അബ്രഹാമിന്റെ സന്തതി 2 [Sadiq Ali Ibrahim] 79

“എന്താ സാദിഖെ” “അത്ര സീരിയസ് മാറ്റെർ” അയാൾ ചോദിച്ചു..

“അത്”..

അയാൾ മറ്റുള്ളവരെ ഒന്ന് തിരിഞ്ഞു നോക്കി.. അവരെല്ലാം അപ്പൊ തന്നെ അവിടുന്ന് മുറ്റത്തെക്കിറങ്ങിപോയി..

” ഞാൻ വന്നത്.. ”

“ഊം… മതി.. കാര്യം എനിക്ക് മനസിലായി..” അയാൾ കോളാബിയെടുത്ത് മുറുക്കലൊന്ന് തുപ്പിക്കൊണ്ട്.. വീണ്ടും

“അയിനാണു ഇജ്ജ് ബന്നതെങ്കിലു… വേണ്ടാാ..”

“ഹാജ്യാരു അങ്ങനെ പറയര്ത്.. ആ കുട്ടി എനിക്ക് വേണ്ടപെട്ടതാ..”
ഞാനെന്ത് വേണമെങ്കിലും ചെയ്യാം..അവരെ വെറുതെ വിടണം..”

“നീയെന്ത് ചെയ്യാൻ.. നീ പോടാ കൊച്ചനെ..”
“അനക്കറിയാലൊ ഹാജ്യാരു ഒരു കാര്യം തീരുമാനിച്ചാൽ അതിൽ നിന്ന് പിന്മാറില്ലെന്ന്”?

” അല്ല.. ഇപ്പൊ എന്തിന്റെ പേരിലാ നിങ്ങൾ അവരെ ഉപദ്രവിക്കുന്നത്..”?
ദേഷ്യ ഭാവത്തിൽ കണ്ണ് ചുവ്വന്ന് എന്നെ അയ്യാൾ നോക്കി..

“നിനക്കറിയണൊ അത്…”?

” ടാ അറിയണൊന്ന്..” അയാൾ അലറി..

“അറിയണം..എന്തിന്റെ പേരിലാണെന്ന് എനിക്കറിയണം”.. ഞാൻ പറഞ്ഞു..

” ന്നാാ ബാ”. എന്ന് പറഞ്ഞ് അയാളെന്ന് വീടിനുള്ളിലേക്ക് കൊണ്ടുപോയി.. അടഞ്ഞുകിടന്ന ഒരു റൂമിന്റെ വാതിൽ തുറന്നു..

“ദാ നോക്ക്..”
അവിടെ കട്ടിലിൽ ഒരു സ്ത്രീ കിടക്കുന്നു..
ഞാൻ ചോദ്യഭാവത്തോടെ അയ്യാളെ നോക്കി..

“പതിനാറ് വർഷം മുമ്പ്, എന്നെയും എന്റെ കുടുമ്പത്തിനേയും വിഷമത്തിലാക്കി മറ്റൊരുത്തന്റൊപ്പം ഇറങ്ങിപോയപ്പോഴും ഞാൻ മനസിൽ കരുതി.. നല്ലതുപോലെ ജീവിച്ചാമതിയാർന്നൂന്ന്..”
“പക്ഷെ”, ” ഇതുപോലെ ജീവച്ചവമായി കേറിവരുമെന്ന് ഞാൻ വിചാരിച്ചില്ല..” അയാളുടെ കണ്ണ് നിറഞ്ഞൊഴികെ…

“അതിനു കാരണക്കാരനായവനെ ഞാനെന്ത് ചെയ്യണം.. നീ തന്നെ പറ…”

ഒന്നും മനസിലാവാതെ ഞാൻ കുറച്ച് നേരം നിന്നു…
അയാൾ വീണ്ടും പറഞ്ഞു തുടങ്ങി..

“ഒരു ദ്രരിദ്രനൊപ്പം അവളിറങ്ങി.. പക്ഷെ, അവളെ സ്നേഹിക്കാനുള്ളൊരു മനസ്സ് അവനുണ്ടായിരുന്നു.. അവർ മെല്ലെ ജീവിതത്തിലേക്ക് വരികയാർന്നു.. ചുരുങ്ങിയ കാലം കൊണ്ട് അവർ ജീവിതം പടുത്തുയർത്തികൊണ്ടുവരികയാർന്നു.. ചെറിയ ഓലപ്പെര തട്ടിക്കൂട്ടി .. കുറച്ച് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി തുടങ്ങി.. അവരുടെ സമ്പാദ്യം മുഴുവനുമെടുത്ത് വീട് വെക്കാൻ കുറച്ച് സ്ഥലം വാങ്ങി.. വീട് വെക്കാനൊരുങ്ങവേ പൊലീസും മറ്റ് ഉദ്ധ്യോഗസ്ഥരും തടഞ്ഞു.. പാടം

9 Comments

  1. Adipoli, thangal evideyum avideyum ezhuthanam, evide u certificate il , avide A certificate lum

  2. ഈ കഥ മറ്റേ സൈറ്റിൽ പോസ്റ്റിയതായിരുന്നു..

    ചുമ്മാതിരുന്നപ്പൊ ഒരു കൗതുകത്തിനു , എഡിറ്റ് ചെയ്ത് ഇവിടെയിട്ടു..

    ഇനിയുള്ള എഴുത്ത് ഇവിടെക്ക് മാത്രമാക്കിയാലൊ എന്നുണ്ട്.. പക്ഷേ വ്യൂവേർസ് കുറവാണു ഇവിടെ എന്നാണു എനിക്ക് തോന്നുന്നത്..

    1. ഇതിന്റെ ക്ലൈമാക്സ് എപ്പോ തരും? അതോ ഇപ്പോ എഴുതുന്നതിന്റെ കൂടെ വരുമോ?
      അതിലും ഉണ്ടല്ലോ ജോർജും സാദിഖ് അലി ഇബ്രാഹീമും

      1. അബ്രഹാമിന്റെ സന്തതി എന്ന കഥ തീർന്നതാണു. ക്ലൈമാക്സ് ഭാഗവും അടക്കം സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരും.

        പിന്നെ, സൂര്യംവംശം എന്ന കഥയിൽ ക്യാരക്റ്റർ മാത്രമാണു സാദിഖ്.

    2. വേണ്ട ബ്രോ. ഇത് full U Cerificate ആണ്. ഇക്കാനെ കൊണ്ട് A ഇല്ലാതെ എഴുതാൻ പറ്റുമോ? എങ്കിൽ ഇവിടെ ഇട്ടോളൂ… നിങ്ങൾ എഴുതിയതെല്ലാം ഞാൻ വായിച്ചിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞതാ.

      1. ഞാൻ സാധാരണ എ ഇല്ലാതെ തന്നെയാ എഴുതുന്നത്. പിന്നെ, കമ്പികുട്ടൻ സൈറ്റിനു വേണ്ടി , എഴുതപെട്ട കഥയിൽ സാഹചര്യമുണ്ടാക്കി എ കയറ്റും. അത്രേയുള്ളു.

    3. viewers okke varum bro , ippo ithrayum active aayille
      ellam ushara aakum katha munnottu pokatte

  3. ith full U certificate aanallo…..?
    Powli aan ketto bro??

Comments are closed.