? എന്റെ കറുമ്പി ? [?ꫝ??? ꫝ???? ] 104

 

നീണ്ട് കിടക്കുന്ന ആ വല്യ പറമ്പിൽ കാണാൻ കാഴ്ചകൾ ഏറെയാണ്. അതിലും മനോഹരമാണ് അവിടവിടയീ കേക്കുന്ന പഴേ പാട്ടുകൾ…! കേട്ട് മറന്ന പാട്ടുകളെല്ലാം വർണിക്കുന്നത് എന്റെ പെണ്ണിനെയാണോ എന്ന് പോലും ഒരുനിമിഷം ഞാൻ ചിന്തിക്കാതിരുന്നില്ല. മനസ്സിൽ പതിഞ്ഞുപ്പോയാ വരികൾക്കിടയിൽ എപ്പഴോ എന്നെ തന്നെ ശ്രദ്ധിക്കുന്ന ആ ഉണ്ടക്കണ്ണുകളെ ഞാനും കണ്ടിരുന്നു. ഇരുമിഴികളിലും പ്രണയം വന്ന് മൂടുന്നത് അറിഞ്ഞു. പരിസരം പോലും ഗൗനിക്കാതെ അവളെന്റെ തെറ്റിത്തടത്തിൽ ചുംബിച്ചിരുന്നു. പിന്നീട് ആ വല്യ കണ്ണുകളാൽ ചുറ്റും വീക്ഷിച്ചവൾ കുറുമ്പ് ചിരിയോടെ എന്നേം വലിച്ച് ഓടുവായിരുന്നു. എങ്ങോട്ടെന്നറിയാതേ ഹൃദയത്തിന്റെ ഒരേയൊരു അവകാശിയോടൊപ്പം.

 

ഓടുന്ന ഓട്ടത്തിനിടക്ക് ഇടിച്ച് കുത്തി പെയ്ത മഴ കൂടി ഞങ്ങളെ നനച്ചില്ല. അങ്ങനെ പറയുന്നതിനേക്കാൾ നല്ലത് നനച്ചത് കൂടി ഞങ്ങൾ അറിഞ്ഞിരുന്നില്ല, എന്ന് പറയുന്നതാവും…! ആകാശം മുട്ടേയുയർന്ന് നിക്കുന്ന ആ വല്യ അരയാൽ മരത്തിന് കീഴെ ഞങ്ങളോടി കേറി.

 

“എന്ത് തണുപ്പാ ന്റെ മരംകേറിയേ…!”

 

കൈകൾ തമ്മിൽ കൂട്ടിത്തിരുമ്മി, അവൾ പറഞ്ഞു. ചേർന്ന് നിൽക്കാൻ അവളേറെ കൊതിക്കുന്നുണ്ട്. പക്ഷെ നിക്കില്ല. ഞാൻ ചേർത്ത് പിടിച്ചേക്കണം…!

 

 

“ഇങ്ങോട്ട് വാന്റെ പെണ്ണേ…!”

 

ചിരിയോടെ അവളെ എന്നിലേക്ക് ചേർക്കുമ്പോ, നേരത്തേയത് കൊതിച്ചതിനാലാവും അവളും കൂടുതൽ എന്നിലേക്ക് പറ്റിച്ചേർന്നു. വയറ്റിലൂടെ കൈകൾ മുറുക്കി എന്റെ കൈക്കുള്ളിലൂടെ തല കേറ്റി അവൾ നെഞ്ചോരം ചേർന്നു. ഒരുപക്ഷെ കുത്തിയൊലിക്കുന്ന ഈ മഴയുടെ ഓരോ തുള്ളിയും എന്നോട് പറയുന്നതത്രയും എന്റെ കറുമ്പി പെണ്ണിന്റെ പ്രണയമാവാം…!

 

ആ തണുപ്പിൽ പരസ്പരം നനഞ്ഞൊട്ടിയ വസ്ത്രങ്ങൾ ഇട്ട് കെട്ടിപ്പിടിച്ച് നിക്കുമ്പോ കാൽവിരൽ മുതൽ തലമുടി വരെയും തണുപ്പ് അരിച്ച് കേറുന്നുണ്ടായിരുന്നു. അപ്പോഴും കിട്ടിയിരുന്ന ഏക ചൂട് ന്റെ പെണ്ണിന്റെ ശ്വാസത്തിൽ നിന്നുമാണ്…!

 

“മഴ മാറീട്ടോ, പോയാലോ…?”

 

മണിക്കൂറുകൾ ആണോ നിമിഷങ്ങൾ ആണോ അറിയില്ല., എത്ര നേരമങ്ങനെ നിന്നൂന്ന്…! എല്ലാം മറന്ന്, മേലെയുള്ള ആകാശവും താഴെയുള്ള ഭൂമിയുമെല്ലാം മറന്ന് ആ ഉണ്ടക്കണ്ണുകളുടെ പ്രണയത്തിൽ മുങ്ങി താഴുവായിരുന്നു ഞാൻ. അവൾ വിളിക്കുമ്പോഴാണ് ആ കണ്ണുകളിൽ നിന്നും ഞാൻ പിൻവാങ്ങുന്നത് പോലും. ഇപ്പൊ ചെറുതായി ചാറ്റലേയുള്ളൂ.

