??ജോക്കർ 1️⃣4️⃣(Conclusion) [??? ? ?????] 3523

“നീ കോടതി വിധി കണ്ടില്ലേ മനു….…. ” സംസാരം ജോക്കറിലേക്ക് തിരിച്ചത് അജുവാണ്.

“മ്മ്…. ആ കേസ് ക്ലോസ് ചെയ്തല്ലോ… കൂട്ടു പ്രതികളെ ശിക്ഷിക്കാൻ ആവശ്യമായ തെളിവുകൾ ഇല്ലാത്തതു കൊണ്ട് നെവിനെ മാത്രം പ്രതി ചേർത്തു ആണ് കേസ് ഫയൽ രജിസ്റ്റർ ചെയ്തത്….”

“മ്മ്…. ഇനിയെന്താ പരിപാടി…??”

“ഒന്ന് ചുരം കയറണം… ഇരുമ്പനത്തേക്ക്….”

“അത് വേണോ… തേടി വരരുത് എന്നല്ലേ പറഞ്ഞത് നിന്നോട്….”

“ചെല്ലാൻ ക്ഷണിച്ചിട്ടുണ്ട്….” മനു കയ്യിലിട്ടുന്ന കവർ എടുത്ത് അജുവിന് നേരെ നീട്ടി… 

 

“ഇരുമ്പനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ജനറൽ ബോഡി മീറ്റിംഗ്… ഒപ്പം അവരുടെ ട്രസ്റ്റ് ന്റെ കീഴിൽ ആരംഭിക്കുന്ന ദേവയാനി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ഇനാഗുറേഷനും… രണ്ടു ദിവസത്തെ പ്രോഗ്രാം ആണ്….”

“എന്നിട് പോകാൻ ഒറപ്പിച്ചോ????”

“പോണം അജു… അന്ന് പിരിയുന്നതിനു മുൻപ് ജോക്കർ ആവശ്യപ്പെട്ടത് ഈ ഒരു കാര്യം മാത്രമാണ്…. സന്ദേശം അയക്കും അപ്പോൾ വരണം എന്ന്…. ജോക്കർ ഇന്നില്ല… പക്ഷെ ഈ ക്ഷണം ജോക്കറിന്റെത് തന്നെയാണ്…”

“നീ പോണം മനു….” നന്ദുവും മനുവിനെ സപ്പോർട്ട് ചെയ്തു…

“മ്മ്…. നിങ്ങൾ കൂടെ വാ….. നമുക്ക് ഒരുമിച്ചു പോകാം…..”

************************************************

ക്ഷണിതാക്കളായി എത്തിയവരൊക്കെ അംഗങ്ങളായിട്ടാണ് മടങ്ങിയത്…. ട്രസ്റ്റിന്റെ ഭാവി പ്രവർത്തനങ്ങളിൽ അകമഴിഞ്ഞ സഹകരണം എല്ലാവരും വാഗ്ദാനം നൽകി… 

******************†*****************************

58 Comments

  1. Onnum parayanilla.. Super..

Comments are closed.