“പഴയ സ്തിതിയായിരുന്നെങ്കിൽ വരുന്നിടത്ത് വെച്ച് കാണമെന്ന് പറയാം.. ഇതിപ്പൊ നിന്റെ ഭാര്യയും കുട്ടികളും ഒക്കെ..”
“ആ മതി.. ഞാൻ പോണം അത്രേയല്ലെയുള്ളു.. പോവാം.. അയ്യാളെ കാണാം”
അങ്ങനെ,
മരക്കാർ ബംഗ്ലാവിന്റെ ആ വലിയ ഗേറ്റ് തുറന്ന് ഉപ്പ അകത്ത് കടന്നു..
ആ വലിയ മുറ്റത്ത് അവിടെയും ഇവിടേയുമൊക്കെയായി ഗുണ്ടകളെന്ന് തോന്നിപ്പിക്കുന്ന കുറെപേർ..
വീടിനുള്ളിൽ നിന്ന് ഹാജ്യാർ ഇറങ്ങിവന്നു.. അവിടെയുള്ള വലിയ മരത്തണലിൽ ഇട്ടിരിക്കുന്ന ചാരുകസേരയിൽ ഇരുന്നു..
നാല്പത് വയസ്സ് മാത്രം പ്രായമുള്ള മുസ്തഫ ഹാജിയെ നാട്ടിൽ വിളിച്ചിരുന്നത് മരക്കാർ ഹാജിയെന്ന്.. നാട്ടിലെ വലിയ പണക്കാരൻ.. മയക്കുമരുന്നും സ്വർണ്ണകടത്തും കള്ളപ്പണവും ആയിരുന്നു അയാളുടെ മെയ്ൻ.
ഹാജി: ഹാ.. ഇബ്രാഹിം.. ”
“ഇയ്യെല്ലെടാ ഹിമാറെ പറഞ്ഞത് ഇബ്രായിം വരൂലെന്ന്.. ഇപ്പൊ വന്നതൊ.. അയാൾ തൊട്ട് നിക്കുന്ന അനുയായിയെ നോക്കി പറഞ്ഞു..
” ആ.. ഇബ്രായിനെ.. എനിക്കൊരു സാഹായം വേണം നിന്നെ അയിനാ വിളിപ്പിച്ചെ…”
“എന്ത് സഹായം” ഉപ്പ ചോദിച്ചു..
“നിനക്ക് വീട്ടിൽ ഭാര്യേം മക്കളുമൊക്കെ ഉള്ളോണ്ട് നീ കണ്ടത് പോലീസിനോട് പറയൂലാന്ന് ഞമ്മക്കറിയാാ”.. ഹഹഹ..
അയാളൊന്ന് ചിരിച്ചുകൊണ്ട് തുടർന്നു..
ഭീഷണിയാണെന്ന് ഉപ്പാക്ക് മനസിലായി.
” ആ മാർക്കറ്റീലു ഞങ്ങക്ക് ശെകലം സ്ഥലം വേണം.. അത് നീയൊന്ന് ശരിയാക്കിതരണം”..
“എന്തിനാ” ഉപ്പ ചോദിച്ചു..
“ഞങ്ങക്ക് അബടെ കുറച്ച് സാധനങ്ങളൊക്കെ സൂക്ഷിക്കാനാാ” “അത് നിന്റെ കണ്ട്രോളിലിരിക്കുന്ന മാർക്കറ്റല്ലെ.. പോലീസൊന്നും വരൂലല്ലൊ അബടെ..”
“അത്. .. നടക്കില്ല ഹാജ്യാരെ..ആ മാർക്കറ്റിനു ഒരു സത്യമുണ്ട് അത് കളഞ്ഞു കുളിക്കാൻ ഞാൻ കൂട്ട്നിക്കില്ല..” ഉപ്പ പറഞ്ഞു..
‘” എന്താണ്ടാ ശുക്കൂറെ ഇയ്യാളു ഇങ്ങെനെ പറേണെ… “” ഞമ്മളു കുറച്ച് സ്ഥലമല്ലപ്പാ ചോയിച്ചത്..”
“നിങ്ങൾക്ക് വേറെന്തെങ്കിലും പറയാനുണ്ടൊ.. ഇല്ലെങ്കിൽ ഞാൻ പോകുന്നു..” എന്ന് പറഞ്ഞ് ഉപ്പ തിരികെ നടന്നു..
അടച്ചിട്ട ആ വലിയ ഗേറ്റിനു മുമ്പിൽ കുറച്ചാളുകൾ കൂടി..
“ഹഹഹഹഹ.. ”
ഹാജ്യാർ നീട്ടിയൊന്ന് ചിരിച്ചു..
“അതങ്ങ് സമ്മദിച്ചേക്ക് കുണ്ടാാ അല്ലെങ്കീ ഇങ്ങക്കിവടെന്ന് പോവാൻ പറ്റൂലെന്നെ”..
?
Adipoli, thangal evideyum avideyum ezhuthanam, evide u certificate il , avide A certificate lum
ഈ കഥ മറ്റേ സൈറ്റിൽ പോസ്റ്റിയതായിരുന്നു..
ചുമ്മാതിരുന്നപ്പൊ ഒരു കൗതുകത്തിനു , എഡിറ്റ് ചെയ്ത് ഇവിടെയിട്ടു..
ഇനിയുള്ള എഴുത്ത് ഇവിടെക്ക് മാത്രമാക്കിയാലൊ എന്നുണ്ട്.. പക്ഷേ വ്യൂവേർസ് കുറവാണു ഇവിടെ എന്നാണു എനിക്ക് തോന്നുന്നത്..
ഇതിന്റെ ക്ലൈമാക്സ് എപ്പോ തരും? അതോ ഇപ്പോ എഴുതുന്നതിന്റെ കൂടെ വരുമോ?
അതിലും ഉണ്ടല്ലോ ജോർജും സാദിഖ് അലി ഇബ്രാഹീമും
അബ്രഹാമിന്റെ സന്തതി എന്ന കഥ തീർന്നതാണു. ക്ലൈമാക്സ് ഭാഗവും അടക്കം സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരും.
പിന്നെ, സൂര്യംവംശം എന്ന കഥയിൽ ക്യാരക്റ്റർ മാത്രമാണു സാദിഖ്.
വേണ്ട ബ്രോ. ഇത് full U Cerificate ആണ്. ഇക്കാനെ കൊണ്ട് A ഇല്ലാതെ എഴുതാൻ പറ്റുമോ? എങ്കിൽ ഇവിടെ ഇട്ടോളൂ… നിങ്ങൾ എഴുതിയതെല്ലാം ഞാൻ വായിച്ചിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞതാ.
ഞാൻ സാധാരണ എ ഇല്ലാതെ തന്നെയാ എഴുതുന്നത്. പിന്നെ, കമ്പികുട്ടൻ സൈറ്റിനു വേണ്ടി , എഴുതപെട്ട കഥയിൽ സാഹചര്യമുണ്ടാക്കി എ കയറ്റും. അത്രേയുള്ളു.
viewers okke varum bro , ippo ithrayum active aayille
ellam ushara aakum katha munnottu pokatte
ith full U certificate aanallo…..?
Powli aan ketto bro??