അബ്രഹാമിന്റെ സന്തതി 2 [Sadiq Ali Ibrahim] 79

“നീയെന്തിനാ വന്നെ.. ”

“മാർക്കറ്റീൽ പോണം.. കുറച്ച് സാധനങ്ങൾ വാങ്ങണം..”

“അതിനു.. ”

“അതിനൊ.. കാശെ.. കാശു വേണം ന്ന്..”

“ഓ.. അങ്ങനെ.. ഞാൻ വിചാരിച്ചു.. ഇനിയിപ്പൊ ഞാൻ കാറുമെടുത്ത് നിങ്ങളെ കൊണ്ടുപോയി.. കൊണ്ടുവരാനൊ മറ്റൊ ആയിരിക്കുമെന്ന്..”

“അങ്ങെനെയാണെങ്കീ നന്നായെനെ..” അവൾ കൊഞ്ചീ..

“അതിനെ.. നിന്റെ കെട്ട്യോനെ വിളിക്ക്..”

“ആ.. അതിലും ഭേദം നടന്ന് പോകുന്നതാ..”

“കാശു താ ഇക്കാക്കാ.. ഞാൻ പോട്ടെ..”

“ആരൊക്കെയാ പോണെ.. ”

“ഞാനും നാദിയതത്താടെ ഉമ്മയും പോണായിരിക്കും അല്ലെ ഇക്കാക്കാാ”?..

” പോടീ.. പോടീ..”

ഞാൻ പേഴ്സെടുത്ത് തുറക്കാൻ നോക്കുമ്പോഴെക്കും അവളത് തട്ടിപറിച്ചു..

“ഇങ്ട് കൊണ്ടന്നെ ഞാൻ എടുത്തോളാം..”
ഞാൻ കൈകെട്ടി അവൾ ചെയ്യുന്നത് നോക്കി നിന്നു…

പേഴ്സ് തുറന്ന് നോക്കിയ അവൾ..

“നൂറ് രൂപയൊ…” നാണല്ലില്ലൊ.. ഈ നൂറും കൊണ്ട് നടക്കാൻ..”

അതിൽ നിന്ന് ഏറ്റിഎം എടുത്ത് അവൾ
“നമ്പറു പറ…”

“മൈ നമ്പർ ഈസ്.. 22 55..”

ഞാനവളെയൊന്ന് കളിയാക്കി…

നാദിയ ചിരിച്ചു..

“യ്യൊ.. എന്ന് പറഞ്ഞ് ഞാൻ നാദിയാടെ താടിക്ക് താഴെ കൈ പിടിച്ചുകൊണ്ട്..

” മുത്ത് കൊഴിയുന്നു…”

അതുകേട്ട് സഫ്നയും പൊട്ടിചിരിച്ചു…

“നീയാ പേഴ്സും എടി എം ഉം ഇങ്ങ് തന്നെ…!!
നിനക്ക് കാശല്ലെ വേണ്ടത് എത്ര വേണം..?”

“രണ്ടാായിരം.. അല്ലല്ല.. അയ്യായിരം..”..

” പിന്നെ.. പതിനായിരം ചോദിക്കായിരുന്നില്ലെ;!..

ഞാൻ വേറൊരു ഏടിഎം എടുത്ത് അവൾക്ക് കൊടുത്തു.. നമ്പരും പറഞ്ഞുകൊടുത്തു ..

“നീ വേഗം പോയിട്ട്.. പതുക്കെ വന്നാമതീട്ടാാ..”

“ഉം.. ഉം… നടക്കട്ടെ.. നടക്കട്ടെ..

അതും പറഞ്ഞ് അവൾ പോയി.. ചായ ഗ്ലാസുമെടുത്ത് നാദിയയും അടുക്കളയിലേക്ക് പോയി. ഞാൻ പ്രാഥമിക കാര്യങ്ങൾക്കും….

9 Comments

  1. Adipoli, thangal evideyum avideyum ezhuthanam, evide u certificate il , avide A certificate lum

  2. ഈ കഥ മറ്റേ സൈറ്റിൽ പോസ്റ്റിയതായിരുന്നു..

    ചുമ്മാതിരുന്നപ്പൊ ഒരു കൗതുകത്തിനു , എഡിറ്റ് ചെയ്ത് ഇവിടെയിട്ടു..

    ഇനിയുള്ള എഴുത്ത് ഇവിടെക്ക് മാത്രമാക്കിയാലൊ എന്നുണ്ട്.. പക്ഷേ വ്യൂവേർസ് കുറവാണു ഇവിടെ എന്നാണു എനിക്ക് തോന്നുന്നത്..

    1. ഇതിന്റെ ക്ലൈമാക്സ് എപ്പോ തരും? അതോ ഇപ്പോ എഴുതുന്നതിന്റെ കൂടെ വരുമോ?
      അതിലും ഉണ്ടല്ലോ ജോർജും സാദിഖ് അലി ഇബ്രാഹീമും

      1. അബ്രഹാമിന്റെ സന്തതി എന്ന കഥ തീർന്നതാണു. ക്ലൈമാക്സ് ഭാഗവും അടക്കം സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരും.

        പിന്നെ, സൂര്യംവംശം എന്ന കഥയിൽ ക്യാരക്റ്റർ മാത്രമാണു സാദിഖ്.

    2. വേണ്ട ബ്രോ. ഇത് full U Cerificate ആണ്. ഇക്കാനെ കൊണ്ട് A ഇല്ലാതെ എഴുതാൻ പറ്റുമോ? എങ്കിൽ ഇവിടെ ഇട്ടോളൂ… നിങ്ങൾ എഴുതിയതെല്ലാം ഞാൻ വായിച്ചിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞതാ.

      1. ഞാൻ സാധാരണ എ ഇല്ലാതെ തന്നെയാ എഴുതുന്നത്. പിന്നെ, കമ്പികുട്ടൻ സൈറ്റിനു വേണ്ടി , എഴുതപെട്ട കഥയിൽ സാഹചര്യമുണ്ടാക്കി എ കയറ്റും. അത്രേയുള്ളു.

    3. viewers okke varum bro , ippo ithrayum active aayille
      ellam ushara aakum katha munnottu pokatte

  3. ith full U certificate aanallo…..?
    Powli aan ketto bro??

Comments are closed.