മാസങ്ങൾക്ക് ശേഷം….
ബ്ലൂ സ്റ്റോൺ മെറ്റൽസ് ക്വാറി, മാനന്തവാടി.
രാവിലെ പണിക്ക് വന്ന ബംഗാളികൾ ആണ് ആദ്യം കണ്ടത്… ക്വാറിയുടെ ഒത്ത നടുക്ക് കുരിശിൽ തറച്ച പോലെ ഒരു മൃതദ്ദേഹം… കണ്ണ് രണ്ടും കുത്തി പൊട്ടിച്ചിട്ടുണ്ട്… കൈകാലുകൾ എല്ലാം ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട്…. ദേഹം മുഴുവൻ മുറിവുകൾ….
വിവരം അറിഞ്ഞ് മാനന്തവാടി CI സക്കറിയ ക്വാറിയിലേക്ക് വന്നു….
മൃതദ്ദേഹത്തിന് അടുത്ത് നിന്നു ഒരു കാർഡ് കിട്ടി… രണ്ടു സൈഡിലും ജോക്കറിന്റെ ചിത്രം പ്രിന്റ് ചെയ്ത ഒരു കാർഡ്… അതിൽ ‘for’ എന്ന് വൈറ്റ്നർ കൊണ്ട് എഴുതിയിട്ടുണ്ടായിരുന്നു….
രണ്ടാഴ്ച്ചയ്ക്ക് ശേഷം…..
Unknown location
കസേരയിൽ കൈ കാലുകൾ ബന്ധിച്ച നിലയിൽ CI സക്കറിയ ഇരിപ്പുണ്ട്…..
തൊട്ടു മുന്നിൽ കയ്യിൽ ചുറ്റികയുമായി ജോക്കറിന്റെ മുഖം മൂടിയുമായി ഒരാൾ….
“ആരാ… എന്തിനാ എന്നെ….??”
സക്കറിയ പേടിച്ചരണ്ട ശബ്ദത്തോടെ ചോദിച്ചു….
“തനിക്ക് എന്നെ അറിയില്ല…. ഞാൻ ഒരു കടം തീർക്കാൻ വേണ്ടി വന്നതാ….
ഒരിക്കൽ ഞാൻ ശ്രമിച്ചിട്ട് നടക്കാതെ പോയ ലക്‌ഷ്യം, എന്റെ പെങ്ങളെ നശിപ്പിച്ചവന്മാരെ തീർക്കാനുള്ള ലക്‌ഷ്യം, അത് നിറവേറ്റിയ ജോക്കറിനോടുള്ള കടം വീട്ടൻ….
ജോക്കർ വിട്ടു വെച്ച ചെറു പ്രാണികളെ ഞെരിച്ചു കൊല്ലാൻ ഉള്ള യജ്ഞം….
കൂലിക്ക് കുറ്റം ഏറ്റു ജയിലിൽ പോയവനെ പാറമടയിൽ തള്ളി…. കള്ള സാക്ഷികളെയും പ്രതികളെയും ഉണ്ടാക്കിയ നിനക്കു ചതുപ്പ്….”
അയാൾ കയ്യിലുണ്ടായിരുന്ന ചുറ്റിക ആഞ്ഞു വീശി….
അപ്പോൾ ആകാശത്തു മിന്നിയ നക്ഷത്രത്തിനു വൈഗയുടെ ചിരിയുടെ ചന്തം ആയിരുന്നു….
ശുഭം…..
Onnum parayanilla.. Super..
?✨?