?Life of pain-the game of demons 6 [Demon king] 1522

ആത്മവിശ്വാസം ഒട്ടും കൈവിടാതെ അലി സാധാരണമായി അവിടെ ഇരുന്നു. സിംഗരയും പ്രിയങ്കയും പേടിയോടെ അയാളുടെ കസേരക്ക് രണ്ട് വശത്ത് നിന്നു.

അവൾ ചുറ്റും നോക്കി. ചുറ്റിനും 60 തോളംപേർ അരയിൽ തോക്കും പിടിച്ചു നിൽക്കുന്നു. മരണം അടുത്തു എന്ന് അവളോട് ആരോ പറയുമ്പോലെ.

അലി : പ്രിയങ്ക…

ചുറ്റിനും നോക്കിക്കൊണ്ടിരിക്കുന്ന അവളെ അലി തോണ്ടി വിളിച്ചു.

പ്രിയങ്ക: ഭായ്…?

അലി : പേടി ഉണ്ടോ…..

പ്രിയങ്ക : ഏയ്‌…. ഇല്ല ഭായി….

ഇല്ലായെന്ന് പറഞ്ഞെങ്കിലും അവൾക്ക് നല്ല ആശങ്ക ഉണ്ട്… ആനന്ദ് വർമയോട് പന്തയം വച്ച് തോറ്റുപോയൽ അയാൾ തന്നെ ജീവിതകാലം മുഴുവൻ അടിമയാക്കും എന്നവൾക്ക് അറിയാം..

അലി: എന്ന ഇവിടെ ഇരുന്നോ….

അയാൾ അതിഞ്ഞ സ്വരത്തിൽ തന്റെ മടിയിൽ ഇരിക്കാൻ ക്ഷണിച്ചു. അവൾ ചുറ്റുമുള്ളവരെ ഒന്ന് നോക്കി.

അലി : ഹേയ്…. പ്രിയങ്ക…. അവരെയൊന്നും നോക്കണ്ടാ… താൻ ഇരുന്നോ…

അവൾ മടിയോടെ അലിയുടെ മടിയിൽ ഇരുന്നു. ഇതെല്ലാം  ആനന്ദ് വർമ്മ നോക്കി ഇരിപ്പുണ്ട്… അയാൾ ഗ്ലാസ്സിൽ മദ്യം ഒഴിച്ച് അവരെ നോക്കി കുടിച്ചിറക്കി.

വർമ്മ: നീ ഇപ്പോൾ അവിടെ സുഖിച്ചിരുന്നോ…. കുറച്ച് കഴിഞ്ഞാൽ അവരൊക്കെ ചാവും… പിന്നെ നിന്റെയൊക്കെ സ്ഥാനം ഇവിടുള്ളവരുടെ കാലിന്റെ അടിയിലാ…

അയാൾ അവളെ നോക്കി പറഞ്ഞു. പ്രിയങ്ക അൽപ്പം പേടിയോടെ വർമ്മയെ നോക്കി അലിയുടെ മടിയിൽ നിന്നും എഴുന്നേൽക്കാൻ നോക്കി. പക്ഷെ അയാൾ അവളുടെ വയറിൽ കൈ ചുറ്റി തന്റെ നെഞ്ചിലേക്ക് ഇട്ടു.
അലി : പേടിയില്ല എന്ന് പറഞ്ഞത് കള്ളം ആണല്ലേ….

അലി അവളുടെ ചെവിയിൽ പതിയെ ചോതിച്ചു.

പ്രിയങ്ക : ഭായ്…. നമുക്കിത് വേണോ…. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മോശപ്പെട്ട ഒരാൾ ആണ് ആനന്ദ് വർമ്മ…

അവൾ ആശങ്കയിൽ പറഞ്ഞു.

അലി : എന്നാൽ ഇന്നത്തോടെ തന്റെ ആ വാക്ക് മാറും….

പ്രിയങ്ക : എന്ത്….?

അലി : ഏറ്റവും മോശപ്പെട്ടവൻ…. നീ കണ്ടതിൽവച്…. ആ വാക്ക്….

പ്രിയങ്ക : സർ…. അവർ നൂറോളം പേർ ഉണ്ട്….

അലി : പക്ഷെ ഇവിടെ ഞാനും ഉണ്ട്…

പിന്നെ അവളൊന്നും മിണ്ടിയില്ല. അയാളുടെ ഒപ്പം ഇരിക്കുമ്പോൾ അവളുടെ പേടിയെല്ലാം എങ്ങോ പോകും പോലെ…. അയാളുടെ ധൈര്യം കാണുമ്പോൾ എതിരെ നിൽക്കുന്ന ശക്തനായ എതിരാളിയെ നോക്കി ചിരിക്കാൻ അവൾക്ക് കഴിയും പോലെ… അവൾ അലിയുമായി കുറച്ചുകൂടെ ചേർന്നിരുന്ന് ആനന്ദ് വർമ്മയെ നോക്കി.

8 Comments

  1. ❤️

  2. രാഹുൽ പിവി

    ❤️❤️❤️

  3. നിലാവിന്റെ രാജകുമാരൻ

    ഉണ്ണിയേട്ടൻ first

Comments are closed.