??ജോക്കർ 1️⃣4️⃣(Conclusion) [??? ? ?????] 3523

ഇരുമ്പനം പ്ലാന്റേഷന്റെ കണക്കുകളിൽ സെയിൽസ് ടേൺഓവറും പ്രോഡക്ഷനും റിപ്പോർട്ട് ചെയ്ത ഫിഗറും റിപ്പോർട്ടിൽ ഉള്ള ഫിഗറും തമ്മിലുള്ള വ്യത്യാസം ദേവയാനി ചോദ്യം ചെയ്തത് ആയിരുന്നു തുടക്കം…

സൂര്യയും വർഗീസും ചേർന്നു നടത്തിയ ക്രമക്കേടുകൾ ദേവയാനി വഴി പുറം ലോകം അറിയും എന്ന ഒരു ഘട്ടത്തിലാണ് നിനച്ചിരിക്കാതെ വർഗീസിന് ഇങ്ങനെയൊരു അവസരം വീണു കിട്ടിയത്… അത് അയാൾ ഭംഗിയായി ഉപയോഗിക്കുകയും ചെയ്തു….

 

“അമ്മച്ചി… ഓഫീസ് എത്തി….”

മത്തായിയുടെ ശബ്ദം ആണ് അമ്മച്ചിയെ ആലോചനയിൽ നിന്നും ഉണർത്തിയത്….

ഓഫീസിലേക്ക് കയറി അമ്മച്ചി നേരെ മാനേജറുടെ കേബിനിലേക്ക് ചെന്നു…

 

കമ്പനി അപ്പോയിന്റ് ചെയ്ത ഓഡിറ്റ് പാർട്ടിയുടെ മുന്നിൽ സൂര്യ വിയർത്ത് കുളിച്ചു ഇരിപ്പുണ്ട്… മുൻപ് സൂര്യയുടെ വീട്ടിൽ നിന്നും മോഷണം പോയ ലാപ്ടോപ്പിലെ ഡീറ്റെയിൽസ് കാണിച്ചു ചോദിച്ച ചോദ്യങ്ങൾക്കൊന്നും ആദ്യം ഒരു മറുപടി പറയാൻ സൂര്യക്ക് കഴിഞ്ഞില്ല… പിന്നീട് മറ്റു വഴികളില്ലാതെ വർഗീസ് ചെയ്ത തിരിമറികളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും സൂര്യ വെളിപ്പെടുത്തി…

************************************************

സിബിഐ ക്യാമ്പ് ഓഫീസ്

 

ശൈവ ഡ്രാഫ്റ്റ് ചെയ്ത ഫൈനൽ റിപ്പോർട്ടിലൂടെ കണ്ണോടിക്കുകയായിരുന്നു മിഥുൻ….

“ശൈവ…. പോയ്ന്റ്സ് ഒന്നും വിട്ടു പോയിട്ടില്ലലോ അല്ലെ..??”

“ഇല്ല സർ… ഞാൻ ഡബിൾ ചെക്ക് ചെയ്തതാണ്… പിന്നെ സർ പറഞ്ഞത് പോലെ അന്ന് സച്ചിനെ ആക്സിഡന്റ് ആക്കി ഓടി പോയ ഡ്രൈവർനേ കുറിച്ചുള്ള കമന്റ്‌സ് ഒഴിവാക്കിയിട്ടുണ്ട്..”

“മ്മ്….”

“കുഞ്ഞാപ്പെട്ടനെ അന്നത്തെ വിറ്റ്നെസ്സ് ഐഡന്റിഫൈ ചെയ്തതല്ലേ.. പിന്നെ എന്തിനാ….”

“സീ…. ശൈവ… ആ ഒരു സാക്ഷി മൊഴിയുടെ പേരിൽ നമ്മൾ പ്രതി ചേർത്തലും കോടതിയിൽ നിൽക്കില്ല… അപകടത്തിനു പിന്നിലെ ഗൂഡലോചന തെളിയിക്കാൻ നമ്മുടെ പക്കൽ തെളിവുകൾ ഒന്നും ഇല്ലാ… അത് പോലെ ഈ കേസിൽ ജോക്കറിനു കൂട്ടു നിന്ന കുറച്ചധികം പേരുകളുണ്ട്… അവരെയും ഈ കേസുമായി കണക്ട് ചെയ്യാൻ നമ്മുടെ കയ്യിൽ തെളിവുകൾ ഒന്നും ഇല്ലാ…..

കുറെ അധികം പേരുടെ സഹായത്തോടെ  നെവിൻ ഉണ്ടാക്കിയ പ്ലാൻ ആണ് ‘JOCKER’.

സത്യത്തിൽ നെവിന്റെ മരണത്തോടെ കൂട്ടു പ്രതികൾ ഒക്കെ രക്ഷപ്പെട്ടു എന്ന് പറയുന്നതാവും ശെരി….”

“മ്മ്……”

“ഓക്കേ ശൈവ… യു മേ ലീവ്….”

“സർ…. ഒരു കാര്യം…..”

58 Comments

  1. Onnum parayanilla.. Super..

Comments are closed.