? എന്റെ കറുമ്പി ? [?ꫝ??? ꫝ???? ] 104

എന്റെ തോളിൽ വച്ച അവന്റെ കൈ അവൾ തട്ടിയെറിഞ്ഞിരുന്നു. ശെരിക്കും അവൾ വന്നത് പോലും അറിയുന്നത് അപ്പഴാ.

 

“ഇനിയും ഈ പാവത്തെ ഉപദ്രവിച്ച് മതിയായില്ലേടാ നിനക്ക്…? ഇനിയുമിവന്റെ കണ്ണുനീര് നിനക്ക് കാണണോ…? നിനക്കെതിരെ ഞങ്ങൾക്കൊന്നും ചെയ്യാൻ പറ്റില്ല. എന്ന് കരുതി നീ അഹങ്കരിക്കാൻ നിക്കണ്ട, ന്റെ കാവിലമ്മ ചോദിക്കും ഇതിനൊക്കെ…!”

 

നിറ കണ്ണുകളും വേദന നിറഞ്ഞ പുഞ്ചിരിയും ആയിരുന്നു അവന്റെ മറുപടി. വല്ലാണ്ട് എന്നെ കൊത്തി വലിച്ചിരുന്നു ആ കാഴ്ച. എന്റെ കൈയും പിടിച്ചവൾ മുന്നേ നടക്കുമ്പോ അവനിൽ തന്നായിരുന്നു എന്റെ മിഴികൾ അപ്പഴും. പാവം…! അവൾ പറഞ്ഞ പോലെ കാവിലമ്മ എല്ലാം ചോദിച്ചു അവനോട്, ആ വേദന ഇപ്പോഴും അവൻ അനുഭവിക്കുന്നുമുണ്ട്. ന്റെ കാവിലമ്മേ പൊറുത്തൂടെ ആ പാവത്തോട്…!

 

“അവനെന്തേലും വേണ്ടാത്തീനം പറഞ്ഞോ മരംകേറി…?”

 

വേവലാതിയോടെ അവൾ തിരക്കുമ്പോ, ഞാനെല്ലാം അറിഞ്ഞു കൊണ്ട് തന്നെ മറച്ചു വച്ചു. കാരണം ആ മിഴികൾ നിറയുന്ന നേരമത്രയും പിടയുന്നത് എന്റെ ചങ്കാ…!

 

“അങ്ങനൊന്നും ഇല്ലെടി. അവനൊന്നും പറഞ്ഞില്ല. അതോർത്ത് എന്റെ പെണ്ണ് പേടിക്കണ്ട…!”

 

“കള്ളമൊന്നും അല്ലല്ലോ…?”

 

“അല്ലന്നേ…!”

 

 

സങ്കടം ഉള്ളിലൊതുക്കി ആദ്യമായും അവസാനമായും ഞാനെന്റെ കറുമ്പിയോട് കള്ളം പറഞ്ഞു. അവളുടെ മിഴികൾ അനുസരണ ഇല്ലാതെ നിറയാതിരിക്കാനായി.

 

“ശെരിക്കും ഞാൻ പേടിച്ച് പോയി. ഇപ്പഴാ ആശ്വാസായേ…! വാ എനിക്കെന്തൊക്കെയോ വാങ്ങി തരാന്ന് വീമ്പ് പറഞ്ഞതല്ലേ ഓരോന്നോരോന്നായി വാങ്ങി താ…!”

 

 

കുറച്ച് മുന്നേ ഓർമകളെ ചികഞ്ഞ് മിഴികൾ നിറച്ച എന്റെ കറുമ്പിയെ ഞാൻ കണ്ടു. ഇപ്പൊ അതേ മിഴികളിൽ കുറുമ്പാണ് ഞാൻ കാണുന്നത്. കാണാൻ ഏറെ ആഗ്രഹിക്കുന്ന ആ സ്ഥിരം കുറുമ്പ്..!

 

അവൾക്കായി അവൾക്ക് വേണ്ടി കുറച്ച് നിമിഷത്തേക്ക് എങ്കിലും എന്നുള്ളിലെ വേദന ഞാൻ മറന്ന് കളയുന്നു. വളക്കടയിലേക്ക് കൈകളും കോർത്ത് പിടിച്ച് എന്നെ കൂട്ടിട്ടവൾ പോകുമ്പോ എന്റെ മുഖത്തും ചിരി തന്നായിരുന്നു.

