. അവരിപ്പൊ ഇങ്ങെത്തും.. ”

അതും പറഞ്ഞ് അവൾ എണീറ്റു.. പോകാൻ നേരം അവളെന്റെ കവിളിൽ നുള്ളികൊണ്ട്…

“ഈ കള്ള കുറുമ്പനെ എനിക്ക് ഇഷ്ട്ടായിട്ടൊ… ഒരുപാടൊരുപാട് ഇഷ്ട്ടായി..”

അതും പറഞ്ഞ് അവളെണീറ്റ് അടുക്കളയിലേക്ക് പോയി..

കുറച്ച് കഴിഞ്ഞ്
ഞാൻ ഡ്രെസ്സ് മാറി റൂമിനു പുറത്തിറങ്ങി..

“ഇക്ക എങ്ങോട്ടാ”? നാദിയ ചോദിച്ചു..

” ഞാനൊന്ന് പുറത്ത് പോയിട്ട് വരാം..”

Recent Stories

The Author

Sadiq Ali Ibrahim

9 Comments

  1. Adipoli, thangal evideyum avideyum ezhuthanam, evide u certificate il , avide A certificate lum

  2. ഈ കഥ മറ്റേ സൈറ്റിൽ പോസ്റ്റിയതായിരുന്നു..

    ചുമ്മാതിരുന്നപ്പൊ ഒരു കൗതുകത്തിനു , എഡിറ്റ് ചെയ്ത് ഇവിടെയിട്ടു..

    ഇനിയുള്ള എഴുത്ത് ഇവിടെക്ക് മാത്രമാക്കിയാലൊ എന്നുണ്ട്.. പക്ഷേ വ്യൂവേർസ് കുറവാണു ഇവിടെ എന്നാണു എനിക്ക് തോന്നുന്നത്..

    1. ഇതിന്റെ ക്ലൈമാക്സ് എപ്പോ തരും? അതോ ഇപ്പോ എഴുതുന്നതിന്റെ കൂടെ വരുമോ?
      അതിലും ഉണ്ടല്ലോ ജോർജും സാദിഖ് അലി ഇബ്രാഹീമും

      1. അബ്രഹാമിന്റെ സന്തതി എന്ന കഥ തീർന്നതാണു. ക്ലൈമാക്സ് ഭാഗവും അടക്കം സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരും.

        പിന്നെ, സൂര്യംവംശം എന്ന കഥയിൽ ക്യാരക്റ്റർ മാത്രമാണു സാദിഖ്.

    2. വേണ്ട ബ്രോ. ഇത് full U Cerificate ആണ്. ഇക്കാനെ കൊണ്ട് A ഇല്ലാതെ എഴുതാൻ പറ്റുമോ? എങ്കിൽ ഇവിടെ ഇട്ടോളൂ… നിങ്ങൾ എഴുതിയതെല്ലാം ഞാൻ വായിച്ചിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞതാ.

      1. ഞാൻ സാധാരണ എ ഇല്ലാതെ തന്നെയാ എഴുതുന്നത്. പിന്നെ, കമ്പികുട്ടൻ സൈറ്റിനു വേണ്ടി , എഴുതപെട്ട കഥയിൽ സാഹചര്യമുണ്ടാക്കി എ കയറ്റും. അത്രേയുള്ളു.

    3. viewers okke varum bro , ippo ithrayum active aayille
      ellam ushara aakum katha munnottu pokatte

  3. ith full U certificate aanallo…..🤔
    Powli aan ketto bro💣💥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com