 

“വാ…!”

 

കൈയും കോർത്ത് ഞങ്ങൾ നടന്നൂ. പൂമണ്ണിന്റെ മനം മയക്കും മണം ചുറ്റിനും നിറഞ്ഞ് നിന്നിരുന്നു.

 

“മരംകേറി, ഇന്നീ ദിവസം ഒരിക്കലും മറക്കില്ല ഞാൻ…! എന്റെ സന്തോഷം എങ്ങനാ ചെക്കാ ഞാൻ നിന്നേ പറഞ്ഞറിയിക്കുക…?”

 

സന്തോഷം മാത്രം നിറഞ്ഞ നിന്ന ആ വാക്കുകൾ മാത്രം മതിയായിരുന്നു എന്റുള്ളം നിറഞ്ഞ് കവിയാൻ…!

 

“ഈ ജന്മം മുഴുവൻ എനിക്കിങ്ങനെ സന്തോഷത്തോടെ ജീവിച്ച് തീർക്കണം നിന്നോടൊപ്പം…!”

 

ആ മിഴികൾ നിറഞ്ഞത് സങ്കടം കൊണ്ടല്ല എന്ന് തന്നാണ് എന്റെ വിശ്വാസം.

 

“കാവിലമ്മ സമ്മതിച്ചു…!”

 

“എന്ത്…?”

 

കണ്ണുനീർ തുള്ളിയെ സാരിത്തുമ്പാൽ ഒപ്പി അവൾ നിറചിരിയോടെ, ഉത്സാഹത്തോടെ പറയുമ്പോ ഞാനതെന്തന്ന പോലെ തിരക്കി.

 

“നമ്മടെ മംഗല്യം…!”

 

“ഏഹ്…?”

 

“എടാ പൊട്ടാ, നമ്മടെ നിക്കാഹ്…!”

 

അതിർവരമ്പുകൾ ബേധിച്ച് സന്തോഷത്താൽ അവളെ ഞാൻ പുണരുമ്പോ, ഒറ്റ നിമിഷം അതാഗ്രഹിച്ച അവൾ പെട്ടന്നെന്തോ ഓർത്തപ്പോൽ എന്നെ തള്ളിമാറ്റി.

 

“ദേ.., സന്തോഷോക്കെ കൊള്ളാം, പക്ഷെ അന്ന് കുളത്തിൽ ചാടിയ കൂട്ട് എന്തേലും കാണിച്ചാലുണ്ടല്ലോ എന്റെ വിധം മാറും പറഞ്ഞേക്കാം…!”

 

ഉണ്ടക്കണ്ണുകൾ ഉരുട്ടി ഭീഷണിപ്പെടുത്തുമ്പോ പോലും അവളിൽ നാണത്തിന്റെ നിഴൽ തെളിഞ്ഞ് കണ്ടിരുന്നു. ഈ ജന്മം ഇതിൽ പരം സന്തോഷം എനിക്ക് കിട്ടാനുണ്ടോ…? ആ ചോദ്യം വെറുമൊരു ചോദ്യമായി തന്നെ നിക്കുന്നു. കാരണം എന്റെ കറുമ്പി അവളോരോ നിമിഷവും കൂടെ ഉണ്ടേൽ എന്റെ സന്തോഷം ആ നിമിഷങ്ങളിലൊക്കെയും ഇരട്ടിച്ച് കൊണ്ടേയിരിക്കും.

 

“അപ്പൊ ഉടനേ ഉണ്ടാവോ നമ്മടെ നിക്കാഹ്…?”

 

വീട്ടിലേക്കുള്ള മടക്ക യാത്രയിൽ ഞാൻ കൊതിയോടെ തിരക്കി.

 

“ധൃതിയായോ മരംകേറി നിനക്ക്…?”

 

“ധൃതി ഉണ്ടോന്ന് ചോയ്ച്ചാലുണ്ട്. എത്ര നാളായി സ്വപ്നം കണ്ടും കൊതിക്കുന്നതുമായ കാര്യമാ നീ ഇപ്പൊ പറഞ്ഞേ., കാവിലമ്മ സമ്മതിച്ച സ്ഥിതിക്ക് ഇനീം വൈകിപ്പിക്കാണോ കറുമ്പിയേ…?”

 

ചിരിയോടെ അവൾ തിരക്കുമ്പോ അതേ ചിരിയോടെ ഞാൻ മറുപടിയും കൊടുത്തു.

 

“മ്മ് പിന്നൊന്ന്., ന്നെ പൊന്ന് പോലെ നോക്കണം. ഒരുകാരണത്താലും ന്നെ വിഷമിപ്പിക്കരുത്. അങ്ങാനുണ്ടായാ കാവിലമ്മ ശെരിയാക്കും നിന്നെ…!”