“നല്ല വള നോക്കി നീ തന്നെ എടുത്ത് തായോ…!”

 

സായി ഭാവം കുറുമ്പ്., അതിലും കൊഞ്ചൽ നിറച്ചവൾ പറയുമ്പോ അവൾക്കായി മാത്രം വിരിയുന്ന പുഞ്ചിരിയോടെ ഞാൻ തിരയാൻ തുടങ്ങി അവൾക്ക് പാകമായ, ചേരുന്ന നിറമായ തനിവെള്ള കുപ്പിവളകൾ…! നീട്ടിപ്പിടിച്ച കൈകളിലേക്ക് നിറ ചിരിയോടെ ഞാനെടുത്ത ഒരുകൂട്ടം വെള്ള കുപ്പിവളകൾ ഇട്ട് കൊടുത്തു. അതിന്റെ ഭംഗി ആസ്വദിച്ചും, പലപ്പോഴായി കാതോരം അടുപ്പിച്ച് കൈകൾ കിലുക്കിലാ കിലുക്കി ശബ്ദം ഉണ്ടാക്കിയും ഒക്കെ അവളപ്പോ അനുഭവിക്കുന്ന സന്തോഷം എന്നോട് പറയാതെ പറഞ്ഞു. വളകൾക്ക് പിന്നാലെ വഴിയോര കടകളിൽ നിന്നുമായി ചായയും മുളക് ബജ്ജിയും, കോലയിസ്സും, പഞ്ഞി മിട്ടായിയും ഒക്കെ., അവളുടെ കൊതി നിറയുന്നതും എന്റെ മനസ്സ് നിറയുന്നതും ഒരുപോലായിരുന്നു.

 

“വാ…!”

 

വള കഴിഞ്ഞു ഇനി ചാന്തും പൊട്ടും., അപ്പഴും മനസ്സിൽ നിറഞ്ഞ ചോദ്യം ആർക്ക് വേണ്ടി എന്നതാണ്…!

 

“ഇതാർക്ക…?”

 

പൊട്ടും ചാന്തും തിരയുന്ന അവളോട് സംശയത്തോടെ ഞാൻ തിരക്കി. കാരണം സുന്ദരിക്ക് എന്തിനാ പൊട്ട്..? എന്ന് പറയുമ്പോലെ അവൾക്ക് അതിനോടൊന്നും ഒരു താല്പര്യവും ഇല്ലാ.

 

“ഇതെന്റെ ചുന്ദരി ഇത്തക്കാ…!”

 

ഉടനെ കിട്ടി മറുപടിയും. ഒരുവേള മറന്ന എന്റെ ഇത്താടെ ആഗ്രഹങ്ങൾ സ്വയം കണ്ടറിഞ്ഞ് അവൾ ചെയ്യുന്നത് കണ്ടപ്പോ സന്തോഷം തന്നായിരുന്നു. ഇത്ത ഒരുപാട് ഭാഗ്യം ചെയ്തവളാ ഇതുപോലൊരു അനിയത്തി കുട്ടിയേ കിട്ടാൻ…!

 

“ആഹാ പൈസയൊക്കെ ഉണ്ടല്ലോ…!”

 

എല്ലാം വാങ്ങി കൈയിലിരുന്ന കുഞ്ഞ് പേഴ്സിൽ നിന്നും പൈസ എടുത്ത് കൊടുക്കുന്നത് കണ്ട് അത്ഭുതത്തോടെ ഞാൻ തിരക്കി.

 

“മ്മ് ഉത്സവത്തിന് വല്യമ്മ കൈൽ തന്നതാ. പിന്നീ സാരീം വല്യമ്മ തന്നെ തന്നതാ, പുതിയതാ…!”

 

സന്തോഷിക്കണോ വേദനിക്കണോ എന്നനിക്ക് അറിയില്ലായിരുന്നു.

 

“എന്ത് പറ്റി മരംകേറി…?”

 

“ഏയ്‌ ഒന്നൂല്ലാടി, വാങ്ങി കഴിഞ്ഞോ…?”

