??ജോക്കർ 1️⃣4️⃣(Conclusion) [??? ? ?????] 3523

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റൽ…

രാവിലെ എഴുന്നേറ്റ് ഫോൺ എടുത്ത അശ്രിത കണ്ടത് ജോക്കർ മരണപ്പെട്ടു എന്ന വാർത്തകളും പോസ്റ്റും ഒക്കെയാണ്…

ആദ്യം ഒരുതരം മരവിപ്പ് ആയിരുന്നു… പിന്നീട് ഫോണിൽ സേവ് ചെയ്തു വെച്ച എല്ലാ നമ്പറിലേക്കും മാറി മാറി വിളിച്ചെങ്കിലും ഒരു നമ്പറും നിലവിൽ ഇല്ലായിരുന്നു….

 

ഒത്തിരി ശ്രമിച്ചിട്ടും ഫോൺ കണക്ട് ആവാതെ നിരാശയിൽ ഇരിക്കുകയായിരുന്നു മനുവും….

പോരാൻ നേരം ജോക്കർ പറഞ്ഞ വാക്കുകൾ ഓർത്തെടുക്കവേ മനു ഫോൺ താഴെ വെച്ചു ….

“എനിക്ക് എന്തെങ്കിലും സംഭവിച്ചു എന്ന് അറിഞ്ഞാൽ എന്നെ കാണാൻ വരാതിരിക്കുക …. കാത്തിരിക്കുക   ഒരു നാൾ നിന്നെ തേടി എന്റെ സന്ദേശം എത്തും…..”

***********************************************

കുറച്ചു ദിവസങ്ങൾക്ക് ശേഷം

 

ഇരുമ്പനത്തെ കാർ ഹൈവേയിൽ നിന്നും മാറി ഇട റോഡിലൂടെ കയറി ഒരു പഴയ തറവാടിന്റെ മുന്നിൽ എത്തി.

ഡോർ തുറന്ന് പുറത്തിറങ്ങിയ സൂസൻ വീടിനകത്തേക്ക് കയറി. ഹാളിൽ ദേവയാനിയുടെ ചിത്രത്തിനു മുന്നിൽ നിറ കണ്ണുകളോടെ ദേവയാനിയുടെ അമ്മ ഇരിപ്പുണ്ട്….

58 Comments

  1. Onnum parayanilla.. Super..

Comments are closed.