വിതുമ്പൽ വിട്ട് മാറാതെ അവൾ മൂളി.
“ന്റെ പൊന്നിങ്ങനെ കരയുമ്പോ സഹിക്കണില്ലാട്ടോ എനിക്ക്…!”
“സഹിക്കാൻ പറ്റണില്ല മരംകേറിയേ…! സങ്കടോം വേദനേം സന്തോഷോം ഒക്കെയുണ്ട് എനിക്കിപ്പോ.”
“അറിയാം പെണ്ണേ… പക്ഷെങ്കി സന്തോഷം കൊണ്ട് നീ കരഞ്ഞാൽ പോലും സങ്കടം കൊണ്ട്, വേദന കൊണ്ട് കരയരുതേടി. സഹിക്കില്ലെനിക്ക്…!”
“ഇല്ല, മരംകേറിയേ ഞാനിനി കരയൂല. ഒരിക്കലും കരയൂലാ…!”
വാശിയോടെ നീർത്തുള്ളികളെ തുടച്ച് നീക്കിയവൾ കൈയിലെ പിടി മുറുക്കി, തോളിലേക്ക് ചാഞ്ഞു നടന്നൂ.
“ഇനിയെന്റെ കറുമ്പി പൂച്ചയെ ആരും സങ്കടപ്പെടുത്താതെ ഞാൻ നോക്കിക്കോളാട്ടോ…!”
“സത്യം…?”
“സത്യം പൊന്നാ…!”
അവളേം ചേർത്ത് പിടിച്ച് തന്നെ എന്നും തനിച്ച് കേറി പോക്കൊണ്ടിരുന്ന ആ രണ്ടാം ഇടവഴിയിലൂടെ ഞങ്ങൾ നടന്നൂ. വീട്ടില് നിലവിളക്ക് ഉള്ള കാര്യം പോലും ഞാനറിയുന്നത് അപ്പഴാ. കത്തിച്ച് വച്ച വിളക്കുമായി ഇത്ത പുറത്തേക്ക് വന്നൂ.
“വലത് കാല് വച്ച് വാന്റെ അനിയത്തി കുട്ടിയേ…”
നിറചിരിയോടെ പറഞ്ഞ് ഇത്ത വിളക്ക് അവൾക്ക് കൈമാറി. സന്തോഷവും സമാധാനവും നിറഞ്ഞ മനസ്സോടെ വലത് കാല് വച്ചെന്റെ കറുമ്പി അങ്ങനെ ന്റെ സ്വർഗ്ഗത്തിലേക്ക് കേറി…!
“ ..ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ
ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ
നാലുനിലപന്തലിട്ടു വാനിലമ്പിളി
നാഗസ്വരമേളമിട്ടു പാതിരാക്കിളി
നാലുനിലപന്തലിട്ടു വാനിലമ്പിളി
നാഗസ്വരമേളമിട്ടു പാതിരാക്കിളി
ഏകയായി രാഗലോലയായി
എന്റെ മുന്നിൽ വന്നവൾ കുണുങ്ങിനിന്നു
ഏകയായി രാഗലോലയായി
എന്റെ മുന്നിൽ വന്നവൾ കുണുങ്ങിനിന്നു
കുണുങ്ങിനിന്നു – മുന്നിൽ കുണുങ്ങിനിന്നു
ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ
ഞാൻ തൊഴുന്ന കോവിലിലെ ദേവിയാണവൾ
ഞാൻ കൊതിക്കും ദേവലോകറാണിയാണവൾ
ഞാൻ തൊഴുന്ന കോവിലിലെ ദേവിയാണവൾ
ഞാൻ കൊതിക്കും ദേവലോകറാണിയാണവൾ
താളമാണവൾ ജീവരാഗമാണവൾ
താലിചാർത്തും ഞാനവൾക്കീ നീലരാവിൽ
താലിചാർത്തും – ഞാനീ നീലരാവിൽ
ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ
ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ.. ”
ഏറെ കൊല്ലങ്ങൾക്ക് ശേഷമാണ് ഉപ്പുപ്പായേ വിട്ട് എന്റെ തന്നെ മുറിയിലേക്ക് കിടക്കാനായി കേറുന്നത്. ഉപ്പുപ്പായുടേ തന്നെ ചെറിയ റേഡിയോയിലൂടെ ശബ്ദം കുറച്ച് കേൾക്കുന്ന പാട്ടിൽ, നഗ്നരായി ലയിച്ച് കിടക്കുവാണ് ഞങ്ങൾ. പ്രണയമാകുന്ന പുഷ്പ്പത്തിലെ തേൻ നുകരുന്ന ശലഭമാണ് കാമം…! എന്ന് പറയുന്നത് പ്രണയം പോലെ സത്യമായ ഒന്ന് തന്നാണ്. പാട്ടിനനുസരിച്ച് വിരലുകളാൽ നെഞ്ചിൽ താളം പിടിക്കുവാണ് എന്റെ പെണ്ണപ്പോ…!