 

“അഹ് കഴിഞ്ഞു…”

 

“എന്നാ നടക്കാം അങ്ങോട്ട്…?”

 

“മ്മ്….!”

 

ഒരു കൈയിൽ വാങ്ങിയ സാധനങ്ങളും മറു കൈയിൽ എന്റെ വിരലുകളും ചുറ്റിപ്പിടിച്ച് എന്നോടൊപ്പം, എന്നെതൊട്ടുരുമ്മി അവൾ നടന്നൂ…

 

“ ..അനുരാഗക്കളരിയില്‍ അങ്കത്തിനു വന്നവളേ..

 

പുരികത്തിന്‍ ചുരിക തടുക്കാന്‍ പരിചയില്ല

നിന്റെ മലര്‍മിഴിയാകും ശരം മടക്കാന്‍

മനസ്സുമില്ല തെല്ലും മനസ്സുമില്ലാ

 

അനുരാഗക്കളരിയില്‍ അങ്കത്തിനു വന്നവളേ

പുരികത്തിന്‍ ചുരിക തടുക്കാന്‍ പരിചയില്ല

നിന്റെ മലര്‍മിഴിയാകും ശരം മടക്കാന്‍

മനസ്സുമില്ല തെല്ലും മനസ്സുമില്ലാ

 

ഉറുമിയെടുത്തോന്‍ ആണെന്നാലും ഓമലെ

 

ഉറുമിയെടുത്തോന്‍ ആണെന്നാലും ഓമലെ

 

നിന്റെ മുന്നില്‍ പടക്കളത്തിലെ വിരുതുകളെല്ലാം

പറന്നൊളിക്കും ദൂരെ പറന്നൊളിക്കും

 

അനുരാഗക്കളരിയില്‍ അങ്കത്തിനു വന്നവളേ

പുരികത്തിന്‍ ചുരിക തടുക്കാന്‍ പരിചയില്ല

നിന്റെ മലര്‍മിഴിയാകും ശരം മടക്കാന്‍

മനസ്സുമില്ല തെല്ലും മനസ്സുമില്ലാ.

 

കനകച്ചുണ്ടിന്‍ പുഞ്ചിരി കണ്ടാല്‍ കണ്മണീ

 

കനകച്ചുണ്ടിന്‍ പുഞ്ചിരി കണ്ടാല്‍ കണ്മണീ

 

ഞാന്‍ പഠിച്ച കടത്തനാടന്‍ ചുവടുകളെല്ലാം

മറന്നു പോകും പാടേ മറന്നുപോകും

 

അനുരാഗക്കളരിയില്‍ അങ്കത്തിനു വന്നവളേ

പുരികത്തിന്‍ ചുരിക തടുക്കാന്‍ പരിചയില്ല

നിന്റെ മലര്‍മിഴിയാകും ശരം മടക്കാന്‍

മനസ്സുമില്ല തെല്ലും മനസ്സുമില്ലാ.. ”

6 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

  2. Very good story and very good writing. We are waiting for next story…

  3. Super!!!!! Super!!!!! Super!!!!! Superb!!!!!. Othiri othiri othiri ishtamayi. Simply awesome!!!! Simple cute, romantic and heart melting… Churingiya vakkaukalil theerthoru manohara kavyam pole sundaram.. Hats off!!!!!. Oru feel good ending anenkilum chila sandarbhangal heart breaking ayirunnu. Vallathoru life ulla story. No doubt!!! You’re a talented and gifted writer.. Thank you so much for providing this mesmerizing reading experience.

  4. ഒന്നും പറയാൻ ഇല്ല brooo ഒരു രക്ഷയും ഇല്ല എന്റെമ്മോ.

  5. മതസൗഹാർദം വിളിച്ചോതുന്ന, ബാഹ്യ നിറത്തേക്കാൾ മനസ്സിന്റെ നിറമാണ് യഥാർത്ഥ സ്നേഹത്തിന്റെ അടിത്തറ എന്ന് പറയുന്ന പ്രണയപൂർവ്വമായ കഥ. വളരെ ഹൃദയസ്പർശിയായിരുന്നു.

Comments are closed.