അബ്രഹാമിന്റെ സന്തതി 2 [Sadiq Ali Ibrahim] 79

ഒരു ഫുൾ ബോട്ടിൽ ഇൽ ഒരു തുള്ളി ബാക്കിയില്ല..

“ഇതാ നാലെന്ന് പറഞ്ഞ് തന്നെ വിട്ടാലുള്ള കുഴപ്പം”..” ഇതാത്താ ഒന്ന് പിടിച്ചെ.. റൂമിലേക്ക് കൊണ്ടുപോകാം..”

“ഹെയ്.. വിട്രീ.. എന്നെ.. ഞാൻ ഫിറ്റൊന്നുമല്ല.. നീയെന്നെ കൊച്ചാക്കല്ലെട്ടാ സഫ്നാ”..

” പിന്നെയീ ആടണതൊ”?..

“ആ.. അത് ഞാനല്ലൊ നമ്മടെ വീടല്ലെ ആടണെ..”?..

” ഏതൊരു പടത്തിലു ആരൊ പറഞ്ഞപോലെ.., സ്റ്റാമിന തെളിയിക്കാൻ.. നിങ്ങളെയെടുത്തുപൊക്കി..

“നഗരം നഗരം മഹാാാാാാ… സാഗരം പാട്ടുപാടണൊ”.. ” അതും ഞാൻ ചെയ്യും”..
എന്ന് പറഞ്ഞ് സഫ്നാനെ ഞാനെടുത്ത് പൊക്കി…

“ചെ.. എന്താ ഇക്കാക്കായിത്..നിലത്തിറക്കെന്നെ”. ” വീഴുംട്ടൊ”!..

“ശ്ശെ.. നീയായിരുന്നൊ..എവെടെ എന്റെ പ്രിയതമാാ..” മൂടികെട്ടി നിന്ന ആകാശത്തീന്ന് മഴതുള്ളിൽകൾ ഭൂമിയിലേക്കിറങ്ങി..

ഞാൻ നാദിയാനെ എടുത്തുപൊക്കി.. നഗരം നഗരം മഹാസാഗരം പാട്ടും തുടങ്ങി..

ആടിയാടിയുള്ള എന്റെ നില്ൽപ്പും പാട്ടുമൊക്കെ കേട്ട് സഫ്ന ചിരി തുടങ്ങി.. ചെറിയ മഴ പെട്ടന്ന് കനത്തു.. ഞങ്ങൾ മൂന്ന് പേരും മഴയത്ത്..

സഫ്നയും ഏതൊരു പാട്ടും പാടി ഡാൻസ് തുടങ്ങി…

ഒരു പതിഞ്ച് മിനിറ്റ് ഞാൻ നാദിയാനെ എടുത്തുപൊക്കി മഴയിൽ ഡാൻസ് ചെയ്തു.. മേലെക്ക് വിഴുന്ന തണുത്ത മഴതുള്ളികൾ അവൾ കൈകൊണ്ട് തട്ടിതെറിപ്പിക്കുന്നുണ്ടായിരുന്നു.. എന്റെ കൈ കടഞ്ഞപ്പൊ ഞാനവളെ നിലത്ത് നിർത്തി..

പെട്ടന്നായിരുന്നു.. ആകാശത്ത് നിന്ന് ഇടിവാൾ ഇറങ്ങിയത്… ഞാൻ കൈരണ്ടും വശങ്ങളിലേക്ക് വിടർത്തി ആ ഇടിയെ സ്വാഗതം ചെയ്തു.. കാതടപ്പിക്കുന്ന ഒച്ചയോടെ ഇടിയും എത്തി.. ഞാൻ നോക്കുമ്പൊ ഒരെണ്ണം മുമ്പിലും ഒരെണ്ണം ബാക്കിലും വന്ന് കെട്ടിപിടിച്ച് ഒട്ടിനിക്കുന്നു.. .. ഞങ്ങൾ… പിന്നിടെപ്പഴൊ താഴെക്ക് വന്നു..

രാവിലെ 8 മണി.. ഞാൻ കണ്ണ് തുറന്ന് ചുറ്റും നോക്കി.. റൂമിലാണു.. ഇന്നെന്തെ ആരും ചായ കൊണ്ടുവന്നില്ലല്ലൊ.. ഞാൻ ഓർത്തുകൊണ്ട് എണീറ്റ് ബാത്രൂമിൽ പോയി പല്ലൊക്കെ തേച്ച് തിരിച്ചിറങ്ങി..

ഞാൻ നേരെ അടുക്കളയിലേക്ക്..

അവിടെ സഫ്ന നിക്കുന്നു.. ഞാൻ ചെന്ന് അവളുടെ വയറിൽ തോണ്ടി.. അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി..

“ആ ഇക്കാക്കാ..”

“ചായ കിട്ടീലാലൊടി..”

9 Comments

  1. Adipoli, thangal evideyum avideyum ezhuthanam, evide u certificate il , avide A certificate lum

  2. ഈ കഥ മറ്റേ സൈറ്റിൽ പോസ്റ്റിയതായിരുന്നു..

    ചുമ്മാതിരുന്നപ്പൊ ഒരു കൗതുകത്തിനു , എഡിറ്റ് ചെയ്ത് ഇവിടെയിട്ടു..

    ഇനിയുള്ള എഴുത്ത് ഇവിടെക്ക് മാത്രമാക്കിയാലൊ എന്നുണ്ട്.. പക്ഷേ വ്യൂവേർസ് കുറവാണു ഇവിടെ എന്നാണു എനിക്ക് തോന്നുന്നത്..

    1. ഇതിന്റെ ക്ലൈമാക്സ് എപ്പോ തരും? അതോ ഇപ്പോ എഴുതുന്നതിന്റെ കൂടെ വരുമോ?
      അതിലും ഉണ്ടല്ലോ ജോർജും സാദിഖ് അലി ഇബ്രാഹീമും

      1. അബ്രഹാമിന്റെ സന്തതി എന്ന കഥ തീർന്നതാണു. ക്ലൈമാക്സ് ഭാഗവും അടക്കം സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരും.

        പിന്നെ, സൂര്യംവംശം എന്ന കഥയിൽ ക്യാരക്റ്റർ മാത്രമാണു സാദിഖ്.

    2. വേണ്ട ബ്രോ. ഇത് full U Cerificate ആണ്. ഇക്കാനെ കൊണ്ട് A ഇല്ലാതെ എഴുതാൻ പറ്റുമോ? എങ്കിൽ ഇവിടെ ഇട്ടോളൂ… നിങ്ങൾ എഴുതിയതെല്ലാം ഞാൻ വായിച്ചിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞതാ.

      1. ഞാൻ സാധാരണ എ ഇല്ലാതെ തന്നെയാ എഴുതുന്നത്. പിന്നെ, കമ്പികുട്ടൻ സൈറ്റിനു വേണ്ടി , എഴുതപെട്ട കഥയിൽ സാഹചര്യമുണ്ടാക്കി എ കയറ്റും. അത്രേയുള്ളു.

    3. viewers okke varum bro , ippo ithrayum active aayille
      ellam ushara aakum katha munnottu pokatte

  3. ith full U certificate aanallo…..?
    Powli aan ketto bro??

Comments are closed.