??ജോക്കർ 1️⃣4️⃣(Conclusion) [??? ? ?????] 3523

 

“മോന് ഒന്നും മനസ്സിലാവുന്നില്ല അല്ലെ… ഞാൻ മോന്റെ ചേച്ചിക്ക് ഒരു ആലോചനയും ആയിട്ട് വന്നതാ…. എന്റെ മകന് വേണ്ടി…. നെവിൻ…”

“നെവിൻ ചേട്ടനോ????? പക്ഷെ….”

“ദേവന് സ്കൂളിൽ വെച്ച് കണ്ട പരിചയം ഉണ്ടാവും അല്ലെ… ആ പഴയ വഴക്കാളി താന്തോന്നി അല്ല ഇപ്പോ… ഒരു പാട് മാറി… മോന്റെ ചേച്ചിക്ക് വേണ്ടി…

രണ്ടു മൂന്ന് വർഷം മുൻപേ ഞാൻ ഈ കാര്യം മോന്റെ അമ്മയോട് സംസാരിച്ചതാണ്…. അവന്റെ കോഴ്സ് കഴിയുമ്പോ ഒറപ്പിക്കൽ നടത്താം എന്നു….

അമ്മയ്ക്ക് സമ്മതക്കുറവ് ഒന്നുല്ല… മോനും സമ്മതം ആണേൽ വൈകിട്ട് ദേവു മോളോട് സംസാരിക്കു…. അടുത്ത ആഴ്ച ഹൗസ് സർജൻസി കഴിഞ്ഞ് അവൻ നാട്ടിലേക്ക് വരുന്നുണ്ട്… സമ്മതമാണേൽ ഈ വരവിൽ പെണ്ണ് കാണലും ഒറപ്പിക്കലും ഒക്കെ നടത്താം. പിന്നെ സൗകര്യം പോലെ സമയം നോക്കി കല്യാണവും….”

“ആ…..”

 

അന്ന് എനിക്ക് അത്രയേ പറയാൻ കഴിഞ്ഞുള്ളു….

അന്നത്തെ യാത്ര പിറ്റേന്നേക്ക് മാറ്റി വൈകിട്ട് ചേച്ചി വരാൻ കാത്തിരിപ്പായിരുന്നു….

അവൾക് ഇഷ്ടക്കേടൊന്നും ഇല്ല… ഒപ്പം അവൾക് വേണ്ടി, അവൾ പറഞ്ഞ വാക്കിന് വില കല്പിച്ചു നെവിൻ മാറിയത്തിന്റെ ഒരു ഇഷ്ട കൂടുതലും അവൾക്കുണ്ടായിരുന്നു….

പെണ്ണുകാണലിനു വരാൻ ലീവ് കിട്ടാൻ സാധ്യത ഇല്ലാത്തോണ്ട് ചടങ്ങ് കഴിഞ്ഞാൽ ബാംഗ്ലൂരിൽ വെച്ചു നെവിൻ ചേട്ടനെ നേരിൽ കാണാം എന്ന ധാരണയിൽ ആണ് ഞാൻ വണ്ടി കയറിയത്….

 

പക്ഷെ…. ഒരാഴ്ച കഴിഞ്ഞ് ഞാൻ നാട്ടിൽ വന്നത് ചേച്ചിയുടെ ബോഡി ഏറ്റുവാങ്ങാൻ ആണ്…..

58 Comments

  1. Onnum parayanilla.. Super..

Comments are closed.