ഒരു ദിവസം , അന്നത്തെ വില്ലേജ് ആപ്പിസറെ കാണാൻ ഇവർ വില്ലേജ് ആപ്പിസിൽ ചെന്നു.. അവിടെ വെച്ച് നിഷ്ടൂരമായി എന്റെ പെങ്ങൾ ബലൽസംഗം ചെയ്യപെട്ടു.. മർദിച്ചവശനാക്കിയ അവൾടെ കെട്ട്യോനേം.. അവളേം അവർ റോഡ് സൈഡിൽ കൊണ്ടിട്ടു..
അതിൽ മനം നൊന്ത് ആത്മഹത്യക്ക് ശ്രമിച്ചു.. ഇതെല്ലാം അറിഞ്ഞ് ഞാൻ ചെല്ലുമ്പൊ ആശുപത്രി കിടക്കയിൽ, ജീവച്ചവമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന ഇവളും മകനും മാത്രം. അതിനു കാരണക്കാരായവരെ മാത്രമല്ല അവരുടെ കുടുമ്പവും ഞാൻ ഇല്ലാതാക്കും…”‘”ഇതൊക്കെ കണ്ടും കേട്ടും ഞാൻ ഞെട്ടിത്തരിച്ചിരുന്നുപോയ്..
എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു..
ഒന്നും മിണ്ടാതെ ഞാൻ പുറത്തിറങ്ങി.. ഒരു സിഗരെറ്റ് എടുത്തു കത്തിച്ചു വലിച്ചു..
കുറച്ച് നേരം ആലോചിച്ചു ഞാൻ വീണ്ടും ഹാജ്യാരോട്..
“തെറ്റ് ചെയ്തവർക്ക് അതിനുള്ള ശിക്ഷ കിട്ടി… ഇനി അത് വിട്ടൂടെ..”
“ഒന്നുമറിയാത്ത.., ഒരു തെറ്റും ചെയ്യാത്ത ആ ഉമ്മയും മകളും .. അവരെ വെറുതെ വിടണം..ഇതൊരു അപേക്ഷയാണു..”
“നടക്കില്ല സാദിഖെ, നിനക്ക് പോവ്വാം..”
“ഹാജ്യാരെ.. ഞാൻ കാലുപിടിക്കാം..” “അവരെ വെറുതെ വിടണം’
” ഹാാ.. നിനക്ക് പറഞ്ഞാ മനസിലാവില്ലെ”.. “അതൊ നിന്നെ തല്ലിയെറക്കണൊ ഞാൻ”?
” വേണ്ട.. ഞാൻ പോവാം..”
“പക്ഷെ, ഹാജ്യാരെ.. നിങ്ങളൊരു കാര്യം മനസിലാക്കണം..”
“എട്ട് പേർ ചേർന്ന് നിങ്ങടെ പെങ്ങളെ നശിപ്പിക്കുമ്പൊ ഒന്നും ചെയ്യാനാവാതെ നിന്ന അവരുടെ ഭർത്താവിനെ പോലെയാവില്ല ഞാൻ..’
” നാദിയ എന്റെ ഭാര്യയാവാൻ പോകുന്നവളാ.. അവളെ സംരക്ഷിക്കേണ്ടത് എന്റെ കടമയാണു..” “അത് ഞാൻ നല്ല വെടിപ്പായിട്ട് ചെയ്യും”..
” ഹാജ്യാർക്കറിയാലൊ സാദിഖിനെ!!!..
“അതുകൊണ്ട് അവസാനമായിട്ട് പറയുവാ.. അവരെ വെറുതെ വിടണം..”..
” നീയെന്താാ എന്നെ ഭീഷണിപെടുത്താണൊ”!!.
“അങ്ങനെയെങ്കിൽ അങ്ങനെ.., ഒന്നും ഓർത്തെടുക്കാൻ എന്നെ പ്രേരിപ്പിക്കരുത്.. അതാർക്കും നന്നാവില്ല്യാ”..
അതും പറഞ്ഞ് ഞാനിറങ്ങി..
പോരുമ്പോൾ എന്റെ മനസ്സ് അശാന്തമായിരുന്നു. അതുപോലെയുള്ള കാര്യങ്ങളാണു ഹാജ്യാരിൽ നിന്നും ഞാനറിഞ്ഞത്.
” എന്തായാലും ഇതൊന്നും നാദിയയും ഉമ്മയും അറിയണ്ട” ഞാൻ മനസ്സിൽ വിചാരിച്ചുകൊണ്ട് പോന്നു..
?
Adipoli, thangal evideyum avideyum ezhuthanam, evide u certificate il , avide A certificate lum
ഈ കഥ മറ്റേ സൈറ്റിൽ പോസ്റ്റിയതായിരുന്നു..
ചുമ്മാതിരുന്നപ്പൊ ഒരു കൗതുകത്തിനു , എഡിറ്റ് ചെയ്ത് ഇവിടെയിട്ടു..
ഇനിയുള്ള എഴുത്ത് ഇവിടെക്ക് മാത്രമാക്കിയാലൊ എന്നുണ്ട്.. പക്ഷേ വ്യൂവേർസ് കുറവാണു ഇവിടെ എന്നാണു എനിക്ക് തോന്നുന്നത്..
ഇതിന്റെ ക്ലൈമാക്സ് എപ്പോ തരും? അതോ ഇപ്പോ എഴുതുന്നതിന്റെ കൂടെ വരുമോ?
അതിലും ഉണ്ടല്ലോ ജോർജും സാദിഖ് അലി ഇബ്രാഹീമും
അബ്രഹാമിന്റെ സന്തതി എന്ന കഥ തീർന്നതാണു. ക്ലൈമാക്സ് ഭാഗവും അടക്കം സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരും.
പിന്നെ, സൂര്യംവംശം എന്ന കഥയിൽ ക്യാരക്റ്റർ മാത്രമാണു സാദിഖ്.
വേണ്ട ബ്രോ. ഇത് full U Cerificate ആണ്. ഇക്കാനെ കൊണ്ട് A ഇല്ലാതെ എഴുതാൻ പറ്റുമോ? എങ്കിൽ ഇവിടെ ഇട്ടോളൂ… നിങ്ങൾ എഴുതിയതെല്ലാം ഞാൻ വായിച്ചിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞതാ.
ഞാൻ സാധാരണ എ ഇല്ലാതെ തന്നെയാ എഴുതുന്നത്. പിന്നെ, കമ്പികുട്ടൻ സൈറ്റിനു വേണ്ടി , എഴുതപെട്ട കഥയിൽ സാഹചര്യമുണ്ടാക്കി എ കയറ്റും. അത്രേയുള്ളു.
viewers okke varum bro , ippo ithrayum active aayille
ellam ushara aakum katha munnottu pokatte
ith full U certificate aanallo…..?
Powli aan ketto bro??