അബ്രഹാമിന്റെ സന്തതി 2 [Sadiq Ali Ibrahim] 79

” എന്നാലും…”

“ഒരു എന്നാലുമില്ല.. നീ വാ..”

“ഉമ്മ ഉറങ്ങീട്ടില്ല…” അവൾ ചിണുങ്ങി..

“എന്നാ അതുവരെ ഞാൻ ഇവിടെ കിടന്നോളാാം..”
കട്ടിലിന്റെ അടിയിൽ ഞാൻ കിടന്നു…

പാതിരാ പന്ത്രണ്ട് മണിയായി.. ഈ തള്ളക്ക് ഒറക്കോം ഇല്ലെ പടച്ചോനെ..” ഞാൻ മനസിൽ വിചാരിച്ചു.. അങ്ങനെ കിടന്നു.. ഇടക്ക് മുകളിൽ കൈയിട്ട് തോണ്ടലും തലോടലും.. തുടങ്ങി.. കുറച്ച് കഴിഞ്ഞ് അവൾ മെല്ലെയെണീറ്റു.. ശബ്ദമുണ്ടാക്കാതെ എന്നെയും വിളിച്ച് റൂമിനു പുറത്തിറങ്ങി..

“ഇക്കാ ഉമ്മ ശരിക്ക് ഉറങീട്ടില്ലാട്ടാാ..”

പറഞ്ഞ് തീരും മുമ്പ് ഞാനവളെ കെട്ടിപിടിച്ചു..

“മോളെ.”.. ന്നൊരു നീട്ടിയുള്ള വിളി…

അവൾ പെട്ടന്ന് എന്നെ വിട്ട് മാറി
അകത്ത് കയറി വാതിലടച്ചു…
” വെള്ളം കുടിക്കാൻ പോയതാ ഉമ്മാ..” അവൾ പറയുന്നത് ഞാൻ കേട്ടു..

ചെ.. മൈരു.. ഇതൊരുമാതിരി കോ.. കോത്താഴത്തെ പരിപാടിയായ്പോയി..

ഞാൻ പതിയെ താഴെക്കിറങ്ങി..
എന്റെ റൂമിലേക്ക് പോന്നു..

സുഖമായി പുതച്ചുമൂടി കിടന്നുറങ്ങി..

പിറ്റേന്ന്,

രാവിലെ ഏഴര..

“ഇക്കാ.. ”

“ഇക്കാ”

ഞാാൻ ഉറക്കത്തീന്ന് ചെറുതായ് കണ്ണുതുറന്ന് നോക്കീ..
നാദിയ..

“ആ..” ഞാൻ ചെറുതായി ഒന്ന് ചിരിച്ചു..

“ചായ..”
ഞാനാ ചായ വാങ്ങി , ടേബിളിൽ വെച്ചു.. കട്ടിലിൽ എണീറ്റ് ചാരിയിരുന്നു..
അവളുടെ കൈപിട്ച്ച് അടുത്തിരുത്തി..
വയറിൽ പിടിച്ച് കഴുത്തിൽ ഒന്ന് മണത്തു.. ചെറുതായ് ഉമ്മവെച്ചു..
എന്നിട്ട് ചെവിയിൽ കടിച്ചുകൊണ്ട്… “നല്ലയാളാാ ഇന്നെലെ എന്നെ പറ്റിച്ചൂലെ..”

പെട്ടന്ന് സഫ്ന അകത്തേക്ക്..കയറികൊണ്ട്.. നാദിയ എണീറ്റു..
“ആ..ഇതിനൊരു നേരൊം കാലൊം ഒക്കെയിണ്ട് ട്ടാാ” സഫ്ന ചിരിച്ചുകൊണ്ട് കളിയാക്കി..

ഞാൻ ചെറുതായ് ഒന്ന് ചമ്മി..

9 Comments

  1. Adipoli, thangal evideyum avideyum ezhuthanam, evide u certificate il , avide A certificate lum

  2. ഈ കഥ മറ്റേ സൈറ്റിൽ പോസ്റ്റിയതായിരുന്നു..

    ചുമ്മാതിരുന്നപ്പൊ ഒരു കൗതുകത്തിനു , എഡിറ്റ് ചെയ്ത് ഇവിടെയിട്ടു..

    ഇനിയുള്ള എഴുത്ത് ഇവിടെക്ക് മാത്രമാക്കിയാലൊ എന്നുണ്ട്.. പക്ഷേ വ്യൂവേർസ് കുറവാണു ഇവിടെ എന്നാണു എനിക്ക് തോന്നുന്നത്..

    1. ഇതിന്റെ ക്ലൈമാക്സ് എപ്പോ തരും? അതോ ഇപ്പോ എഴുതുന്നതിന്റെ കൂടെ വരുമോ?
      അതിലും ഉണ്ടല്ലോ ജോർജും സാദിഖ് അലി ഇബ്രാഹീമും

      1. അബ്രഹാമിന്റെ സന്തതി എന്ന കഥ തീർന്നതാണു. ക്ലൈമാക്സ് ഭാഗവും അടക്കം സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരും.

        പിന്നെ, സൂര്യംവംശം എന്ന കഥയിൽ ക്യാരക്റ്റർ മാത്രമാണു സാദിഖ്.

    2. വേണ്ട ബ്രോ. ഇത് full U Cerificate ആണ്. ഇക്കാനെ കൊണ്ട് A ഇല്ലാതെ എഴുതാൻ പറ്റുമോ? എങ്കിൽ ഇവിടെ ഇട്ടോളൂ… നിങ്ങൾ എഴുതിയതെല്ലാം ഞാൻ വായിച്ചിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞതാ.

      1. ഞാൻ സാധാരണ എ ഇല്ലാതെ തന്നെയാ എഴുതുന്നത്. പിന്നെ, കമ്പികുട്ടൻ സൈറ്റിനു വേണ്ടി , എഴുതപെട്ട കഥയിൽ സാഹചര്യമുണ്ടാക്കി എ കയറ്റും. അത്രേയുള്ളു.

    3. viewers okke varum bro , ippo ithrayum active aayille
      ellam ushara aakum katha munnottu pokatte

  3. ith full U certificate aanallo…..?
    Powli aan ketto bro??

Comments are closed.