?Life of pain-the game of demons 6 [Demon king] 1522

വർമ്മ അവിടെ നിൽക്കുന്ന അലിയേയും ജോണിനേയും നോക്കി…. എന്നിട്ട് താൽപ്പര്യം ഇല്ലാത്ത മട്ടിൽ തിരിഞ്ഞ് കളിയിൽ തന്നെ ശ്രദ്ധിച്ചു..

ആനന്ദ് : അതിന് ഇവർ ആരാ….. ഒന്ന് പോടോ……

അതും പറഞ്ഞ് ഗ്ലാസ്സിൽ അവസാന തുള്ളി മദ്യവും അയാൾ അകത്താക്കി

സിംഗര : സർ ഇത്…

അലി : ഞങ്ങൾ കുറച്ചു ദൂരെന്നാ….. ഞങ്ങൾക്ക് കുറച്ചു കാര്യം അറിയാൻ ഉണ്ട്… അത് അറിഞ്ഞാൽ അങ്ങു പോകമായിരുന്നു….

സിംഗര തങ്ങൾ ആരാണെന്ന് പറയുന്നതിന് മുമ്പ്  അലി ഇടയിൽ കേറി പറഞ്ഞു.

‘”” പറഞ്ഞില്ലെങ്കിൽ താൻ എന്ത് ചെയ്യും…. ഹ ഹ ഹ ….

മധ്യ ലഹരിയിൽ അയാൾ ചിരിക്കാൻ തുടങ്ങി…. പക്ഷെ അയാൾ ചിരിക്കുന്നതിന്റെ കൂടെ തന്നെ അലിയും ജോണും ചിരിക്കാൻ തുടങ്ങി.

അത് കണ്ടപ്പോൾ ആനന്ദ് വർമ്മ ചിരി നിർത്തി അവരെ ദേഷ്യത്തിൽ നോക്കി.

‘”” എന്റെ സ്ഥലത്ത് വന്ന് എന്റെ മുന്നിൽ ചിരിക്കുന്നോ….. ജീവൻ വേണമെങ്കിൽ സ്ഥലം വിട്ടോ…..'””

അയാൾ ദേഷ്യത്തോടെ പറഞ്ഞു. പക്ഷെ അതെല്ലാം കേട്ട് ഒരു കൂസലും ഇല്ലാതെ ജോണും അലിയും നിന്നു. അലി അവന്റെ തൊട്ട് എതിർവശത്തുള്ള കസാരയിൽ ഇരുന്ന് കാൽക്കു മേൽകാൽ  വച്ചു.

വർമ്മ : താൻ ആരാടോ…..

അലി : ഞാനോ…. ഞാനൊരു പാവം ബിസിനസ്സ് മാൻ… ഒരു ബിസിനസ്സ് ഉറപ്പിക്കാൻ വന്നതാ…..

വർമ്മ: ബിസിനസ്സോ….  ഹ ഹ ഹ …. എനിക്ക് തന്റെ ബിസിനസ്സ് വേണ്ടെങ്കിലോ….

അയാൾ അതും പറഞ്ഞു ചിരിച് അലിക്ക് പുറകിൽ നിൽക്കുന്ന പ്രിയങ്കയെ നോക്കി….

‘”‘ ദേ…. ഈ ബിസിനസ്സ് വേണമെങ്കിൽ നോക്കാം…. ഹ ഹ ഹ ഹ………. ‘””

പിന്നെയും അവരെ നോക്കി പരിഹസിച്ചു ചിരിക്കാൻ തുടങ്ങി…

അലി : മാമ  ബിസ്സിനസ്സ് അല്ല വർമ്മ സാറേ…. ഇത് വേറൊരു ബിസ്സിനസ്സ് ആണ്…..പിന്നെ ഇവളെ ആരും തൊടുകയുമില്ല…….

അലി മുഖത്തെ മായാത്ത ചിരിയുമായി അവനോട് പറഞ്ഞു.

വർമ്മ: സിംഗര…. എന്നെകുറിച്ചൊന്നും പറഞ്ഞില്ലേ ഇവനോട്…… ഹ ഹ  ഹ ഹ ……..

സിംഗര : സർ അത്…… ഇവർ…

ജോണ് : അങ്കിളേ…… ഞങ്ങൾ പറയുന്നതിന് ചുമ്മാ ഉത്തരം പറഞ്ഞേക്കുന്നേ…..

ജോണ് അയാളെ പ്രകോപിക്കുന്നപോലെ സംസാരിച്ചു. തന്റെ സ്ഥലത്തു വന്ന് തന്നെ അപമാനിക്കാൻ നോക്കിയ ജോണിനെ ദേഷ്യത്തോടെ നോക്കി…

വർമ്മ : എന്താടാ…. ഭീഷണി ആണോ…….

അലി : ഛേ…… അതൊന്നും അല്ല…… അവന് തലക്ക് സുഖമില്ല…. അത് വിട്ട്കളാ…..

വർമ്മ : രണ്ടിന്റെയും ദൈര്യം ഞാൻ സമ്മതിച്ചു… പക്ഷെ ചുറ്റുമൊന്ന് നോക്കുന്നത് നല്ലതാണ്… പിന്നെ ഇവളെ ഞാൻ വിചാരിച്ചാൽ ഇപ്പൊ….. തന്റെ മുന്നിൽ വച്ച് തുണി അഴിച് എല്ലാവരുടെയും മുന്നിൽ ഒരു വിൽപ്പന ചരക്കായി നിർത്താൻ പറ്റും…. എന്തേ….കാണണോ…..

അയാൾ പ്രിയങ്കയെ നോക്കി വശ്യമായൊരു ചിരിചിരിച് കടുപ്പത്തിൽ പറഞ്ഞു.

അലി : ഹ ഹ ഹ ….. നിങ്ങൾ ആ പറഞ്ഞ സംഭവം ഞാനൊരുപാട് ചെയ്തിട്ടുണ്ട്… പക്ഷെ അവളെന്റെ ഒപ്പമാണ് വന്നത്…. എന്റെയൊപ്പം തന്നെ പോവുകയും ചെയ്യും….

8 Comments

  1. ❤️

  2. രാഹുൽ പിവി

    ❤️❤️❤️

  3. നിലാവിന്റെ രാജകുമാരൻ

    ഉണ്ണിയേട്ടൻ first

Comments are closed.