??ജോക്കർ 1️⃣4️⃣(Conclusion) [??? ? ?????] 3523

റൂമിൽ എത്തിയ ദേവദത്തന്റെ ഓർമ്മകൾ കുറച്ചു വർഷം പുറകിലോട്ട് പോയി…

 

മൈസൂരിൽ ട്രെയിനിങ് കഴിഞ്ഞ് ബാംഗ്ലൂരിൽ ജോയിൻ ചെയ്യുന്നതിനു ഇടയിൽ വീണു കിട്ടിയ രണ്ടു ദിവസം അമ്മയോടും ചേച്ചിയോടും ഒപ്പം നില്ക്കാൻ ഓടി പാഞ്ഞു വന്നതായിരുന്നു ദേവൻ….. രണ്ടു ദിവസം പെട്ടെന്ന് തീർന്നു പോയി…. ഉച്ചക്ക് ചോറ് കഴിച്ചു വൈകിട്ടത്തെ ബസിനു ബാംഗ്ലൂരിലേക്ക് പോകാൻ ബാഗ് പാക്ക് ചെയ്യുന്നതിനിടയിലാണ് മുറ്റത്തു ഒരു കാർ വന്നു നിന്നത്… കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് അമ്മയുടെ മുഖം തെളിഞ്ഞു… കയ്യിലുണ്ടായിരുന്ന ഡ്രസ്സ് ഒക്കെ മാറ്റി വെച്ച് അമ്മ പുറത്തേക്ക് ഇറങ്ങി കാറിൽ നിന്നു ഇറങ്ങിയ സ്ത്രീയുടെ കൈ പിടിച്ചു അകത്തേക്ക് കൂട്ടി….

എന്നെ കണ്ടതും അവര് എന്റെ നേരെ പുഞ്ചിരിച്ചു….

 

“ദേവൻ ഇന്ന് പോകുവാണല്ലേ …..”

“അതേ….”

എനിക്ക് ആളെ മനസ്സിലായില്ലെങ്കിലും സോഫയിലും മറ്റുമുള്ള സാധനങ്ങളൊക്കെ മാറ്റി അവർക്ക് ഇരിക്കാൻ സ്ഥലം ഒരുക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു….

 

“മോനെ ഇത് ഇരുമ്പനത്തെ അമ്മച്ചിയ…. പിന്നെ…”

“മതി മതി… അമ്മച്ചി എന്നൊക്കെ പറഞ്ഞ് എന്നെ ഒരു കിളവി ആക്കാതെ…” ബാക്കി പറയാൻ സമ്മതിക്കാതെ അവർ ഇടയിൽ കയറി…

“ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം…”

“വേണ്ട വേണ്ട… അതൊക്കെ അടുത്ത വരവിന്… ദേവൻ ഇന്ന് പോകും എന്ന് അറിഞ്ഞോണ്ട പെട്ടെന്നു ഇങ്ങോട്ട് വന്നേ… കുടുംബത്തിൽ ഉള്ള ഒരേയൊരു ആൺ തരി അല്ലെ…. തീരുമാനം എടുക്കേണ്ടത് ഇവനല്ലേ…”

“ഞാൻ ഒന്നും പറഞ്ഞിട്ടില്ല… സമയം ആവട്ടെ എന്ന് കരുതി….”

 

രണ്ടു പേരും എന്താ പറയുന്നേ എന്നു മനസ്സിലാവാതെ ഞാൻ രണ്ടു പേരുടെയും മുഖത്തു മാറി മാറി നോക്കി…

58 Comments

  1. Onnum parayanilla.. Super..

Comments are closed.