??ജോക്കർ 1️⃣4️⃣(Conclusion) [??? ? ?????] 3523

“എന്താ????”

“സർ അന്വേഷിച്ച കേസുകളിൽ പ്രതിയെ പിടികൂടി നിയമത്തിന് മുന്നിൽ എത്തിക്കാൻ കഴിയാതിരുന്ന ആദ്യത്തെ കേസ് ആണ് ഇത്…. സർനു തോറ്റുപോയി എന്ന് തോന്നുന്നുണ്ടോ….”

“ജയവും തോൽവിയും ഒന്നും എന്നെ ബാധിക്കുന്നില്ല ശൈവ… ഏല്പിച്ച ജോലി ഭംഗിയായി ചെയ്യുക എന്നത് മാത്രമാണ് എന്റെ ലക്‌ഷ്യം…. പിന്നെ ജോക്കറിനെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു….”

മിഥുന്റെ മറുപടി കെട്ട് ശൈവ ചിരിച്ചു….

 

ശൈവ റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോൾ മിഥുൻ എഴുന്നേറ്റ് വാഷ് റൂമിലേക്ക് പോയി…

മുഖം ഒന്ന് കഴുകി കണ്ണാടിയിൽ കുറച്ചു നേരം നോക്കി നിന്നു….

കണ്ണാടിയിൽ കാണുന്ന പ്രതിരൂപം മിഥുനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…

 

‘നിന്റെ ആഗ്രഹം നടക്കാത്തത്തിൽ നിനക്കു ഇപ്പോൾ അതിയായ സന്തോഷം ഉണ്ടല്ലേ…’ എന്ന് ചോദിക്കുന്ന പോലെ തോന്നി മിഥുനു…

************************************************

രണ്ടാഴ്ച്ചയ്ക്ക് ശേഷം….

 

CI മാർത്ത മറിയം വല്ലാത്ത അവസ്ഥയിൽ ആയിരുന്നു… രാവിലെ മുതലേ വല്ലാത്ത ക്ഷീണം… അർജെന്റ് ആയിട്ട് തീർക്കേണ്ട കുറച്ചു വർക്ക് ഉള്ളത് കൊണ്ടാണ് വയ്യാഞ്ഞിട്ടും ഓഫീസിലേക്ക് വന്നത്… ഒരു വിധത്തിൽ വർക്ക് ഒക്കെ തീർത്ത് കൊണ്ടേട്ടന്റെ ഒരു സ്പെഷ്യൽ ചായക്കു വേണ്ടി കാന്റീനിലേക്ക് ചെന്നു. പക്ഷെ മൂപ്പരെ അവിടെ കണ്ടില്ലാ…. കൌണ്ടറിൽ ചോദിച്ചപ്പോൾ ഉച്ച വരെ ലീവ് പറഞ്ഞ് രണ്ടു മണിക്കൂർ മുൻപേ പോയി എന്ന് അറിഞ്ഞു…. തിരിച്ചു ഓഫീസിൽ എത്തിയിട്ടും മറിയത്തിന്റെ മനസ്സ് പിടിച്ചെടത്തു നിൽക്കുന്നില്ല….

മറിയം പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി ജീപ്പുമെടുത്ത് വീട്ടിലേക്ക് പോയി…

ചാരി കിടന്ന വാതിൽ തുറന്ന് അകത്തേക്ക് കയറിയ മറിയ മുന്നിലുള്ള കാഴ്ച കണ്ട് ഞെട്ടി…. കുറച്ചു നിമിഷങ്ങൾക്കകം മറിയം മോഹാൽസ്യപ്പെട്ടു വീണു….

 

ബോധം വന്നപ്പോൾ മറിയം ഹോസ്പിറ്റലിൽ ആണ്…

തൊട്ടടുത്തു മറിയത്തിന്റെ കൈകൾ കോർത്ത് പിടിച്ചു ഇരിക്കുന്ന വിജയേട്ടന്റെ കണ്ണുകളിൽ കള്ളം പിടിക്കപ്പെട്ട കുട്ടിയുടെ ഭാവം ആയിരുന്നു….

58 Comments

  1. Onnum parayanilla.. Super..

Comments are closed.