അബ്രഹാമിന്റെ സന്തതി 2 [Sadiq Ali Ibrahim] 79

പല്ല് കടിച്ചമർത്തി.. ഞാൻ നിന്നു..
ഞാൻ തിരിച്കയറി ചായഗ്ലാസ് കൊടുത്ത് പൈസയും കൊടുത്ത് ഇറങ്ങി..”ഇറങ്ങാൻ നേരം അയാളെന്നെ വിളിച്ചു..
ഞാൻ നിന്നു..

അയ്യാളെന്നോട്..

“ടാ കൊച്ചനെ.. നീ അവരുടെ വിഷയത്തിലൊന്നും ഇടപെടണ്ടാ…”
“നിന്റെ പയേ… തൃശ്ശൂരല്ലയിത്.. ഇത് സ്ഥലം വേറെയാാ”..

” ഉം.”. ഞാനൊന്ന് ഇരുത്തി മൂളിക്കൊണ്ട് വണ്ടിയുടെ അടുത്തേക്ക് നടന്നു..

അയ്യാൾക്ക് വിടാൻ ഉദ്ധേശമില്ലായിരുന്നു..

“നീ ഇനി അവരെ അന്വോഷിക്കണ്ടടാാ.. അവരിങ്ങനെ ഓടികൊണ്ടിരിക്കും.. മരണം വരെ..”

ഞാൻ നിന്നു.. “അപ്പൊ ഇവർക്ക് ധാരണയുണ്ടാകാം അവരെവിടെയുണ്ടെന്ന്.. അല്ലെ!” ഞാൻ മനസിലോർത്തു..

പേഴ്സും മൊബൈലും ഞാൻ വണ്ടിക്കുള്ളിൽ വെച്ചു..

തിരിഞ്ഞ് മുണ്ട് മടക്കി കുത്തി.. മീശയൊന്ന് നൈസായിട്ട് പിരിച്ച് അയാളുടെ അടുത്തേക്ക്..

“അപ്പൊ താൻ അവരെ എവിടേയും നിക്കാൻ അനുവദിക്കില്ല അല്ലെ!??” ഞാൻ ചോദിച്ചു..

“അതെ”..

പറഞ്ഞു തീരുമുമ്പ്.. കാലുയർത്തി ഇടനെഞ്ചിനു താഴെയായ് ഞാൻ ചവിട്ടി..
അയാൾ പുന്നിലുണ്ടായിരുന്ന കടയുടെ മറ തകർത്ത് ചായ കെറ്റലിലേക്ക് വീണു.. അപ്പോഴെക്കും അയാൾടെ കൂടെയുണ്ടായിരുന്ന മൂന്ന് പേർ എണീറ്റ് വന്നു.. ആദ്യം വന്നവനെ ഞാൻ ഷർട്ടിൽ പിടിച്ച് വലിച്ചെടിഞ്ഞു.. രണ്ടാമത് വന്നവനെ ചവിട്ടി വീഴ്ത്തി.. മൂന്നാമനെ.. മുഷ്ട്ടി ചുരുട്ടി മുഖത്തിടിച്ചു..
മൂന്നാളും വീണു..