 

ഒന്നുറപ്പ് എന്നെ എരി കേറ്റാൻ വേണ്ടിട്ട് മാത്രം വിഷമം അഭിനയിച്ചാണ് അവളത് പറഞ്ഞത്…!

 

“ഇല്ല പെണ്ണേ അങ്ങനൊരിക്കലും ഉണ്ടാവില്ല. ഒരുപക്ഷെ അറിയാണ്ട് പോലും നിന്റെ മനസ്സ് ഞാൻ കാരണം നൊന്തൽ പിന്നീ അലി ഉയിരോടെ കാണില്ല…!”

 

“അങ്ങനിപ്പോ വല്യ വാർത്താനൊന്നും വേണ്ടട്ടോ…!”

 

“പിന്നെ പൊന്ന് പോലെയല്ല, എനിക്ക് കിട്ടിയ നിധി അല്ലേടി നീ. അലാവുദിന് കിട്ടിയ അത്ഭുത വിളക്ക് പോലെ. ചിലപ്പോ അതിലും മേലെ. ഞാൻ നിന്നെ നിധി പോലെ നോക്കും പെണ്ണേ. കരഞ്ഞതും സങ്കടപ്പെട്ടതുമായ ദിവസങ്ങൾ കഴിഞ്ഞു. ഇനിയെന്റെ കറുമ്പിക്ക് സന്തോഷത്തിന്റെ നാളുകളാ…!”

 

കൈയിലെ പിടിയിലെ മുറുക്കത്തിൽ നിന്നും ഞാൻ മനസ്സിലാക്കി അവളെത്ര സന്തോഷിക്കുന്നുണ്ടെന്ന്…!

 

“..പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ

നമുക്കൊരേ പ്രായം നമുക്കൊരേ മോഹം

നമുക്കൊരേ ദാഹം

 

പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ

നമുക്കൊരേ പ്രായം നമുക്കൊരേ മോഹം

നമുക്കൊരേ ദാഹം

 

ഒരു താഴ്വരയിൽ ജനിച്ചൂ – നമ്മൾ

ഒരു പൂന്തണലിൽ വളർന്നൂ

പൂനിലാവലക്കിയ പുളിയിലക്കരയുള്ള

പുടവയുടുത്തു നടന്നു – നമ്മൾ

പൂക്കളിറുത്തു നടന്നൂ

ഓർമ്മകൾ മരിക്കുമോ – ഓളങ്ങൾ നിലയ്ക്കുമോ

ആഹാ ആഹാ ആഹാഹാഹാ

ഓഹോ ഓഹോ ഒഹോഹൊഹോ

 

പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ

നമുക്കൊരേ പ്രായം നമുക്കൊരേ മോഹം

നമുക്കൊരേ ദാഹം

 

മടിയിൽ പളുങ്കു കിലുങ്ങീ – നീല

മിഴികളിൽ കനവു തിളങ്ങീ

കാമിനി മണിമാരിൽ പുളകങ്ങളുണർത്തുന്ന

കഥകൾ പറഞ്ഞു മയങ്ങീ – നമ്മൾ

കവിതകൾ പാടി മയങ്ങീ

ഓർമ്മകൾ മരിക്കുമോ – ഓളങ്ങൾ നിലയ്ക്കുമോ

ആഹാ ആഹാ ആഹാഹാഹാ

ഓഹോ ഓഹോ ഒഹോഹൊഹോ

 

പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ

നമുക്കൊരേ പ്രായം നമുക്കൊരേ മോഹം

നമുക്കൊരേ ദാഹം

പൂന്തേനരുവീ… ”

6 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

  2. Very good story and very good writing. We are waiting for next story…

  3. Super!!!!! Super!!!!! Super!!!!! Superb!!!!!. Othiri othiri othiri ishtamayi. Simply awesome!!!! Simple cute, romantic and heart melting… Churingiya vakkaukalil theerthoru manohara kavyam pole sundaram.. Hats off!!!!!. Oru feel good ending anenkilum chila sandarbhangal heart breaking ayirunnu. Vallathoru life ulla story. No doubt!!! You’re a talented and gifted writer.. Thank you so much for providing this mesmerizing reading experience.

  4. ഒന്നും പറയാൻ ഇല്ല brooo ഒരു രക്ഷയും ഇല്ല എന്റെമ്മോ.

  5. മതസൗഹാർദം വിളിച്ചോതുന്ന, ബാഹ്യ നിറത്തേക്കാൾ മനസ്സിന്റെ നിറമാണ് യഥാർത്ഥ സ്നേഹത്തിന്റെ അടിത്തറ എന്ന് പറയുന്ന പ്രണയപൂർവ്വമായ കഥ. വളരെ ഹൃദയസ്പർശിയായിരുന്നു.

Comments are closed.