“കറുമ്പി…!”
“മ്മ്…”
“ഇങ്ങനെ കിടന്നാൽ മതിയോ, ഉറങ്ങണ്ടേ..?”
“വേണോ…?”
“പിന്നെ വേണ്ടേ…?”
“ഇന്ന് നമ്മക്കീ പാട്ടൊക്കെ കേട്ട്, ഓരോന്നൊക്കെയും പറഞ്ഞും നേരം അങ്ങ് വെളുപ്പിച്ചാലെന്താ ന്റെ മരംകേറിയേ…?”
“നിന്റെ കണ്ണില് നാല്ലുറക്കം തെളിഞ്ഞ് കാണുന്നുണ്ട് പെണ്ണേ…, അതെങ്ങനെയാ ഇന്നലെ രാത്രി ഉറങ്ങാതെ നേരം വെളുപ്പിച്ചത് അല്ലേ…?”
കുണുങ്ങി ചിരിക്കുവാണവൾ…!
“അതൊരു സുഖമുള്ള ഉറക്കമൊഴിയല് ആയിരുന്നു…!”
“മ്മ് സുഖം., വല്ല അസുഖവും വിളിച്ച് വരുത്തല്ലെന്റെ പെണ്ണേ…!”
തുറന്നിട്ട ജനാല വഴി അകത്തേക്ക് പ്രവേശിച്ച പാതിരാ കാറ്റിൽ ദേഹമാസകലം കുളിര് കോരിയിരുന്നു.
“നല്ല തണുപ്പ് അല്ലേ മരംകേറി…?”
“മ്മ്, ഇന്നന്തായാലും മഴയും ഉണ്ടാകും. അത്രക്ക് അല്ലായിരുന്നോ ചൂട്…! മൂടിക്കോ പെണ്ണേ, പറഞ്ഞ പോലെ നല്ല തണുപ്പാ…”
“ഞാനിനി എഴുന്നേക്കണ്ടേ, മൂടി താ മരംകേറിയേ…!”
“ഇങ്ങനൊരു മടിച്ചി…!”
“ഞാൻ മടിച്ചിയൊന്നും അല്ല. നന്നായിട്ട് പണി എടുക്കുന്നവള് തന്നെയാ. സംശയൊണ്ടോ…?”
“ഉണ്ടായിരുന്നു കുറച്ച് മുന്നേ വരെ…!”
“അയ്യേ വൃത്തികെട്ടത് പോ…!”
ഇടം വലം ചുണ്ട് കോട്ടി തിരിഞ്ഞ് കിടന്ന അവളെ നോക്കി ചിരിയോടെ, എപ്പോഴോ നിലത്തേക്ക് വീണ പുതപ്പിനെ കുടഞ്ഞെടുത്ത് മൂടി കൊടുത്തു ഞാൻ.
“പുതപ്പ് തരുന്ന ചൂടിനേക്കാൾ എനിക്കിഷ്ട്ടം ന്റെ മരംകേറിയുടെ ചൂടാ…!”
♥️♥️♥️♥️♥️
Very good story and very good writing. We are waiting for next story…
Super!!!!! Super!!!!! Super!!!!! Superb!!!!!. Othiri othiri othiri ishtamayi. Simply awesome!!!! Simple cute, romantic and heart melting… Churingiya vakkaukalil theerthoru manohara kavyam pole sundaram.. Hats off!!!!!. Oru feel good ending anenkilum chila sandarbhangal heart breaking ayirunnu. Vallathoru life ulla story. No doubt!!! You’re a talented and gifted writer.. Thank you so much for providing this mesmerizing reading experience.
Super ???
ഒന്നും പറയാൻ ഇല്ല brooo ഒരു രക്ഷയും ഇല്ല എന്റെമ്മോ.
മതസൗഹാർദം വിളിച്ചോതുന്ന, ബാഹ്യ നിറത്തേക്കാൾ മനസ്സിന്റെ നിറമാണ് യഥാർത്ഥ സ്നേഹത്തിന്റെ അടിത്തറ എന്ന് പറയുന്ന പ്രണയപൂർവ്വമായ കഥ. വളരെ ഹൃദയസ്പർശിയായിരുന്നു.