ഞാനാദ്യം വലിച്ച് താഴെയിട്ടവൻ എണീറ്റ് വന്ന് എന്നെ വട്ടം പിടിച്ചു.. മറ്റൊരുത്തൻ മുമ്പിൽ നിന്ന് വരുന്നത് കണ്ട് ഞാനവന്റെ നെഞ്ചിനു താഴെ ശക്തിയായ് ചവിട്ടി.. (നെഞ്ചിനു താഴെ ഒരു മർമ്മമുണ്ട് കെട്ടൊ. അവിടെ നന്നായിട്ടൊരു പ്രഹരം കിട്ടിയാൽ ഏത് വലിയവനും വീഴും) വട്ടം പിടിച്ചവന്റെ വലതുകൈ പിടിച്ച് തിരിച്ച് അവനെ കുനിച്ചു അവന്റെ കഴുത്തിൽ ചവിട്ടിവീഴ്ത്തി.. ചെന്നിട്ട് അവന്റെയും നെഞ്ചിനു താഴെയുള്ള മർമ്മത്തിൽ ആഞ്ഞു ചവിട്ടി(അറിയാവുന്നവർ ചെയ്താൽ പിന്നെയെണീക്കില്ല) .
അങ്ങനെ കിട്ടിയ രണ്ടാളും പിന്നെയെണീറ്റില്ല.. മറ്റൊരാൾ ഓടി..
ഒറ്റ ചവിട്ടിൽ
കടയും പൊളിച്ച് ഉള്ളിലേക്ക് വീണ ആ വെള്ള വസ്ത്ര ധാരിയുടെ അടുത്തേക്ക് ചെന്ന് ഞാൻ ചോദിച്ചു..

” ഇനി പറഞ്ഞൂടെ.. അവരെവിടെയുണ്ടെന്ന്”?.
“ഹാാ.. പറ..
എന്ന് പറഞ്ഞ് ഞാനയാളെ ഷർട്ടിൽ കുത്തിപിടിച്ച് എഴുന്നേൽപ്പിച്ച് പുറത്തേക്ക് കൊണ്ടുവന്നു..

” പറ ചേട്ടാ പോയിട്ട് പണിയുള്ള്താ!..

9 Comments

  1. Adipoli, thangal evideyum avideyum ezhuthanam, evide u certificate il , avide A certificate lum

  2. ഈ കഥ മറ്റേ സൈറ്റിൽ പോസ്റ്റിയതായിരുന്നു..

    ചുമ്മാതിരുന്നപ്പൊ ഒരു കൗതുകത്തിനു , എഡിറ്റ് ചെയ്ത് ഇവിടെയിട്ടു..

    ഇനിയുള്ള എഴുത്ത് ഇവിടെക്ക് മാത്രമാക്കിയാലൊ എന്നുണ്ട്.. പക്ഷേ വ്യൂവേർസ് കുറവാണു ഇവിടെ എന്നാണു എനിക്ക് തോന്നുന്നത്..

    1. ഇതിന്റെ ക്ലൈമാക്സ് എപ്പോ തരും? അതോ ഇപ്പോ എഴുതുന്നതിന്റെ കൂടെ വരുമോ?
      അതിലും ഉണ്ടല്ലോ ജോർജും സാദിഖ് അലി ഇബ്രാഹീമും

      1. അബ്രഹാമിന്റെ സന്തതി എന്ന കഥ തീർന്നതാണു. ക്ലൈമാക്സ് ഭാഗവും അടക്കം സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരും.

        പിന്നെ, സൂര്യംവംശം എന്ന കഥയിൽ ക്യാരക്റ്റർ മാത്രമാണു സാദിഖ്.

    2. വേണ്ട ബ്രോ. ഇത് full U Cerificate ആണ്. ഇക്കാനെ കൊണ്ട് A ഇല്ലാതെ എഴുതാൻ പറ്റുമോ? എങ്കിൽ ഇവിടെ ഇട്ടോളൂ… നിങ്ങൾ എഴുതിയതെല്ലാം ഞാൻ വായിച്ചിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞതാ.

      1. ഞാൻ സാധാരണ എ ഇല്ലാതെ തന്നെയാ എഴുതുന്നത്. പിന്നെ, കമ്പികുട്ടൻ സൈറ്റിനു വേണ്ടി , എഴുതപെട്ട കഥയിൽ സാഹചര്യമുണ്ടാക്കി എ കയറ്റും. അത്രേയുള്ളു.

    3. viewers okke varum bro , ippo ithrayum active aayille
      ellam ushara aakum katha munnottu pokatte

  3. ith full U certificate aanallo…..?
    Powli aan ketto bro??

Comments are closed.