?Life of pain-the game of demons 6 [Demon king] 1522

മരണത്തിനു മുന്നിൽ പ്രതികരം വെറും ദുർചിന്ത മാത്രമാണെന്ന് അവൾ മനസ്സിലാക്കി… അവസാനം ആ മർഗംതന്നെ അവൾ തിരഞ്ഞെടുത്തു.

പ്രിയങ്ക മടിച്ചാണെങ്കിൽ പുറകിലേക്ക് തിരിഞ്ഞ് ജോണിന്റെ മുഖത്തേക്ക് ദയനീയമായി നോക്കി.പക്ഷെ അവൻ അവളെ ഒരുപാട് തളർത്തി…

ആ ഭീകരൻ തന്നെ ഭോഗിച്ചു കൊല്ലുന്നത് കണ്ണുനിറയെ കാണാൻ കാത്തിരിക്കുന്ന ഒരാളെ പോലെയാണ് നിർത്തം.

കയ്യൊക്കെ കെട്ടി നിറഞ്ഞ പുഞ്ചിരിയുമായി… ആ ആശ്രയവും നഷ്ടമായി എന്നവൾ മനസിലാക്കി.

അപ്പോഴേക്കും അവൻ അവൽക്കരികിലേക്ക് എത്തിയിരുന്നു. ആ ഭീകരനായ രാക്ഷസൻ അവളെ നോക്കി കറുപ്പും മഞ്ഞയും ഇടച്ചേർന്ന വൃത്തികെട്ട പല്ലുകളാൽ ചിരിച്ചു.

ആ പല്ലുകൾ തന്റെ ദേഹത്തു സ്പർശിക്കുന്നത് ഓർത്ത് അവൾക്കോക്കനം വന്നു. ഇതിന്റെ ഇടയിൽ ഒരു ഇടനിലക്കാരനെ പോലെ അലിയും നിന്നിരുന്നു..

ഡാനി വശ്യമായ ചിരിയോടെ  അവർക്കുനേരെ കൈചൂണ്ടി.

എന്നാൽ ആ കൈകളിൽ അലിബയുടെ കായ്കൾ ഒരു തടസ്സമായി പിടിച്ചു.

ഡാനി അലിയുടെയും പ്രിയങ്കയുടെയും മുഖത്തേക്ക് മാറി മാറി നോക്കി…

ഡാനി : Do you think you can save her from my hands?

ഡാനി വളരെ നിസ്സാരമായി അലിയെ നോക്കി പറഞ്ഞു..

അവൻ പറഞ്ഞത് ശരിവച്ചുകൊണ്ട് അലിയുടെ കായ്കൾ ഡാനിയുടെ കൈകളിൽ നിന്നും പിടിവിട്ടു…

തന്റെ അവസാന ആശ്രയമായ അലിയും തന്നെ കയ്യൊഴിഞ്ഞു എന്ന് പ്രിയങ്കക്ക് മനസ്സിലായി…

ഇവരുടെ വാക്കും കേട്ട് ഈ ദുഷ്ട്ടന്മാരുടെ പക്കലേക്ക് വന്ന ആ നിമിഷത്തെ അവൾ സ്വയം പഴിച്ചു.

അലിയുടെ ആ പ്രവർത്തിയിൽ ചുറ്റും നിന്ന ആനന്ദ് വർമ്മയടക്കം ഉള്ളവർ ചിരിക്കുവാൻ തുടങ്ങി.

വീണ്ടും ഡാനിയുടെ കയ്കൾ പ്രിയങ്കയുടെ നേർ വന്നു… ആ മുഖത്തെ വൃത്തികെട്ട ക്രൂര ഭാവവും ചിരിയും കാണാൻ അവൾക്ക് കഴിഞ്ഞില്ല…

എല്ലാം വളരെ പെട്ടന്നായിരുന്നു… പേടിച്ചു വിറച്ചു അവൾ കണ്ണുകൾ അടച്ചു….. അല്ല അടഞ്ഞു പോയി…

എന്നാൽ അതിന് മുമ്പ് തന്നെ അലിയുടെ കാലുകൾ ശക്തമായി ഡാനിയുടെ നെഞ്ചിൽ പതിഞ്ഞു… ഒരു ഫുട്ബാൾ തെറിച്ചുപോണ പോലെ അവൻ തെറിച്ചു പോയി താഴേക്കുള്ള ഭിത്തി പൊളിച്ച് ഒന്നാം നിലയിലേക്ക് വീണു…

താഴെവീണ ഡാനി ഒരു അനക്കവും ഇല്ലാതെ കണ്ണുകൾ അടച്ചു…..കളിക്കാണൻ വന്നവർ ഇത് പേടിയോടെ നോക്കി നിന്നു…

അവർക്ക് എന്താ മുകളിൽ നടക്കുന്നതെന്ന് അറിയില്ല… എല്ലാവരുടെയും ശ്രദ്ധ മുകളിലേക്കായി…

പെട്ടെന്ന് താഴെയുള്ള സെക്യൂരിറ്റികൾ മുകളിലേക്ക് 3 വട്ടം ബുള്ളറ്റ് പായിച്ചു… ആ ജനക്കൂട്ടം പേടിച്ചു പുറത്തേക്ക് ഓടൻ തുടങ്ങി…

മുകളിൽ എന്താ ഉണ്ടായതെന്ന് ആർക്കും മനസ്സിലായില്ല… ഏകദേശം 100 കിലോക്ക് മുകളിൽ ഭാരവും 7 അടിയോളം പൊക്കവും ഉള്ള ഡാനിയെന്ന മഹരാക്ഷസ്സൻ ഒരു 50 വയസ്സുകാരന്റെ ഒറ്റ ചവിട്ടിൽ താഴെ തെറിച്ചു വീണ് നിലമ്പത്തിച്ചിരിക്കുന്നു…

8 Comments

  1. ❤️

  2. രാഹുൽ പിവി

    ❤️❤️❤️

  3. നിലാവിന്റെ രാജകുമാരൻ

    ഉണ്ണിയേട്ടൻ first

Comments are closed.