പതിയെ അവന്റെ കൈകളാൽ ആ കണ്ണുകൾ അടപ്പിച്ചു.
ജോണ് ; rest in peace….. We will Meet the hell……
അവൻ പതിയെ പറഞ്ഞുകൊണ്ട് അവിടെനിന്നും എഴുന്നേറ്റു…
ടിൻ … ടിൻ….ടിൻ……
ബെൽ മുഴങ്ങി മൈക്കിലൂടെ ജോണിനെ വിജയിയായി അന്നൗൻസ് ചെയ്തു… പതിയെ ആ ഇരുമ്പ് കൂടും മുകളിലേക്ക് പൊങ്ങി…
കാണികൾ ആരും ശബ്ദം ഉണ്ടാക്കുന്നില്ല…. എല്ലാവരും പേടിയോടെ അവനെതന്നെ നോക്കുന്നു…. അവർക്കിടയിലൂടെ ഒരു ചെറുചിരിയോടെ അവൻ നടന്നുനീങ്ങി…ഇങ്ങോട്ട് വരുമ്പോൾ ഉണ്ടായിരുന്ന കൂക്കലും പരിഹാസ ചിരിയും ഇപ്പോൾ ഇല്ല……
വരുമ്പോൾ ആയിരംപേരുടെ പരിഹാസ ചിരി ആയിരുന്നുവെങ്കിൽ തിരിച്ചു പോകുമ്പോൾ ഒരാളുടെ ഭയാനകമായ ചിരിയായിരുന്നു…
മനുഷ്യനെ തല്ലിയും കൊന്നും മത്സരിക്കുന്നവരെ നോക്കി സന്ദോഷം കണ്ടെത്തുന്ന ഒരു കൂട്ടം ജനങ്ങൾ…
അവർ രണ്ടു ഭീമൻ കൊലയാളികളെ കൊല്ലുന്നത് നോക്കി പേടിയോടെ നിൽക്കുന്നു.
ആ ജനക്കുട്ടത്തിൽ നിന്നും അണിയറയുടെ ഉള്ളിലേക്ക് പ്രവേശിച്ച് ജോണ് മുകളിലേക്ക് പോയി…
താൻ കടന്ന് പോകുന്ന വഴിയിൽ 100 ഓളം ആയുധമേന്തിയ കറുത്ത വസ്ത്രധാരികൾ അവനെ പേടിയോടെ നോക്കി…
ചിലർ ഭയഭക്തി ബഹുമാനം നൽകി അവനായി വഴിയൊരുക്കി…
മുകളി എത്തുമ്പോൾ ഇരുവശതായി നിൽക്കുന്ന രണ്ടുവിഭാഗം ആൾക്കാരെ അവൻ കണ്ടു.
ഒരു വിഭാഗത്തിൽ തന്റെ ഇതുപോലുള്ള ഒരുപാട് വീര സഹാസ കലാപരിപാടികൾ കണ്ട അലി ഭായും…
മരണം വിട്ടുമാറി എന്നാശിക്കുന്ന പ്രിയങ്കയും സിംഗരയും…..
മറു വശത്ത് തോൽവിയും അഭമാന ഭാരവും ദേഷ്യവും കടിച്ചമർത്തി നിൽക്കുന്ന ആനന്ദ് വർമ്മയും തങ്ങളുടെ ബെറ്റിങ് ക്രൂവിലെ രണ്ട് ബലവാന്മാർ നഷ്ടമായത് ആലോചിച്ച് വിഷമിച്ചു നിൽക്കുന്ന മാനേജർമാരും…
അലി : അപ്പൊ വർമ്മ സാറേ…. ബെറ്റ് ജയിച്ച സ്ഥിതിക്ക് ഡീൽ നടപ്പാക്കാം…. അല്ലെ…. ഹ ഹ ഹ ….
ആനന്ദ് വർമ്മ ദേഷ്യത്തോടെ അലിയെ നോക്കി…കൂടെ തന്റെ കൂടെ ധൈര്യമായി അഹങ്കാരത്തോടെ നിൽക്കുന്ന പ്രിയങ്കയെയും.
പുറത്ത് നിന്ന് ആരാന്ന് പോലും അറിയാത്ത ഒരു വരത്തൻ വെറും അര മണിക്കൂർ കൊണ്ട് തന്റെ 2 വലിയ അപകടകാരിയായ ബോക്സിർമാരെ തോൽപ്പിച്ചു… ഇത്രയും ഗുണ്ടകൾ ആയുധമേന്തി നിന്നിട്ടും വെറും 4 പേർ തന്നെ മുൾമുനയിൽ നിർത്തി.
പല പല വലിയ വമ്പന്മാർക്ക് മുന്നിലും തലകുനിക്കാത്ത ആനന്ദ് വർമ്മ ഇന്ന് എവിടെനിന്നോ വന്ന 4 പേരുടെ മുന്നിൽ തല കുനിച്ചു.
അയാളുടെ ഈഗോയിൽ തന്നെ അവർ ഹെർട്ട് ചെയ്തു…അതയാളുടെ വിവേഗത്തെ തന്നെ മൂടി… പക്ഷെ വർമക്ക് ഒന്നുമാത്രം മനസ്സിലായി…
ഇവരിന്ന് ഇവിടംവിട്ടാൽ പിന്നെ ആനന്ദ് വർമ്മ എന്ന രക്ഷസന് വലിയൊരു അപമാനം കൂടെ ആണ്…
അയാൾ പതിയെ അവരെ നോക്കി ചിരിക്കാൻ തുടങ്ങി.
വർമ്മ : ഹ ഹ ഹ ഹ ഹ ………..ഹ ഹ ഹ …….
❤️
??
???
??????
❤️❤️❤️
????
????
ഉണ്ണിയേട്ടൻ first