??ജോക്കർ 1️⃣4️⃣(Conclusion) [??? ? ?????] 3523

അമ്മച്ചിയെ കണ്ടതും ദേവുന്റെ അമ്മ കണ്ണ് തുടച്ചു കൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റു…..

അമ്മച്ചി ദേവു ന്റെ അമ്മയുടെ കൈകളിൽ പിടുത്തം ഇട്ടു….

 

“ഈ വരവ് മുൻപേ വരണ്ടതായിരുന്നു…  മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കാൻ….. പക്ഷെ ധൈര്യം ഇല്ലായിരുന്നു… 

സത്യം അറിഞ്ഞപ്പോൾ തീരെ ധൈര്യം ഇല്ലായിരുന്നു…. മകൻ മാത്രമല്ല ഭർത്താവും കൂടി തെറ്റുകാരനായപ്പോൾ…..

ഇനിയും വയ്യ… ഞാൻ എന്റെ മകന് വേണ്ടി മാപ്പ് പറയാൻ ആണ് വന്നത്….”

 

ദേവുന്റെ അമ്മ കുറച്ചു നേരം അമ്മച്ചിയുടെ മുഖത്തേക്ക് നോക്കി….

“നമ്മൾ രണ്ടു പേരും ഒരേ വേദന അനുഭവിക്കുന്നവർ ആണ്…. ദേവൂവും നെവിനും ഒന്നിച്ചുള്ള ഒരു ജീവിതം നമ്മളും ആഗ്രഹിച്ചതല്ലേ…. വിധി…..”

 

രണ്ടു അമ്മമാരും സങ്കടം ഉള്ളിലൊതുക്കി പരസ്പരം ആശ്വസിപ്പിച്ചു…. നെവിനും ദേവൂവും രണ്ടുപേർക്കും അത്രയും പ്രിയപ്പെട്ടതായിരുന്നു…..

ഹാളിലെ സംസാരം കേട്ടാണ് ദേവൂന്റെ അനിയൻ ദേവദത്തൻ റൂമിൽ നിന്നു പുറത്തു വന്നത്…..

 

“മോൻ ഇവിടെ ഉണ്ടായിരുന്നോ… ഞാൻ കരുതി ഫ്രണ്ട്സിന്റെ കൂടെ പുറത്തെവിടെയെങ്കിലും പോയി കാണും എന്ന്…..”

“ഇപ്പൊ എവിടേം പോവാറില്ല അമ്മച്ചി… ഉണ്ടായിരുന്ന കൂട്ടുകാർക്കൊന്നും നമ്മളെ മനസ്സിലാക്കാനോ കൂടെ നിൽക്കാനോ പറ്റില്ലാന്ന് ഒരിക്കൽ തെളിയിച്ചതാ….”

“മ്മ്… പോട്ടെടാ…. നിങ്ങൾ ഇനി എന്നാ തിരിച്ചു ബാംഗ്ലൂർക്ക്….?”

“ഇനി പോണില്ല…. അവിടുത്തെ ജോലി റിസൈൻ ചെയ്തിട്ട ഇങ്ങോട്ട് വന്നത്… ഫ്രീലാൻസ് ആയിട്ട് കുറച്ചു വർക്ക് കിട്ടിയിട്ടുണ്ട്… അത് ചെയ്യാം എന്ന് കരുതി….”

പിന്നെയും കുറെ നേരം സംസാരിച്ചിട്ടാണ് അമ്മച്ചി അവിടെനിന്നും ഇറങ്ങിയത്….

58 Comments

  1. Onnum parayanilla.. Super..

Comments are closed.