അബ്രഹാമിന്റെ സന്തതി 2 [Sadiq Ali Ibrahim] 79

” നീ നാളെ കെട്ട്യോനെം വിളിച്ച് ഇങ്ങോട്ട് വരണം..”

“എന്തെ ഇക്കാക്ക..”

“അവനുണ്ടൊ അവിടെ..”

“ഇല്ലാ ഇന്ന് വൈകുമെന്ന് പറഞ്ഞു..ഞാൻ വന്നിട്ട് വിളിക്കാൻ പറയാം..”

“വേണ്ട.. നാളെ രാവിലെ ഞാൻ അവന്റെ ഫോണിലേക്ക് വിളിക്കുന്നുണ്ട്..”

“നീ വെച്ചൊ.. ഞാൻ വിളിക്കാം നാളെ..”

“ശരിയിക്കാക്കാ”

നാദിയ വരാന്ന് പറഞിട്ട് കാണാനില്ലല്ലൊ.. ഒന്ന് നോക്കിയാലൊ.. വേണ്ടാ മോശമാകും.. മൈരു..

ഞാൻ അങ്ങനെ പിറുപിറുത്തുകൊണ്ട് അവിടെ കുറെ നേരം ഇരുന്നു..

പതിനൊന്ന് മണിയായിട്ടും കാണാതായപ്പൊ ഞാൻ..

എന്തായാലും നോക്കാം..
ഞാൻ മുകളിലേക്ക് നടന്നു..

അവരുടെ റൂമിന്റെ അടുത്തെത്തി.. വാതിൽ അടച്ചിട്ടില്ലെന്ന് മനസിലായി.. ഞാൻ അകത്ത് കയറി.. ഇരുട്ടിൽ കട്ടിലിൽ രണ്ടാളും കിടക്കുന്നു.. നാദിയ അതിലേതാണെന്ന് കണ്ടുപിടിക്കാൻ കുറച്ച് പാട് പെട്ടു..
പണ്ടാരം.. ഇനിയിപ്പൊ നാദിയയാണെന്ന് കരുതി ഉമ്മാനെ കേറിപിടിച്ചാലാകെ കുഴഞ്ഞ് മറിയും.. ഞാനോർത്തു..
ഒരു കണക്കിനു നാദിയാനെ കണ്ടെത്തി.. നാദിയാടെ ഭാഗത്ത് കുറച്ച് സ്ഥലം ബാക്കിയുണ്ടായിരുന്നു.. ശബ്ദമുണ്ടാക്കാതെ ഞാൻ അവിടെ കയറി കിടന്നു. അവൾ ഉറങ്ങിയിട്ടില്ലെന്ന് മനസിലായി… പതുക്കെ നാദിയാടെ ഇടുപ്പിലൂടെ കയ്യിട്ടു…
അവൾ ” ഉമ്മാാ” എന്ന് വിളിച്ച് ഞെട്ടിപിടഞ്ഞെണീറ്റു.. പെട്ടന്ന് എന്നെ കണ്ടു..
ഉമ്മയും എണീറ്റു..

“എന്താ മോളെ..”
“ഹേയ്.. ഒന്നുല്ല്യാഉമ്മാ”
“വല്ല സ്വപ്നം കണ്ടൊ”?
” ആ.. ഒരു സ്വപ്നം കണ്ടു..”!
“എന്നെ പുലി പിടിക്കുന്നത്”

“ഹഹഹ.. അത് സ്വപ്നമല്ലല്ലൊ.. സത്യമല്ലെ..” കട്ടിലിനടിയിൽ കിടന്നു കൊണ്ട് ഞാൻ മനസിൽ പറഞ്ഞു…

“ഉമ്മ കിടന്നൊ.. ” അവൾ പറഞ്ഞു.. ഉമ്മ കിടന്നു.. അങ്ങോട്ട് തിരിഞ്ഞാണു ഉമ്മ കിടന്നത്..

അവൾ ഉമ്മാനെ നോക്കി കൊണ്ട് മെല്ലെ തല താഴെക്ക് കൊണ്ടുവന്നു എന്നെ തിരിഞ്ഞ് നോക്കിയതും അവളുടെ മുമ്പിൽ ഞാൻ .. ചെറുതായൊന്ന് പിന്നേം ഞെട്ടിയവൾ..

“എന്ത് പരിപാടിയാ ഇക്കാ.. കണിച്ചത്.. ഉമ്മയെങ്ങാനും കണ്ടിരുന്നെങ്കിലൊ..” പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു..

“കണ്ടാലെന്താാ.. നീ കേട്ടതല്ലെ.. ഞാൻ എല്ലാരുടേം മുമ്പിൽ അനുവാദം വാങ്ങിയത്”?..

9 Comments

  1. Adipoli, thangal evideyum avideyum ezhuthanam, evide u certificate il , avide A certificate lum

  2. ഈ കഥ മറ്റേ സൈറ്റിൽ പോസ്റ്റിയതായിരുന്നു..

    ചുമ്മാതിരുന്നപ്പൊ ഒരു കൗതുകത്തിനു , എഡിറ്റ് ചെയ്ത് ഇവിടെയിട്ടു..

    ഇനിയുള്ള എഴുത്ത് ഇവിടെക്ക് മാത്രമാക്കിയാലൊ എന്നുണ്ട്.. പക്ഷേ വ്യൂവേർസ് കുറവാണു ഇവിടെ എന്നാണു എനിക്ക് തോന്നുന്നത്..

    1. ഇതിന്റെ ക്ലൈമാക്സ് എപ്പോ തരും? അതോ ഇപ്പോ എഴുതുന്നതിന്റെ കൂടെ വരുമോ?
      അതിലും ഉണ്ടല്ലോ ജോർജും സാദിഖ് അലി ഇബ്രാഹീമും

      1. അബ്രഹാമിന്റെ സന്തതി എന്ന കഥ തീർന്നതാണു. ക്ലൈമാക്സ് ഭാഗവും അടക്കം സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരും.

        പിന്നെ, സൂര്യംവംശം എന്ന കഥയിൽ ക്യാരക്റ്റർ മാത്രമാണു സാദിഖ്.

    2. വേണ്ട ബ്രോ. ഇത് full U Cerificate ആണ്. ഇക്കാനെ കൊണ്ട് A ഇല്ലാതെ എഴുതാൻ പറ്റുമോ? എങ്കിൽ ഇവിടെ ഇട്ടോളൂ… നിങ്ങൾ എഴുതിയതെല്ലാം ഞാൻ വായിച്ചിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞതാ.

      1. ഞാൻ സാധാരണ എ ഇല്ലാതെ തന്നെയാ എഴുതുന്നത്. പിന്നെ, കമ്പികുട്ടൻ സൈറ്റിനു വേണ്ടി , എഴുതപെട്ട കഥയിൽ സാഹചര്യമുണ്ടാക്കി എ കയറ്റും. അത്രേയുള്ളു.

    3. viewers okke varum bro , ippo ithrayum active aayille
      ellam ushara aakum katha munnottu pokatte

  3. ith full U certificate aanallo…..?
    Powli aan ketto bro??

Comments are closed.